‘ഗോധ്ര’ ചർച്ചയാവുമ്പോഴൊക്കെ ‘ഡൽഹി’ ഉയർന്നുവരാറുണ്ട്. ‘എമ്പുരാൻ’ ചരിത്രയാത്ര നടത്തുമ്പോഴും അങ്ങനെത്തന്നെ സംഭവിക്കുന്നു. 2002 ഫെബ്രുവരി 27ന് ഗോധ്രയിൽ ട്രെയിൻ തീപിടിത്തമുണ്ടായതിനു പിന്നാലെ ഏതാനും ദിവസം ഗുജറാത്തിൽ നൃശംസതയുടെ വിളയാട്ടമായിരുന്നു. 1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തിനു പിന്നാലെ ഡൽഹിയിൽ സിഖുകാർക്കെതിരായ കൊടുംക്രൂരതകൾ നടന്നു. ഗുജറാത്തിലെ രക്തം തണുത്തുപോകുന്ന സംഭവങ്ങളിൽ സംഘപരിവാർ ആസൂത്രണമാണ് ചർച്ച ചെയ്യപ്പെട്ടതെങ്കിൽ ഡൽഹിയിൽ പ്രതിക്കൂട്ടിലായത് കോൺഗ്രസുകാരായിരുന്നു. അതിനാൽ ഗുജറാത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെടുമ്പോൾ സംഘപരിവാർ ഡൽഹി ചർച്ചയാക്കും. ഗുജറാത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ (ഏതാണ്ട് 1500) ഇരട്ടിയാണ് ഡൽഹിയിൽ ഉണ്ടായതെന്ന് (ഉദ്ദേശം 2800) ചൂണ്ടിക്കാട്ടും. എന്നാൽ ഗുജറാത്തും ഡൽഹിയും തമ്മിലുള്ള മറ്റൊരു താരതമ്യമാണ് നീതിബോധമുള്ളവർ ചർച്ച ചെയ്യുന്നത്. സിഖ് വിരുദ്ധ കലാപത്തിൽ ശിക്ഷിക്കപ്പെട്ടവർ വിരലിലെണ്ണാവുന്നവരായിരുന്നു. അതേസമയം ഗുജറാത്ത് കലാപത്തിന്റെ പേരിൽ ആയിരക്കണക്കിന് ആളുകൾ അറസ്റ്റിലാവുകയും നൂറുകണക്കിന് പ്രതികൾക്ക് കഠിന ശിക്ഷ കിട്ടുകയും ചെയ്തു. ഗുജറാത്തിലെ പൊലീസിന്റെ നീതിനടപ്പാക്കലായിരുന്നില്ല ഇതിനു കാരണമെന്ന കാര്യം പ്രത്യേകിച്ച് എടുത്തു പറയണം. മറിച്ച് മനസ്സാക്ഷിയുള്ള ഒരുപാടുപേർ ജീവിതസുഖങ്ങളും ഔദ്യോഗിക പദവികളും ബലികഴിച്ചതുകൊണ്ടാണ് നീതിയുടെ വെളിച്ചം വന്നത്. അവർ തെളിവുകൾ ശേഖരിച്ചും ധീരത കാട്ടിയും സുപ്രീം കോടതി വരെ പോരാടി. രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ അപൂർവ മാതൃകയായിരുന്നു അത്. ഇതിന്റെ ഫലം മറ്റൊന്നുകൂടിയായിരുന്നു. ഗുജറാത്തിൽ

loading
English Summary:

Reflecting on the Gujarat Riots: What is the Connection Between India's Historical Political Landscape and the Controversy Surrounding the Malayalam Film Empuraan?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com