വര്‍ഷങ്ങളോളം കേടാകാതെ ഇരിക്കും; ഇത് വറുത്ത മാങ്ങാ അച്ചാർ

Mail This Article
മാങ്ങയുടെ സീസണ്‍ ആയി. അച്ചാറായും ഉണക്കിയും ഉപ്പിലിട്ടുമൊക്കെ മാങ്ങ സൂക്ഷിച്ച് വയ്ക്കാം. ഇതിൽ നിന്നും വ്യത്യസ്തമായി വർഷങ്ങളോളം മാങ്ങാ കേടാകാതെ സൂക്ഷിക്കാൻ വഴിയുണ്ട്. വറുത്ത മാങ്ങാ അച്ചാര്‍
തയാറാക്കാം. പാചകരീതി അറിയാം. ഇത് വർഷങ്ങളോളം കേടാകാതെ ഇരിക്കും.
ചേരുവകൾ
മാങ്ങാ :2
മുളക് പൊടി :2ടേബിൾ സ്പൂൺ
ഉലുവ പൊടി :1ടീസ്പൂൺ
കായം പൊടി :1ടീസ്പൂൺ
നല്ലെണ്ണ :വറുക്കാൻ
ഉപ്പ് :1 1/2ടേബിൾ സ്പൂൺ
തയാറാക്കുന്നവിധം
നല്ലെണ്ണ യിൽ മാങ്ങാ വറുത്തു കോരുക. അതിലെ എണ്ണ മാറ്റിയിട്ട് മുളക് പൊടിയും ബാക്കി എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിച്ചു മാങ്ങയും നല്ലെണ്ണയും ഒഴിച്ച് ഇളക്കുക. വറുത്ത മാങ്ങാ അച്ചാർ തയാർ.