ഹരിത കൈനീട്ടമൊരുക്കി കർഷകശ്രീയും ഗ്രീനേയ്ജ് കോർപറേഷനും: വിഷുവിന് സമ്മാനമായി കാർഷിക കിറ്റ്

Mail This Article
മലയാള മനോരമ കർഷകശ്രീയും കൃഷി അനുബന്ധ സാമഗ്രികളുടെ പ്രമുഖ വിതരണക്കാരായ ഗ്രീനേയ്ജ് കോർപറേഷനും ചേർന്നു വിഷുവിനു ഹരിത കൈനീട്ടം നൽകുന്നു. സ്വന്തമായി അര സെന്റ് സ്ഥലമോ ടെറസ്സോ ഉള്ള കൃഷി സ്നേഹികൾക്കു വിഷരഹിത പച്ചക്കറി ഉണ്ടാക്കാൻ ഉതകുന്നതാണു വിത്തും കൈക്കോട്ടും കിറ്റ്.
ഒരു വർഷത്തെ കർഷകശ്രീ സബ്സ്ക്രിപ്ഷൻ, 10 ഗ്രോ ബാഗ്, വെണ്ട, ചീര, വഴുതന, മുളക്, പയർ തുടങ്ങി 5 ഇനം പച്ചക്കറി വിത്തുകൾ, ജൈവ കീടനാശിനി, ജൈവവളം, ചകിരിച്ചോർ, ഹോം ഗാർഡൻ പണിയായുധങ്ങൾ (ചെറിയ തൂമ്പ, മണ്ണ് കോരി, സ്പ്രെയർ) എന്നിവ അടങ്ങിയ 980 രൂപ വിലവരുന്ന കിറ്റ് 499 രൂപയ്ക്കു നൽകും.
റജിസ്റ്റർ ചെയ്യുന്നവർക്ക് മേയ് 17നു മനോരമ പനമ്പള്ളിനഗർ ഓഫിസിൽ നടത്തുന്ന അടുക്കളത്തോട്ടം സെമിനാറിൽ സൗജന്യമായി പങ്കെടുക്കാം. രാവിലെ 10 മുതൽ 12 വരെയുള്ള സെമിനാറിൽ പച്ചക്കറി നടീൽ മുതൽ വിളവെടുപ്പു വരെ പരിചരിക്കേണ്ട കാര്യങ്ങളിൽ വിദഗ്ധർ നിർദേശം നൽകും. കാർഷിക കിറ്റിന്റെ വിതരണവും അന്നു നടക്കും. ആദ്യം ബുക്ക് ചെയ്തു പണമടയ്ക്കുന്ന 150 പേർക്കാണ് ഓഫർ.
93494 64747 എന്ന നമ്പറിൽ പണമടച്ചു സ്ക്രീൻ ഷോട്ടും പേരും ഫോൺ നമ്പറും അയച്ചു റജിസ്റ്റർ ചെയ്യാം. സെമിനാറിനു വരുമ്പോൾ പണമടയ്ക്കാനുള്ള സൗകര്യം ഉണ്ട്. വിവരങ്ങൾക്ക്: 0484 4028355.