പ്രത്യേകത അറിഞ്ഞപ്പോൾ ആളുകൾ ഭയന്നു; ലോകത്തിലെ ഏറ്റവും നീളമുള്ള നാക്കിന്റെ ഉടമ–വിഡിയോ

Mail This Article
'ആ പെണ്ണിന്റെ നാക്കിനെന്തു നീളമാ'– വായാടിപ്പെൺകുട്ടികളെക്കുറിച്ച് പലരും ഇങ്ങനെ പറയാറുണ്ട്. എന്നാൽ യഥാർഥത്തിൽ നാവിന്റെ നീളം കൊണ്ട് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ഒരു സ്ത്രീയുണ്ട്. കലിഫോർണിയ സ്വദേശിയായ ചാനൽ ടാപ്പർ എന്ന വനിതയാണ് ലോകത്തിലെ ഏറ്റവും നീളമുള്ള നാവിന്റെ പേരിൽ ഗിന്നസ് റെക്കോർഡിലിടംപിടിച്ചത്.
9.75 സെന്റി മീറ്റർ ( 3.8 ഇഞ്ച്) നീളമുള്ള ചാനൽടാപ്പറിന്റെ നാവിന് സാധാരണ മനുഷ്യരുടെ നാവിന്റെ ഇരട്ടിനീളമുണ്ട്. ഒരു ഐഫോണിന്റെ വലുപ്പവും. ചാനൽ ടാപ്പർ നാവു നീട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് ഗിന്നസ് വേൾഡ് റെക്കോർഡ് അധികൃതർ ലോകത്തിലെ ഏറ്റവും നീളമുള്ള നാവിന്റെ ഉടമയായി ചാനൽ ടോപ്പറിനെ പ്രഖ്യാപിച്ചത്.
നാവുകൊണ്ട് മൂക്കിൽ തൊടുക , വെള്ളം നിറച്ച ഗ്ലാസിലിട്ട നാരങ്ങ നാവുകൊണ്ട് ചുറ്റി പുറത്തെടുക്കുക തുടങ്ങിയ അല്ലറ ചില്ലറ സൂത്രപ്പണികളും നാവുകൊണ്ടു ചെയ്യുന്ന ചാനൽ ടാപ്പർ തന്റെ നാവിന്റെ പ്രത്യേകത കുട്ടിക്കാലത്തു തന്നെ തിരിച്ചറിഞ്ഞിരുന്നു. എട്ടു വയസ്സുള്ള സമയത്ത് അമ്മയോടൊപ്പം ഹാലോവീൻ ഫോട്ടോഷൂട്ടിൽ പങ്കെടുത്തപ്പോളാണ് നാവിന്റെ അസാധാരണ വലുപ്പം ചാനൽ ടാപ്പർ ശ്രദ്ധിച്ചത്.
അപ്രതീക്ഷിതമായി തന്റെ നാവിന്റെ പ്രത്യേകത ആളുകൾ തിരിച്ചറിയമ്പോൾ അവർ ഭയത്തോടെയും ആശ്ചര്യത്തോടെയും പ്രതികരിക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും അത്തരം നാടകീയമായ പ്രതികരണങ്ങളിൽ രസം തോന്നാറുണ്ടെന്നും 34വയസ്സുകാരിയായ ചാനൽ ടോപ്പർ പറയുന്നു.