ADVERTISEMENT

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടിയിൽ സമുദ്രത്തിലുള്ള കല്ലുകളുടെയും മണലിന്റെയും ഒരു സൃഷ്ടിയാണ് രാമസേതു അഥവ ആദംസ് ബ്രിഡ്ജ്. വെള്ളത്തിനടിയിലുള്ള ഇതിന്റെ അവശേഷിപ്പുകള്‍ക്കിടയിലൂടെ സ്കൂബ ഡൈവര്‍മാർ നടത്തുന്ന അന്വേഷണത്തിന്റേതെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സ്കൂബ ഡൈവർമാർ സമുദ്രത്തിനടിയിൽ പര്യവേക്ഷണം നടത്തുന്നതായി വി‍ഡിയോയിൽ കാണാം. കുറേ കല്ലുകളും, ശിലാലിഖിതങ്ങളും, ക്ഷേത്ര സമാന ഘടനകളും വെള്ളത്തിനടിയിലുള്ളതായി കാണിക്കുന്നുണ്ട്. എന്നാൽ, ഇത് യഥാർഥ ദൃശ്യങ്ങളല്ല. വാസ്തവമറിയാം.

∙ അന്വേഷണം

രാമായണത്തില്‍ പറയുന്നതു പ്രകാരം, ശ്രീരാമനും അദ്ദേഹത്തിന്റെ വാനരസേനയും ലങ്കയിലേക്ക് കടക്കാൻ നിർമിച്ച പാലമാണിതെന്ന് ഒരു വിശ്വാസമുണ്ട്. ശാസ്ത്രീയമായി, കടലിലെ ജലപ്രവാഹത്തിൽ പവിഴപ്പുറ്റുകളാൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട തിട്ടയാണിതെന്നും പറയപ്പെടുന്നു. അത്ഭുതമെന്ന തരത്തിലാണ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്.

വെള്ളത്തിനടിത്തട്ടിൽ നിന്നുള്ള ദൃശ്യങ്ങൾക്ക് സാധാരണയുണ്ടാകുന്നതിനേക്കൾ നിറവും വ്യക്തതയും പ്രചരിക്കുന്ന വിഡിയോയിലുണ്ട്. ഇത് വിഡിയോ എഐ നിർമിതമാണോ എന്ന സംശയമുണർത്തി.

രാമസേതുവിന്റെ ആകാശ, ചിത്രങ്ങളാണ് അന്വേഷണത്തിൽ ലഭിച്ചത്. ഐഎസ്‍ആർഒ രാമ സേതുവിന്റെ അണ്ടർസീ മാപ്പും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ, രാമസേതുവിന്റെ അടിത്തട്ടിൽ നടത്തിയ പരിശോധനകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങളോ സമുദ്രത്തിനടിയിൽ നടത്തിയിട്ടുള്ള പര്യവേക്ഷണങ്ങളുടെ ദൃശ്യങ്ങളോ കണ്ടെത്തിയില്ല. മാത്രമല്ല, കല്ലുകളും മണലും കൊണ്ടുള്ള നിർമിതി എന്നതിനപ്പുറം, അടിത്തട്ടില്‍ ക്ഷേത്ര സമാനമായ ഘടനകളുള്ളതായും റിപ്പോർട്ടുകൾ കണ്ടെത്തിയില്ല.

വിഡിയോയിൽ നിന്നുള്ള കീഫ്രെയിമുകളെടുത്ത് പരിശോധിച്ചപ്പോൾ bharathfx1 എന്നൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും പ്രസ്തുത വിഡിയോ പങ്കുവച്ചിട്ടുള്ളത് കണ്ടെത്തി. 'The Rama Setu: Exploring the Floating Rocks Beneath the Waves. Dive into the depths of legend with us as we explore the Rama Setu bridge—said to be built with floating rocks that defy gravity! This underwater marvel stretches across the ocean floor, shrouded in mystery and ancient carvings. Could this be the key to unlocking one of history's greatest enigmas?' എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പ്. ഒപ്പം, ദൃശ്യങ്ങൾ എഐ നിർമിതമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്– 'Created using AI-generated visuals & edited with love.' ആനിമേഷനും, വിഡിയോ എഡിറ്റിങ്ങുമെല്ലാം ചെയ്യുന്ന ഡിജിറ്റൽ ക്രിയേറ്ററുടെ അക്കൗണ്ടാണിത്. പരിശോധിച്ചപ്പോൾ, സമാനമായ വേറെയും വിഡിയോകൾ ഈ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഇതിൽ നിന്നും പ്രചരിക്കുന്നത് യഥാർഥ ദൃശ്യങ്ങളല്ല എന്ന് കണ്ടെത്തി.

∙ വാസ്തവം

രാമസേതുവിന്റെ അവശേഷിപ്പുകള്‍ പരിശോധിക്കുന്ന സ്കൂബ ‍‍ഡൈവർമാരുടെ വിഡിയോ എന്ന തരത്തിൽ പ്രചരിക്കുന്നത് എഐ നിർമിത ദൃശ്യങ്ങളാണ്.

English Summary:

A viral video showing underwater exploration of Rama Setu is fake, revealed to be AI-generated imagery.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com