‘മുഖത്തെ ആത്മവിശ്വാസം, ‘പ്രിയദർശിനി’ കലക്കി’: സ്റ്റൈലിഷായി മഞ്ജു: മൂല്യമുള്ള താരമെന്ന് ആരാധകർ

Mail This Article
എമ്പുരാനിലെ പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രം ശ്രദ്ധേയമായതിനു പിന്നാലെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളിയുടെ പ്രിയതാരം മഞ്ജു വാരിയർ. കറുപ്പ് ഷര്‍ട്ടിലും സ്കർട്ടിലുമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. വിമാനത്താവളത്തിലും വിമാനത്തിനകത്തു നിന്നുമുള്ള വ്യത്യസ്ത പോസിലുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.
സിംപിൾ ലുക്കിൽ വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതാണ് ഒരു ഫോട്ടോ. സ്കർട്ടിനൊപ്പം കറുപ്പ് ഷര്‍ട്ട് ഇൻ ചെയ്തിരിക്കുന്നു. വസ്ത്രത്തിനിണങ്ങുന്ന രീതിയിൽ കറുപ്പ് കൂളിങ് ഗ്ലാസും സ്റ്റൈൽ ചെയ്തിരിക്കുന്നു. ഗോൾഡൻ നിറത്തിലുള്ള ഇയർ കഫ് മാത്രമാണ് ആക്സസറി. സിംപിൾ മേക്കപ്പാണ്. ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്. പോണിടെയില്‍ ഹെയർ സ്റ്റൈൽ. ഹാൻഡ് ബാഗും സിൽവർ ഷൂവും സ്റ്റൈൽ ചെയ്തിരിക്കുന്നു.
വിമാനത്തിനകത്തും, വിമാനത്താവളത്തിലെ ബസിൽ സഞ്ചരിക്കുന്ന ഫോട്ടോകളും പങ്കുവച്ചവയിൽ ഉൾപ്പെടുന്നു. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾ ശ്രദ്ധനേടി. നിരവധി പേർ ഫോട്ടോകൾക്ക് കമന്റും ലൈക്കുമായി എത്തി.
മഞ്ജുവിന്റെ ‘എമ്പുരാനി’ലെ പ്രിയദർശിനിയെ പ്രകീർത്തിക്കുന്ന രീതിയിലായിരുന്നു മിക്ക കമന്റുകളും. ലേഡി സൂപ്പർ സ്റ്റാർ എന്നാണ് പലരും കമന്റ് ചെയ്തത്. പ്രിയദർശിനിയാകാൻ മഞ്ജുവല്ലാതെ മാറ്റാരുണ്ട്. ഗംഭീര പ്രകടനം എന്ന രീതിയിലും കമന്റുകൾ എത്തി. അന്നും ഇന്നും ഒരുപോലെ മൂല്യമുള്ള താരം, ഇങ്ങനെയൊരാൾ അപൂർവം, ശക്തയായ സ്ത്രീ എന്നിങ്ങനെയുള്ള കമന്റുകളും എത്തി.