Activate your premium subscription today
Saturday, Apr 12, 2025
ഗായിക സുജാത മോഹനും മകളും ഗായികയുമായ ശ്വേത മോഹനും സംയുക്തമായി ഒരുക്കിയ സംഗീത വിഡിയോ പ്രേക്ഷകർക്കരികിൽ. ‘മാതേ...’ എന്ന പേരിലൊരുക്കിയ ഗാനം ശ്വേതയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് പുറത്തിറക്കിയത്. പ്രകൃതി മാതാവിനോടുള്ള പ്രാർഥനയാണ് ‘മാതേ...’. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘രസമാലെ’ എന്നു തുടങ്ങുന്ന പാട്ടിന് ശബരീഷ് വർമയാണ് വരികൾ കുറിച്ചത്. രാജേഷ് മുരുഗേശൻ ഈണമൊരുക്കി. കപിൽ കപിലൻ, ഫാസ്സി, രാജേഷ് മുരുഗേശൻ എന്നിവർ ചേർന്നു ഗാനം ആലപിച്ചു. ‘രസമാലെ’ ഇതിനകം 1 മില്യനിലേറെ പ്രേക്ഷകരെ
ഗായകൻ നിക് ജൊനാസ് ആഗോള തലത്തിൽ അറിയപ്പെടുന്ന ഗായകനാണെന്ന് അറിയില്ലായിരുന്നുവെന്ന് സെലിബ്രിറ്റി വെഡ്ഡിങ് ഫൊട്ടോഗ്രഫർ ജോസഫ് രാധിക്. നിക്കിന്റെയും പ്രിയങ്ക ചോപ്രയുടെയും വിവാഹ ചിത്രങ്ങൾ പകർത്തിയത് ജോസഫ് ആയിരുന്നു. അപ്പോഴൊന്നും നിക് ഗായകനാണെന്നു താൻ തിരിച്ചറിഞ്ഞില്ലെന്നും പ്രിയങ്കയുടെ ബന്ധുവും നടിയുമായ
ഐപിഎല്ലില് ഇന്നലെ നടന്ന ഡല്ഹി ക്യാപിറ്റല്സ്–റോയല് ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിനിടെ ആര്സിബിയുടെ വിരാട് കോലിയെവിപ്രാജ് നിഗം പുറത്താക്കിയിരുന്നു. അതിനുപക്ഷേ പഴി കേൾക്കേണ്ടി വന്നതോ ബോളിവുഡ് ഗായകൻ സോനു നിഗത്തിനും! പേരിലെ സാമ്യം കൊണ്ട് ആരാധകർക്ക് ആശയക്കുഴപ്പമുണ്ടായതാണ് കാരണം. വിപ്രാജ് നിഗം
സംഗീതസംവിധായകന് എ.ആര്.റഹ്മാനെതിരെ ഗായകന് അഭിജീത് ഭട്ടാചാര്യ. മുതിര്ന്ന ഗായകര്ക്കും സംഗീതസംവിധായകര്ക്കും ഗാനരചയിതാക്കള്ക്കും അര്ഹിക്കുന്ന ബഹുമാനം റഹ്മാന് നല്കാറില്ലെന്നാണ് അഭിജീത്തിന്റെ ആരോപണം. വലിയ നേട്ടങ്ങളടക്കം സ്വന്തമാക്കിയ ബഹുമാന്യരായ കലാകാരന്മാരെ തന്റെ സ്റ്റുഡിയോയില്
പ്രണയത്തിനു പുലർകാല ഭംഗിയാണ്. ഒരായിരം ഭാവഭേദങ്ങൾ അതിനു വന്നുചേരുന്നതും അതുകൊണ്ടാണ്. അങ്ങനെയുള്ള പ്രണയകാലത്തിന്റെ സ്വരകണമായി മാറിയ ഗാനങ്ങളിലേക്കൊന്നു മടങ്ങിപ്പോയാലോ? സിനിമയ്ക്കപ്പുറമുള്ള പാട്ടിടത്തിൽ പ്രണയത്തിന്റെ ജന്മാന്തര ബന്ധത്തേയും ജനിമൃതികൾക്കപ്പുറമുള്ള ആത്മബന്ധത്തേയും കുറിച്ചു പാടിയ പാട്ടുകൾ.
ഗായിക ശ്രേയ ഘോഷാൽ പങ്കുവയ്ക്കുന്ന കുടുബവിശേഷങ്ങളും ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ട് ചർച്ചയാകുന്നതു പതിവാണ്. പങ്കാളി ശൈലാദിത്യ മുഖോപാധ്യയ്ക്കൊപ്പമുള്ള പ്രണയാർദ്ര ചിത്രങ്ങളും ശ്രേയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്. അടുത്തിടെയാണ് ഇരുവരും 10ാം വിവാഹവാർഷികം ആഘോഷിച്ചത്. ശൈലാദിത്യ ആരാണെന്നുള്ള
പാപ്പരാസികളോടു രൂക്ഷമായി പ്രതികരിച്ച് ഗായകൻ ജസ്റ്റിൻ ബീബർ. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം കലിഫോർണിയയിലെ ഒരു കോഫി ഷോപ്പിലേക്കു പോകും വഴി തന്റെ ചിത്രങ്ങളെടുക്കാൻ കാത്തു നിന്നവരോടായിരുന്നു ബീബറിന്റെ പ്രതികരണം. ‘ഗുഡ് മോണിങ്’ എന്നു പറഞ്ഞ് അഭിവാദ്യം ചെയ്ത ഒരാളോട്, തനിക്കിത് തികച്ചും മോശമായ
ബേസിൽ ജോസഫ് മുഖ്യ വേഷത്തിലെത്തുന്ന ‘മരണമാസ്’ എന്ന ചിത്രത്തിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘മാസ്മരികം’ എന്ന പേരിൽ പുറത്തിറങ്ങിയ പാട്ടിന് വരികളെഴുതിയിരിക്കുന്നത് മലയാളി മങ്കീസ് ആണ്. ജേ കെ ഈണമൊരുക്കി. ഇതിനകം ശ്രദ്ധ നേടിയ ഗാനം ട്രെൻഡിങ്ങിലും ഇടം പിടിച്ചുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു
മോഹൻലാലിനൊപ്പം ‘തുടരും’ എന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ. ഒരു പുതുമുഖത്തിന്റെ ആത്മസമർപ്പണത്തോടെയും ആവേശത്തോടെയുമാണ് മോഹൻലാൽ സിനിമയെ സമീപിക്കുന്നതെന്നും അത് തന്നെ അതിശയിപ്പിച്ചുവെന്നും ബൃന്ദ കുറിച്ചു. മോഹൻലാലിനൊപ്പമുള്ള അതിമനോഹര ചിത്രം
മോഹൻലാൽ–പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ പാട്ട് യൂട്യൂബിൽ തരംഗമാകുന്നു. ചിത്രത്തിലെ ഫോറസ്റ്റ് ഫൈറ്റ് സീനിന് പശ്ചാത്തലമായി വരുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ‘ജംഗിൾ പൊളി’ എന്ന പേരിലൊരുക്കിയ പാട്ടിന് ദീപക് ദേവ് ആണ് ഈണമൊരുക്കിയത്. ജേക്സ് ബിജോയിയും ആനന്ദ് ശ്രീരാജും ചേർന്നു ഗാനം ആലപിച്ചു. ജെഫ് ജെ.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'ആലപ്പുഴ ജിംഖാന' എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘കല്ലെറിയട്ടെ, നമ്മെ കുരിശേലേറ്റട്ടെ’ എന്നു തുടങ്ങുന്ന പാട്ടിന് സുഹൈൽ കോയ ആണ് വരികൾ കുറിച്ചത്. വിഷ്ണു വിജയ് സംഗീതമൊരുക്കിയ ഗാനം കെ.എസ്.ഹരിശങ്കർ ആലപിച്ചു. വിഷ്ണു വിജയ്യും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്.
ബേസിൽ ജോസഫ് മുഖ്യ വേഷത്തിലെത്തുന്ന ‘മരണമാസ്’ എന്ന ചിത്രത്തിലെ പുത്തൻ പാട്ട് പ്രേക്ഷകർക്കരികിൽ. ‘ചില്ല് നീ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ജെകെ ഈണമൊരുക്കി. രാഖൂ, വിഷ്ണു ദാസ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. ഇതിനകം
35ാം വിവാഹവാർഷികം ആഘോഷിച്ച് ഗായകൻ ജി.വേണുഗോപാലും ഭാര്യ രശ്മിയും. സമൂഹമാധ്യമങ്ങളിൽ ഹൃദ്യമായ ചിത്രവും കുറിപ്പും പങ്കിട്ട് വേണുഗോപാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പരസ്പരമുള്ള വഴക്കുകൾക്കും വാഗ്വാദങ്ങൾക്കുമൊടുവിൽ തങ്ങൾ വീണ്ടും പ്രണയത്തിലേക്കു വീഴുന്നുവെന്ന് വേണുഗോപാൽ ഹൃദ്യമായി കുറിച്ചു.
‘അനോമി’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് സംഗീതസംവിധായകൻ ഹർഷവർദ്ധൻ രമേശ്വർ. അനിമൽ, കബീർ സിങ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് അദ്ദേഹം. കഴിഞ്ഞ വർഷത്തെ മികച്ച സംഗീതസംവിധായകനുള്ള ഫിലിം ഫെയർ പുരസ്കാരവും ഐഐഎഫ്എ പുരസ്കാരവും ഹർഷവർദ്ധൻ സ്വന്തമാക്കിയിരുന്നു.
എമ്പുരാന് വിവാദങ്ങളില് പരോക്ഷ വിമര്ശനവുമായി റാപ്പര് വേടന്. അടുത്തിടെ പാടാനെത്തിയ വേദിയില് വച്ച് വേടന് നടത്തിയ പരാമര്ശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കാരണവന്മാരൊക്കെ വിഡ്ഢിത്തം കാണിച്ച് നടക്കുകയാണെന്നും വിദ്യാര്ഥികളിലാണ് പ്രതീക്ഷയെന്നും വേടന് പറഞ്ഞു. ‘സിനിമ ചെയ്തതിനൊക്കെ ഇഡി
"യദി യഹ് ഫിലിം ഔർ യേ ഗാനേം സൂപ്പർഹിറ്റ് നഹിം ഹോ ജായേ തോ മേം അപ്നാ കാം ഇഥർ സേ ഝോഡ് ദുംഗാ." ബോളിവുഡിൽ നിരവധി ഹിറ്റുകളെ സമ്മാനിച്ച മഹേഷ് ഭട്ടിന് പടത്തിന്റെ വിജയത്തിൽ ആശങ്കയുണ്ടായിരുന്ന നിർമാതാവുകൂടിയായ തന്റെ സുഹൃത്തിനായി ഇതിനപ്പുറം ഒരു ഉറപ്പ് നൽകാനില്ലായിരുന്നു. മ്യൂസിക് ആൽബത്തിനായി ഒരുക്കിയ
ഹാക്ക് ചെയ്യപ്പെട്ട എക്സ് അക്കൗണ്ട് വീണ്ടെടുത്ത് ഗായിക ശ്രേയ ഘോഷാൽ. താൻ തിരിച്ചുവന്നുവെന്നും ഇനി പഴയതുപോലെ എക്സിലൂടെ എഴുതുകയും ചിത്രങ്ങൾ പങ്കുവയ്ക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുമെന്ന് ഗായിക പറഞ്ഞു. രണ്ട് മാസത്തെ പരിശ്രമത്തിനു ശേഷമാണ് ശ്രേയ ഘോഷാലിന്റെ എക്സ് അക്കൗണ്ട് വീണ്ടെടുക്കാനായത്. ആരാധകർ
സ്വന്തം നാട്ടിലെ ക്ഷേത്രോത്സവത്തിന് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൈകൊട്ടി കളി അവതരിപ്പിച്ച് നടി അനുശ്രീ. കടുംനീലയും ചുവപ്പും കലർന്ന ദാവണിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി നാടൻ ചുവടുകളുമായി ആടിക്കളിക്കുന്ന അനുശ്രീയുടെ വിഡിയോ ആരാധക ശ്രദ്ധ നേടി. അനുശ്രീയുടെ മേക്കപ്പ് ആർടിസ്റ്റ് പിങ്കി വിശാലാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയിലെ ‘ലോഡിംഗ് ബസൂക്ക’ എന്ന ആദ്യ ഗാനം പുറത്ത്. നടൻ ശ്രീനാഥ് ഭാസി ആലപിച്ച ഈ ഗാനത്തിന് ഈണം പകർന്നത് സയീദ് അബ്ബാസ് ആണ്. ബിൻസ് ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. നാസർ അഹമ്മദ് ആണ് ഗാനത്തിന്റെ ബാക്കിങ് വോക്കൽ നൽകിയിരിക്കുന്നത്.
ജീവിതപങ്കാളിയും നർത്തകിയുമായ ദീപ്തിക്ക് ജന്മദിനാശംസകൾ അറിയിച്ച് വിധു പ്രതാപ്. ദീപ്തിയുടെ ജന്മദിനം വരുമ്പോൾ അടിക്കുറിപ്പെഴുതാൻ വാക്കുകൾ കിട്ടാറില്ലെന്നും എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ എന്നു മാത്രമാണ് ആശംകളെന്നും വിധു സമൂഹമാധ്യമത്തിൽ കുറിച്ചു. ദീപ്തിയുടെ ചിത്രത്തിനൊപ്പമായിരുന്നു വിധുവിന്റെ ആശംസാവാക്കുകൾ.
കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില് വിശദീകരണവുമായി ഗായകന് എം.ജി ശ്രീകുമാര്. വലിച്ചെറിഞ്ഞത് മാലിന്യമല്ലായിരുന്നുവെന്നും വീട്ടുമുറ്റത്തു വീണ ചീഞ്ഞ മാങ്ങയുടെ അവശിഷ്ടമാണെന്നും എം.ജി ശ്രീകുമാർ പ്രതികരിച്ചു. എറണാകുളം ജില്ലയിലെ മുളവുകാട് പഞ്ചായത്ത് അധികൃതര് ഗായകനിൽ നിന്ന് പിഴ ഈടാക്കിയതോടെയാണ് സംഭവം ചർച്ചയായത്.
സിദ്ധാർഥ് ഭരതൻ മുഖ്യ വേഷത്തിലെത്തിയ ‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ’ എന്ന ചിത്രത്തിലെ ‘ചാരുശീലേ...’ എന്നു തുടങ്ങുന്ന പാട്ടിന്റെ തമിഴ് പതിപ്പ് ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. പ്രശാന്തൻ പെരുമാൾ ആണ് പാട്ടിനു വരികൾ കുറിച്ചത്. രാംനാഥ് ഈണമൊരുക്കിയ ഗാനം ഹരിഹരനും രേഷ്മ രാഘവേന്ദ്രനും ചേർന്നാലപിച്ചു. പാട്ട്
സംഗീതത്തിന്റെ ദേവസഭാതലത്തില് ഹൃദയാനന്ദമേകിയ ഗാനം. ഇന്ത്യന് സംഗീത ചരിത്രത്തിലെ തന്നെ അത്യപൂര്വമായ രാഗമാലികയാണ് ഹിസ് ഹൈനസ് അബ്ദുള്ളയിലെ 'ദേവസഭാതലം'. രചനയിലും സംഗീതത്തിലും ആലാപനത്തിലുമൊക്കെ പറയാന് സവിശേഷതകളും ഏറെ. അതുകൊണ്ടു തന്നെ സിനിമാസംഗീതത്തിന് മലയാളം നല്കിയ വലിയ സംഭാവനകളില് ഒന്നാണ്
‘മരണമാസ്’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചുവടുവയ്ക്കുന്ന നടൻ സുരേഷ് കൃഷ്ണയുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ചിത്രത്തിലെ ഫ്ലിപ് സോങ്ങിനൊപ്പമാണ് നടന്റെ ഡാൻസ്. ‘തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുക... ഒരുപാട് ക്ഷമിച്ചു എന്ന് തോന്നുന്നെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു’, എന്ന രസകരമായ കുറിപ്പോടെയാണ് സുരേഷ് കൃഷ്ണ
Results 1-25 of 7744
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.