Activate your premium subscription today
Friday, Apr 18, 2025
കൃത്യമായ മസാലകളും ഉപ്പുമെല്ലാം ചേര്ത്ത് ഉണ്ടാക്കുമ്പോഴാണ് ഏതു മാംസം ആയാലും അതിനു രുചിയേറുന്നത്. ചിക്കനോ മട്ടനോ ബീഫോ ആകട്ടെ, ലോകത്ത് എല്ലായിടത്തും മാംസം ഉപയോഗിച്ച് ഉണ്ടാക്കുന്ന വ്യത്യസ്തമായ കറികളും വിഭവങ്ങളുമെല്ലാം ഉണ്ട്. പലപ്പോഴും രുചി കിട്ടുന്നതിനായി ഇവയില് പല രഹസ്യ ചേരുവകളും ചേര്ക്കാറുണ്ട്. അവയില് ഒന്നാണ് പച്ച പപ്പായ. മാംസം പാകം ചെയ്യുന്ന സമയത്ത് പലയിടങ്ങളിലും പച്ച പപ്പായ ഒപ്പം ചേര്ക്കാറുണ്ട്. ഇത് എന്തിനാണെന്ന് അറിയാമോ?
വിശേഷ ദിവസങ്ങളിൽ എളുപ്പത്തിൽ തയാറാക്കാം നല്ല സ്വാദുള്ളൊരു വെജ് സ്പെഷൽ വിഭവം. ചേരുവകൾ 1. ബസ്മതി അരി- 425 മില്ലി, നീളമുള്ളത് 2. മഷ്റൂം- 150 ഗ്രാം 3. എണ്ണ- മൂന്നു വലിയ സ്പൂൺ 4. സവാള- 50 ഗ്രാം, കനം കുറച്ചരിഞ്ഞത് വെളുത്തുള്ളി- ഒരല്ലി, അരിഞ്ഞത് 5. ഇഞ്ചി അരിഞ്ഞത്- അര ചെറിയ സ്പൂൺ ഗരംമസാലപ്പൊടി- കാൽ ചെറിയ
വിഷുവിന് ഇത്തവണ മധുരം നിറഞ്ഞ ഓട്ടട ഉണ്ടാക്കിയാലോ. പണ്ട് സ്കൂൾ വിട്ടു വരുമ്പോൾ അമ്മ ഉണ്ടാക്കി തരുന്ന ഓട്ടടയുടെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല, പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടും. ഒാട്ടട തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം ഗ്യാസ് കത്തിച്ച് ഒരു കടായി വയ്ക്കാം,
ഇന്ന് കൊഴുക്കട്ട ശനിയാഴ്ച... ദിവസം മുഴുവൻ സോഫ്റ്റ് ആയി ഇരിക്കുന്ന, വിള്ളൽ വരാത്ത ഗോതമ്പു കൊഴുക്കട്ടയുടെ രഹസ്യം ഇതാണ്...അരിപ്പൊടി കൊണ്ട് മാത്രമല്ല ഗോതമ്പ്പൊടി കൊണ്ടും അസ്സലായി കൊഴുക്കട്ട ഉണ്ടാക്കാം
ചക്ക വറുത്തതും പുഴുക്കും പായസവുമൊക്കെ മാറ്റിപ്പിടിച്ച് പുതിയൊരു ഐറ്റം ഉണ്ടാക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. വിഭവത്തിന്റെ പേര് അറിയില്ലെങ്കിലും ചക്കയുടെ പാചകം കണ്ട് ഭക്ഷണപ്രമികളുടെ കണ്ണുതള്ളിയിരിക്കുകയാണ്. സാധാരണയായി ഉണ്ടാക്കുന്ന ചക്ക വിഭവങ്ങളൊക്കെ മാറ്റി പുതിയതെന്തോ പരീക്ഷിക്കുകയാണിവിടെ. ചക്ക മുറിക്കാതെ തിളച്ച എണ്ണയിൽ പൊരിച്ചെടുക്കുന്നു. ഒരു വലിയ ചക്കയാണ് പാചകത്തിനായി ഉപയോഗിക്കുന്നത്
ദോശമാവ് 3 മണിക്കൂർ കൊണ്ട് പുളിപ്പിച്ചെടുക്കാം. വളരെ ഇൗസിയായി. ഇഡ്ഡലിയും ദോശയും ഉണ്ടാക്കാനായി പച്ചരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്തിട്ട് മാവ് അരച്ച് പുളിക്കാനായി എട്ട് മണിക്കൂർ വയ്ക്കാറുണ്ട്. അല്ലെങ്കിൽ തലേന്ന് രാത്രി അരച്ച് വയ്ക്കാറുമുണ്ട്. ഇനി അതുവേണ്ട മാവ് അരച്ച് 3 മണിക്കൂറിൽ തന്നെ മാവ്
വിഷുദിനത്തില് കണിയൊരുക്കാന് അല്ലാതെ, ഭക്ഷണം തയാറാക്കാന് കണിക്കൊന്നയുടെ പൂവ് ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ടോ? ഇത് ആഹാരത്തിനായി ഉപയോഗിക്കുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് യുട്യൂബ് വ്ളോഗര്. കൊന്നപ്പൂ ഉപയോഗിച്ച് ഒരുതരം പക്കാവടയാണ് ഇവര് ഉണ്ടാക്കുന്നത്. അതിരാവിലെ തന്നെ, പൂത്തു നില്ക്കുന്ന ഒരു
കൊഴുക്കട്ട ശനിയാഴ്ചക്കായി രണ്ട് തരം കൊഴുക്കട്ടകൾ വിള്ളൽ വരാതെ ഉണ്ടാക്കാം അതീവ രുചിയിൽ തൂവെള്ള നിറത്തിലുള്ള ഈ കൊഴുക്കട്ടകൾ എത്ര കഴിച്ചാലും മതിയാകില്ല. യേശുക്രിസ്തു നാൽപതു നാൾ ഉപവസിച്ചതിന്റെ ഓർമ്മയ്ക്കായും അവസാന പത്തു ദിവസമായ വിശുദ്ധവാരത്തിനു മുന്നോടിയായും ഓശാന ഞായറാഴ്ച്ചയ്ക്ക് മുൻപുള്ള ദിവസം
കുങ്കുമപ്പൂവ് അല്പം ചൂട് പാലിൽ കലക്കി ബിരിയാണിയിൽ തളിച്ചാൽ സ്വാദ് മെച്ചപ്പെടും. ബിരിയാണി പാകം ചെയ്യുന്നതിന് നെയ്യാണ് കൂടുതൽ നല്ലത്. ബിരിയാണിക്കുപയോഗിക്കുന്ന ഇറച്ചി പാകം ചെയ്യുന്നതിന് നാലഞ്ച് മണിക്കൂർ മുമ്പ് തൈര്, ഇഞ്ചി, വെളുത്തുള്ളി ഇവ അരച്ചതു കൂട്ടി യോജിപ്പിച്ച് പുരട്ടി വച്ചാൽ പെട്ടെന്നു വെന്തു
പുട്ടിന് കടലയും ചിക്കനും ബീഫും പഴവുമൊക്കെ ബെസ്റ്റ് കോമ്പിനേഷനാണ്. അരിപുട്ട് മാത്രമല്ല, ഗോതമ്പ് പുട്ടിനും ആരാധകർ ഏറെയുണ്ട്. മയത്തോടെ ഗോതമ്പ് പുട്ട് ഉണ്ടാക്കാൻ പറ്റില്ലെന്നാണ് മിക്കവരുടെയും പരാതി. എന്നാൽ ഇനി ഗോതമ്പ് പുട്ട് ഇങ്ങനെ ഉണ്ടാക്കിനോക്കൂ. പഞ്ഞിപോലെ മയമുള്ളത് തയാറാക്കാം. ചേരുവകൾ
വിഷു സദ്യയ്ക്ക് കറികളും പായസവുമൊക്കെ തയാറാക്കണം. ഇത്തവണ സദ്യയ്ക്ക് ഒരു സ്പെഷല് വിഭവം ആയാലോ? നല്ല രുചിയുള്ള നേന്ത്രപ്പഴം പുളിശ്ശേരി. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ 1. നല്ല പഴുത്ത നേന്ത്രപ്പഴം - 1 എണ്ണം 2. തൈര് - 1 കപ്പ് 3. മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 4. മുളകുപൊടി - 1 ടീസ്പൂൺ 5. കുരുമുളക് പൊടി - 3/4
കുറച്ചേറെ സമയം ചിലവഴിച്ചു പാകം ചെയ്യേണ്ടി വരുന്നവയാണ് മാംസ വിഭവങ്ങൾ. കുക്കറിൽ വച്ച് വളരെ പെട്ടെന്ന് തയാറാക്കിയെടുക്കാമെങ്കിലും സ്ലോ കുക്ക് ചെയ്തെടുക്കുന്നതിന്റെ രുചി ഒന്നുവേറെ തന്നെയാണ്. മട്ടൻ ആണെങ്കിലും ബീഫ് ആണെങ്കിലുമൊക്കെ നല്ലതുപോലെ വെന്തു കിട്ടണമെങ്കിൽ സമയം കൂടുതൽ വേണ്ടി വരും. എന്നാൽ ഇനി
കറികൾക്ക് രുചിയും മണവും നൽകുന്നതാണ് കറിവേപ്പിലയും മല്ലിയിലയും. സാമ്പാറിലും രസത്തിലും ബിരിയാണിയിലുമടക്കം മല്ലിയില ആവശ്യമാണ്. അതുപോലെ തന്നെയാണ് നാടൻ കറികൾ വയ്ക്കുമ്പോളും ചേര്ക്കുന്ന കറിവേപ്പിലയും. ഇവ രണ്ടും ഫ്രഷായി അധികനാൾ സൂക്ഷിക്കാൻ വളരെ പ്രയാസമാണ്. പേപ്പറിൽ പൊതിഞ്ഞും ഗ്ലാസിൽ വെള്ളത്തിൽ
ഇഡ്ഡലിയ്ക്ക് ചമ്മന്തിയും സാമ്പാറും ബെസ്റ്റ് കോമ്പിനേഷനാണ്. ഇഡ്ഡലിയും ദോശയുമൊക്കെ നമ്മുടെ പ്രഭാതങ്ങളെ ഏറ്റവും രുചികരമാക്കുന്ന വിഭവങ്ങളാണ്. അരിയും ഉഴുന്നും പാകത്തിന് അരച്ചെടുത്താൽ നല്ല പഞ്ഞിപോലുള്ള ഇഡ്ഡലി തയാറാക്കാവുന്നതാണ്. ഇപ്പോൾ ഇഡ്ഡലിയ്ക്കും ഒരുപാട് വെറൈറ്റികളുണ്ട്. രുചികരമായി
കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യയിൽ പൊതുവേ വാഴപ്പഴത്തിന് ഒരു സ്വീകാര്യതയുണ്ട്. പ്രത്യേകിച്ച് നേന്ത്രക്കായയ്ക്ക്. പഴമായി കഴിക്കുന്നത് കൂടാതെ പഴം കൊണ്ട് വ്യത്യസ്തമായ നിരവധി വിഭവങ്ങൾ ഉണ്ടാക്കാനും സാധിക്കും. നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കുന്ന, മലയാളിക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്ന് പഴംപൊരി ആണ്.
മാങ്ങയുടെ സീസണ് ആയി. അച്ചാറായും ഉണക്കിയും ഉപ്പിലിട്ടുമൊക്കെ മാങ്ങ സൂക്ഷിച്ച് വയ്ക്കാം. ഇതിൽ നിന്നും വ്യത്യസ്തമായി വർഷങ്ങളോളം മാങ്ങാ കേടാകാതെ സൂക്ഷിക്കാൻ വഴിയുണ്ട്. വറുത്ത മാങ്ങാ അച്ചാര് തയാറാക്കാം. പാചകരീതി അറിയാം. ഇത് വർഷങ്ങളോളം കേടാകാതെ ഇരിക്കും. ചേരുവകൾ മാങ്ങാ :2 മുളക് പൊടി :2ടേബിൾ സ്പൂൺ
സാമ്പാർ ചോറിന് മാത്രമല്ല, ഇഡ്ഡലിയ്ക്കും ദോശയ്ക്കും കിടിലൻ കോമ്പിനേഷനാണ്. പലരീതിയിലും രുചിയിലും സാമ്പാർ തയാറാക്കാറുണ്ട്. സാമ്പാർ പെട്ടെന്ന് ചീത്തയാകും എന്നതാണ് മറ്റുചിലരുടെ പരാതി. ശരിയായി സൂക്ഷിച്ചാൽ സാമ്പാർ അധികം ദിവസം ഫ്രെഷായി വയ്ക്കാനും സാധിക്കും. വ്യത്യസ്തമായി സാമ്പാർ വയ്ക്കുന്ന രീതി
കപ്പ പുഴുങ്ങി മുളക്ചതച്ചതു ചേർത്ത് കഴിക്കണം, ആഹാ അടിപൊളി സ്വാദാണ്. കപ്പ പുഴുങ്ങിയതും വേവിച്ചുമൊക്കെ കഴിച്ചവർ കപ്പകൊണ്ടുള്ള പുത്തനൊരു വിഭവം രുചിച്ച് കാണില്ല, ഇപ്പോൾ സമൂഹമാധ്യമങ്ങളിലെല്ലാം ട്രെന്ഡാണ് ഈ ഐറ്റം. ഫുഫു, ആഹാ പേരുപോലെ തന്നെ ചൂടോടെ ഫുഫു എന്ന് ഊതി കഴിക്കേണ്ട വിഭവമാണിത്. ഇത് നാടൻ
പാലപ്പത്തിനും അപ്പത്തിനും എത്ര നന്നായി മാവ് അരച്ചെടുത്താലും മയത്തോടെ അപ്പം ഉണ്ടാക്കി എടുക്കാൻ പറ്റിയെന്നു വരില്ല. ചിലർക്ക് മിക്കപ്പോഴും പാളിപ്പോകാറുണ്ട്. അപ്പം അല്ലെങ്കിൽ പാലപ്പം ഉണ്ടാക്കുമ്പോൾ നല്ല പഞ്ഞിപോലെ ആകാനായി ഇനി ഈ രീതിയിൽ മാവ് അരച്ചെടുക്കാം. ചേരുവകൾ പച്ചിരി - 2 കപ്പ് വെള്ള അവൽ - 1/2
ചോറിന് ഒരു കിടുക്കൻ കറി തയാറാക്കിയാലോ? ഇപ്പോൾ മാങ്ങയുടെ സീസൺ ആകുന്നു. അപ്പോൾ മാങ്ങ കൊണ്ട് രുചിയൂറും കറി തയാറാക്കാം. അങ്കമാലി സ്റ്റൈൽ മാങ്ങാക്കറി. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ആദ്യം ഒരു മാങ്ങാ അധികം പുളി ഇല്ലാത്തത് നീളത്തിൽ അരിഞ്ഞെടുക്കാം. ഒരു ബൗളിൽ സവാള നീളത്തിൽ അരിഞ്ഞതും ഇഞ്ചി നീളത്തിൽ
നാവിൽ വെള്ളമൂറുന്നൊരു മീൻകറിക്കൂട്ട്. കള്ളുഷാപ്പിൽ കിട്ടുന്ന മീന്കറിയെങ്കിൽ പറയുകയും വേണ്ട, കുടുംപുളിയും വെളുത്തുളളിയും ഇഞ്ചിയും രുചിക്കുന്ന ഈ മീൻകറി എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ മീൻ - അര കിലോ ഇഞ്ചി - ഒരു കഷ്ണം ചെറുതായി അരിഞ്ഞത് വെളുത്തുള്ളി - 5 അല്ലി കുടം പുളി - 2 വലിയ കഷണം പച്ചമുളക് - 3 എണ്ണം
മീൻകറി മുളകരച്ചും വറ്റിച്ചും തേങ്ങയരച്ചുമൊക്കെ വയ്ക്കാറുണ്ട്. ചൂരയും കേരയും അയലയും മാത്രമല്ല, തത്ത മീനും ഇങ്ങനെ തയാറാക്കാവുന്നതാണ്. തത്തയോ എന്നു കേട്ട് ഞെട്ടേണ്ട, പച്ചനിറമുള്ള ഒരു തരം ദശക്കട്ടിയുടെ മീനാണിത്. ഇന്ന് മാർക്കറ്റുകളിൽ ഈ മീൻ വാങ്ങാൻ കിട്ടാനുമുണ്ട്. കളർഫുള് മീനാണിത്. ചോറിനൊപ്പം നല്ല
കാണുന്നതു പോലെയല്ല, ചില ഭക്ഷണങ്ങൾ ഉണ്ടാക്കാൻ കുറച്ച് പാടായിരിക്കും. എന്നുവച്ച് എല്ലാം അങ്ങനെയുമല്ല. ബുദ്ധിമുട്ടൊന്നുമില്ലാതെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഐറ്റമാണ് പപ്പടം. ചോറിന്റെ കൂടെ കഴിക്കുന്ന ആ പപ്പടമല്ല, ഇത് നല്ല എരിവുള്ള ക്രഞ്ചി പപ്പടമാണ്. വകുന്നേരങ്ങളിലൊക്കെ ചായയുടെ കൂടെയോ അല്ലെങ്കിൽ
ഇത്രയും കാലം യാത്ര ചെയ്യുന്ന വിഡിയോകളും ഫിറ്റ്നെസ് വിഡിയോകളുമായിരുന്നു നടി അഞ്ജു കുര്യന്റെ സോഷ്യല് മീഡിയയില് നിറയെ. ഇപ്പോഴിതാ പാചക വിഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഞായറാഴ്ച ഉച്ചയ്ക്ക് കഴിക്കാന് സ്പെഷല് മീന്കറി തയാറാക്കുന്ന അഞ്ജുവിനെ വിഡിയോയില് കാണാം. പുറത്തു തീകൂട്ടിയാണ് പാചകം. വലയിട്ട്
എന്നും ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തോ? ദോശ മാവ് മിച്ചം വന്നാൽ ഇനി രുചിയൂറും സ്നാക്ക് ഉണ്ടാക്കാം. അതും ഉണ്ണിയപ്പം. കുട്ടികൾക്കും ഈ പലഹാരം ഇഷ്ടമാകും. നാലുമണിക്ക് ചായയുടെ കൂടെ ചൂട് ഉണ്ണിയപ്പം കഴിക്കാം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം. ഒന്നരക്കപ്പ് ദോശമാവ്. അതിലേക്ക് അര കപ്പ് ഗോതമ്പ് പൊടി ചേർത്ത്
Results 1-25 of 1195
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.