ചിക്കന്റെ ഉളുമ്പ് മണം പെട്ടെന്ന് മാറ്റണോ? കഴുകുമ്പോൾ ഇത് ശ്രദ്ധിക്കൂ

Mail This Article
ചിക്കന്‍ വാങ്ങുമ്പോൾ ടാസ്ക് ഇതെങ്ങനെ വൃത്തിയായി കഴുകി എടുക്കുമെന്നതാണ്. എത്ര കഴുകിയാലും ചിക്കനിലെ ഉളുമ്പ് മണം പോകാൻ പ്രയാസമാണ്. ശരിയായി കഴുകിയില്ലെങ്കിൽ ചിക്കൻകറിയാക്കിയാലും അരുചി ഉണ്ടാകും. എങ്ങനെ ചിക്കൻ വൃത്തിയാക്കാമെന്നു നോക്കാം.
ചിക്കൻ നന്നായി കഴുകിയതിനുശേഷം ഒരു പാത്രത്തിൽ തണുത്ത വെള്ളം എടുത്ത് അതിലേക്ക് വിനാഗിരിയും ഉപ്പും ചേർത്ത് യോജിപ്പിച്ച് കഴുകിയ ചിക്കൻ കഷണങ്ങൾ ഇട്ട്‍വയ്ക്കാം. ശേഷം നന്നായി കഴുകി എടുക്കാം. വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ ചിക്കന്‍ കഴുകുന്നത് അണുക്കളെ എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

നാരങ്ങാനീരും തോടും ചേർത്ത് ചിക്കൻ കഴുകി എടുത്താലും ഉളുമ്പ് മണം മാറ്റിയെടുക്കാം. ഉപ്പിട്ട വെള്ളത്തിൽ ചിക്കൻ അഞ്ച് മിനിറ്റോളം ഇട്ടുവച്ചാലും പെട്ടെന്ന് വൃത്തിയാക്കി എടുക്കാവുന്നതാണ്.