Activate your premium subscription today
നഗരഹൃദയത്തിൽ ഗ്രാമീണത തുളുമ്പുന്ന പ്രദേശത്ത് ഒരുക്കിയ സ്വപ്നവീട്. ഐടി നഗരമായ എറണാകുളം കാക്കനാട്, നഗരത്തിരക്കുകളിൽ നിന്നെല്ലാം അകന്നുമാറി,തെങ്ങിൻതോപ്പുകളിലും കവുങ്ങിൻ തോപ്പുകളും ധാരാളം മരങ്ങളും ഹരിതാഭ നിറയ്ക്കുന്ന ചുറ്റുവട്ടം. താഴത്തെ നിലയിൽ വിശാലമായ ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ട് കിടപ്പുമുറികൾ,
പുതിയ വീട് നിർമിക്കുന്നതിനേക്കാൾ വെല്ലുവിളികളുണ്ട് പലപ്പോഴും പഴയ വീട് പുതുക്കിപ്പണിയാൻ. മലപ്പുറം തിരൂരങ്ങാടിയിലുള്ള 25 വർഷത്തോളം പഴക്കമുള്ള ഇരുനില വാർക്കവീട്ടിൽ പരിമിതികൾ ഏറെയുണ്ടായിരുന്നു. ഇടുങ്ങിയ അകത്തളങ്ങൾ, കാറ്റും വെളിച്ചവും കയറുന്നത് പരിമിതം, ചോർച്ച അങ്ങനെയങ്ങനെ. എന്നാൽ വീടിനോടുള്ള വൈകാരിക
തിരുവനന്തപുരം വെഞ്ഞാറമൂടാണ് നിതിൻ-നിഷ ദമ്പതികളുടെ സ്വപ്നഭവനം. നഗരത്തിരക്കുകളിൽ നിന്നൊഴിഞ്ഞുമാറി പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമന്വയമായിട്ടാണ് ഈ വീട് നിർമിച്ചത്. കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം പ്രകൃതിയോടും കൃഷിയോടും ഇഴുകിച്ചേർന്ന് രൂപകൽപന ചെയ്ത ഈ വീട്, തിരക്കേറിയ തൊഴിൽജീവിതത്തിനിടയിലും
സ്ഥലപരിമിതിയെ ബുദ്ധിപൂർവമായ ഡിസൈനിലൂടെ മറികടന്ന് സൗകര്യമുള്ള വീട് സഫലമാക്കിയ കഥയാണിത്. കാസർഗോഡ് വിദ്യാനഗറിലാണ് ഷിജേഷ്- രമ്യ ദമ്പതികളുടെ വീട്. ഇരുവശവും റോഡുള്ള 4.7 സെന്റ് കോർണർ പ്ലോട്ടിൽ വെല്ലുവിളികൾ നിരവധിയുണ്ടായിരുന്നു. നിയമപരമായ സെറ്റ്ബാക്ക് വിട്ടുകഴിഞ്ഞു ഏകദേശം രണ്ടര സെന്റ് മാത്രമാണ് വീടിനായി
കോട്ടയം തോട്ടയ്ക്കാടുള്ള ഷിജു-ജിജി ദമ്പതികളുടെ വീടിന്റെ വിശേഷങ്ങളിലേക്ക് പോയിവരാം. കേരളത്തിലെ വീടുകളുടെ പതിവ് കാഴ്ചകളിൽനിന്ന് മാറിനിൽക്കുകയാണ് ഈ സ്വപ്നഭവനം. ഡാർക് തീം ആസ്പദമാക്കി ഇംഗ്ലിഷ് ശൈലിയിലാണ് ഈ വീട് നിർമിച്ചത്. 40 സെന്റിൽ നാലു നിലകളിൽ ഏകദേശം 10000 സ്ക്വയർഫീറ്റിലാണ് വീട്. ഇവിടെ കാർ
1980 കാലഘട്ടത്തിൽ തൊടുപുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത് 11 സെന്റിൽ 2200 ചതുരശ്രഅടിയിൽ പണികഴിപ്പിച്ച വീടായിരുന്നു അരുണിന്റേത്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ വീടിന്റെ ഭംഗിയെ തളർത്തിയിരുന്നു. എങ്കിലും വീടിനോടുള്ള വൈകാരികബന്ധം മൂലം പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് കെട്ടിടത്തിന്റെ ആത്മാവ്
വീതി കുറഞ്ഞ കുഞ്ഞൻ പ്ലോട്ടിൽ വിശാലമായി വീടൊരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. സ്ഥലത്തുണ്ടായിരുന്ന പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയ വീടിനിടം കണ്ടത്. വെറും 6 മീറ്റർ മാത്രം വീതിയുള്ള 5 സെന്റ് പ്ലോട്ടായിരുന്നു വെല്ലുവിളി. ഇരുവശവും 1 മീറ്റർ സെറ്റ്ബാക്ക് വിട്ടപ്പോൾ ബാക്കി 4 മീറ്റർ മാത്രമാണ്
മലപ്പുറം വണ്ടൂരിലാണ് അധ്യാപകനായ ഷിഹാബുദീന്റെ പുതിയവീട്. കാലപ്പഴക്കത്തിന്റെ പരിമിതികൾ ഉണ്ടെങ്കിലും ബന്ധമുള്ള പഴയ വീട് നിലനിർത്തിയാണ് പുതിയ വീട് മാറ്റിസ്ഥാപിച്ചത്. ഓരോ കോണിൽനിന്നും വ്യത്യസ്തമായ പുറംകാഴ്ച ലഭിക്കുന്നു എന്നതാണ് പുതിയ വീടിന്റെ ഹൈലൈറ്റ്. H ആകൃതിയിലാണ് വീടിന്റെ പ്രധാന എലിവേഷൻ. പബ്ലിക്-
വീട്ടുകാർ സ്വയം ഡിസൈൻ ചെയ്ത് നിർമിച്ച വീടാണിത്. പാല സ്വദേശി അബി മണ്ണനാലും ഭാര്യ റോസിലിനും B arch വിദ്യാർഥിയായ മകനും ചേർന്നാണ് വീട് രൂപകൽപന ചെയ്തത്. കൺസ്ട്രക്ഷൻ, ബിൽഡിങ് മെറ്റീരിയൽ രംഗത്ത് വർഷങ്ങളുടെ പ്രവർത്തനപരിചയമുള്ളതിനാൽ ഏറ്റവും നൂതനമായ മെറ്റീറിയൽസും വിദഗ്ധരായ പണിക്കാരും ചേർന്നാണ് വീടിനെ ഇത്ര
തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തിയിലുള്ള 30 വർഷം പഴക്കമുള്ള 900 സ്ക്വയർഫീറ്റ് വീട്ടിൽ അസൗകര്യങ്ങൾ നിരവധിയായിരുന്നു. റോഡ് നിരപ്പിൽനിന്ന് താഴ്ന്നുകിടക്കുന്ന പ്ലോട്ടിലേക്ക് വാഹനം എത്തില്ലായിരുന്നു. ഇരുപതോളം പടികൾ കയറിയിറങ്ങിയായിരുന്നു വീട്ടിൽ പോയിവന്നിരുന്നത്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ
ചെങ്ങന്നൂരിനടുത്ത് പുളിഞ്ചുവടാണ് ആദർശ് കുമാറിന്റെയും കുടുംബത്തിന്റെയും പുതിയവീട്. പരമ്പരാഗത തനിമയും വാസ്തു പ്രമാണങ്ങളും പാലിച്ച് ഒരുനിലയിൽ ഒരുക്കിയ സ്വപ്നഭവനമാണിത്. ദമ്പതികൾ മാത്രമാണ് ഇവിടെയുള്ളത്. അതിനാൽ പരിപാലനം പരിഗണിച്ച് സ്ക്വയർഫീറ്റ് പരമാവധി ചുരുക്കിയാണ് വീടൊരുക്കിയത്. പരമ്പരാഗത പ്രൗഢി
1. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ വീട്; വിഡിയോ https://www.youtube.com/watch?v=t4DDGmO1BQg&t=1s 'ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ വീട്' എന്ന വിശേഷണത്തോടെ, ഏകദേശം നാലേക്കറിൽ 27000 സ്ക്വയർഫീറ്റിൽ, കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകൾ ഒരുക്കുകയാണ് വാലുമ്മൽ ഹൗസ് എന്ന ഈ കൊട്ടാരം. പ്ലാന്ററും ഏലക്കർഷകനും
കോഴിക്കോട് ഫറോക്കിലാണ് ഗൃഹനാഥനായ സിദ്ധിഖിന്റെയും കുടുംബത്തിന്റെയും അറഫ വില്ല എന്ന പുതിയ വീട്. 3 നിലയിൽ എല്ലാ സൗകര്യങ്ങളോടുകൂടിയ വിശാലമായ വീടായിരുന്നു വീട്ടുകാരുടെ ആവശ്യം. വീടുപണിയുടെ കൂടുതൽ സമയത്തും ഗൃഹനാഥനും കുടുംബവും ചെന്നൈയിൽ ആയിരുന്നു. ഇടയ്ക്ക് നേരിൽ വന്നും, അല്ലാത്തപ്പോൾ ഓൺലൈൻ വഴിയുമാണ്
മലപ്പുറം തിരൂരങ്ങാടിയാണ് പ്രവാസിയായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പുറംകാഴ്ചയിൽ ആഡംബരവും ഉള്ളിൽ മിതത്വവും കൂട്ടിയിണക്കിയാണ് വീട് നിർമിച്ചത്. 19 സെന്റ് പ്ലോട്ടിൽ വീടിനൊപ്പം ചുറ്റുപാടുകളും മനോഹരമായി ഒരുക്കി. പേവിങ് ടൈൽ, കോബിൾ സ്റ്റോൺ എന്നിവയാണ് മുറ്റത്ത് വിരിച്ചത്. ജിഐ റാഫ്റ്ററും ടഫൻഡ്
തീവിലയുള്ള നഗരത്തിലെ ഭൂമിയിൽ വീട് പണിയുമ്പോൾ 'ഉള്ളതുകൊണ്ട് ഓണം പോലെ പണിയുക' എന്ന നയമാണ് പ്രധാനം. തൃപ്പൂണിത്തുറയിൽ പ്രധാന പാതയരികിൽ വീതി കുറഞ്ഞു നീളത്തിലുള്ള 8 സെന്റിൽ വീട് നിർമിക്കാൻ പ്ലാനിട്ടപ്പോൾ വീട്ടുകാരുടെ മനസ്സിലും ഇതേനയമായിരുന്നു. കാരണം മനസ്സിൽ വീടിനെപ്പറ്റി വിശാലമായ ആഗ്രഹങ്ങളായിരുന്നു. ജിം
വയനാടിന്റെ ഹരിതാഭയിൽ വിക്ടോറിയൻ മാതൃകയിലൊരുക്കിയ വീട്. ഡോക്ടർ ദമ്പതികളായ ജ്യോതിഷ്- മിനു, മക്കൾ എന്നിവർക്കുവേണ്ടി ഒരുക്കിയ സ്വപ്നഭവനമാണിത്. പഴയകാല കൊളോണിയൽ ബംഗ്ലാവുകളെ അനുസ്മരിപ്പിക്കുംവിധമാണ് വീടിന്റെ നിർമാണം. കടുംനിറങ്ങൾക്ക് പകരം റസ്റ്റിക് നിറങ്ങളാണ് അകത്തും പുറത്തും കൂടുതലുള്ളത്. വീട് മാത്രമല്ല
മിക്ക മലയാളി കുടുംബങ്ങളുടെയും ദീർഘകാല സ്വപ്നമാണ് സ്വന്തമായി നല്ലയൊരു വീട്. ആ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് തൊടുപുഴയിലുള്ള സുജിത്തും ഭാര്യ നീതും രണ്ടു മക്കളും അടങ്ങുന്ന കുടുംബം. തൊടുപുഴയാറിന്റെ തീരത്ത് ഒന്നേകാൽ ഏക്കറിൽ 3500 ചതുരശ്രയടിയിൽ രണ്ടുനിലകളിലായി ഒരുക്കിയ ഈ വീട് ഒറ്റനോട്ടത്തിൽത്തന്നെ
'ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ വീട്' സ്വപ്നവീടിന്റെ പ്രേക്ഷകർക്ക് ഓർമയുണ്ടാകും. കട്ടപ്പന വള്ളക്കടവിലുള്ള ആ വീടിന്റെ അയൽക്കാരനാണ് ഈ വീട്. ഏലത്തോട്ടത്തിന് നടുവിൽ 40 വർഷത്തിന് മുകളിൽ പഴക്കമുള്ള ഒറ്റനില വീടായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കാലപ്പഴക്കത്തിന്റെ ക്ഷീണതകൾ മൂലം അസൗകര്യങ്ങൾ ഏറെയുണ്ടായിരുന്നു.
പുതിയ ഒരു വീട് നിർമിക്കുന്നതിനേക്കാൾ പലപ്പോഴും സങ്കീർണമാണ് പഴയ വീട് നവീകരിക്കുന്നത്. ഒരേസമയം പ്ലാനിങ്ങും വൈദഗ്ധ്യവും ഉണ്ടെങ്കിൽ മാത്രമേ വിചാരിച്ച പോലെ നവീകരണം സാധ്യമാകൂ. അമ്പലപ്പുഴ സ്വദേശി റിജാസ് വീട്ടിലെ വിവാഹത്തോടനുബന്ധിച്ചാണ് വൈകാരികമായി അടുപ്പമുള്ള പഴയ വീട് പൊളിച്ചുകളയാതെ നവീകരിക്കാൻ
തൊടുപുഴ മുതലക്കോടത്താണ് ഈ സ്വപ്നഭവനം സ്ഥിതിചെയ്യുന്നത്. അധ്യാപക ദമ്പതികളും രണ്ടു കുട്ടികളും അടങ്ങുന്ന ചെറിയ കുടുംബത്തിന് ഒറ്റനില വീട് മതി എന്നായിരുന്നു ആഗ്രഹം. ഇന്നത്തെ തിരക്കിട്ട ജീവിതസാഹചര്യത്തിൽ കുടുംബാംഗങ്ങൾ തമ്മിൽ മെച്ചപ്പെട്ട ആശയവിനിമയവും കെട്ടുറപ്പും നിലനിർത്താൻ ഒരുനില വീടുപകരിക്കുമെന്നാണ്
കുടുംബവീടിനടുത്തായി സ്ഥലം വാങ്ങിയാണ് അയർക്കുന്നം കളപ്പുരയ്ക്കൽ ടോം ജോസും ഭാര്യ സോണിയ മേരി ജോർജും കുടുംബവും വീട് പണിയുടെ പ്ലാനിങ് ആരംഭിച്ചത്. വീടിനോട് ചേർന്ന് വലിയ മുറ്റവും, പൂന്തോട്ടവും, കൃഷി ചെയ്യാനുള്ള ഇടങ്ങളും ഉണ്ടാകണമെന്ന തീരുമാനം നേരത്തെ മനസ്സിൽ ഉറപ്പിച്ചിരുന്നു. രണ്ട് നിലയുടെ വലുപ്പം
തൃശൂർ അരണാട്ടുകരയിലാണ് ബിബിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വീതി കുറഞ്ഞു പിന്നിലേക്ക് നീളത്തിലുള്ള 6.5 സെന്റ് പ്ലോട്ടായിരുന്നു പ്രധാന വെല്ലുവിളി. പ്ലോട്ടിൽ ഉണ്ടായിരുന്ന പഴയ വീട് പൊളിച്ചുകളഞ്ഞാണ് പുതിയ വീട് നിർമിച്ചത്. പഴയ വീട്ടിലെ ഓട് അടക്കമുള്ള സാമഗ്രികൾ പുനരുപയോഗിക്കാൻ സാധിച്ചു.
തൃശൂർ പുന്നയൂർക്കുളത്ത് ഗ്രാമ്യഭംഗി നിറഞ്ഞ പ്രദേശത്താണ് ഫ്ലോട്ട്-എൻ-ഫോൾഡ് ഹൗസ് എന്ന വീടുള്ളത്. സുതാര്യതയുടെയും പരസ്പര ബന്ധത്തിന്റെയും ആഘോഷമായി അഞ്ച് പേരടങ്ങുന്ന കുടുംബത്തിനായി വിഭാവനം ചെയ്ത് 27.70 സെന്റിൽ വ്യാപിച്ചുകിടക്കുന്ന വീടാണിത്. ധാരാളം മഴയും വെയിലുമുള്ള കേരളത്തിന്റെ ട്രോപ്പിക്കൽ
ട്രോപ്പിക്കൽ കന്റംപ്രറി ട്രെഡീഷണൽ ശൈലിയിൽ ഒറ്റ നിലയിൽ 3200 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. ചുറ്റുപാടുകൾക്ക് പ്രാധാന്യം നൽകിയാണ് വീട് ഒരുക്കിയിരിക്കുന്നത്. ഗേറ്റ് തുറന്നു വരുമ്പോൾ പേവിങ് ടൈൽസും നാച്ചുറൽ ഗ്രാസും വിരിച്ച് ഡ്രൈവ് വേ മനോഹരമാക്കിയിരിക്കുന്നു. ട്രസ്സ് ചെയ്ത് ഓടുവിരിച്ച്
ഒരു കൊച്ചുവീട് ആഗ്രഹിക്കുന്ന സാധാരണക്കാർ ഇപ്പോൾ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയുണ്ട്- എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കുതിക്കുന്ന ഭവനനിർമാണ ചെലവുകൾ. ഉള്ളതെല്ലാം സ്വരുക്കൂട്ടി പലപ്പോഴും വീട് പൂർത്തിയാകുമ്പോഴേക്കും ബജറ്റും കടന്നുപോയി കടക്കാരനായിട്ടുണ്ടാകും. എന്നാൽ മനസ്സുവച്ചാൽ കുറഞ്ഞ ചെലവിൽ
ഇത് നടുമുറ്റം കേന്ദ്രമാക്കി ഞങ്ങൾ രൂപകൽപന ചെയ്ത വീടാണ്. നടുമുറ്റവും നാലുകെട്ടും നമ്മൾ മലയാളികൾക്ക് വെറും വാക്കുകൾ അല്ല. പോയ കാലത്തിൻ്റെ ഓർമകൾ കൂടിയാണ്. ചിലർ അത് ഗൃഹാതുര സ്മരണകളായി മനസ്സിൽ താലോലിക്കുമ്പോൾ മറ്റുചിലർ അത് അതിജീവിച്ച ഒരു കെട്ടകാലത്തിൻ്റെ ബാക്കിപത്രമായി കാണുന്നു.
കണ്ണൂർ ചെറുപുഴയിലെ മനോഹരമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നിള ഒരു ഉഷ്ണമേഖലാ വസതിയാണ്, അത് 9 മീറ്റർ ഉയരമുള്ള 30 സെന്റ് കോണ്ടൂർ സൈറ്റുമായി ലയിപ്പിക്കാൻ ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രോപ്പർട്ടിയിൽ നിലവിലുള്ള ഒരു മാവിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വീട് ഡിസൈൻ ചെയ്തത്. തുറസ്സായ മുറ്റത്തെ
തൃശ്ശൂര് ജില്ലയിലെ ഇരിങ്ങാലക്കുടയിലുള്ള സാബു സിമി ദമ്പതികളുടെ സ്വപ്നവീടിന്റെ വിശേഷങ്ങളിലേക്ക് 3000 സ്ക്വയർഫീറ്റിൽ നിയോ കൊളോണിയൽ ശൈലിയിൽ ഒരുക്കിയ പച്ചപ്പിനുള്ളിലെ കിളിക്കൂട് എന്ന് ഈ വീടിനെ വിശേഷിപ്പിക്കാം. വീടിന്റെ പേര് പേൾ വാലി എന്നാണ് ആർക്കിടെക്റ്റായ അജയ്കൃഷ്ണൻ പേൾ വാലിയുടെ കഥ പറയുന്നു. 2021
കാലത്തിനൊപ്പം സഞ്ചരിക്കുന്നവരാണ് നമ്മൾ. അതുപോലെ നമ്മുടെ വീടും കാലത്തിനൊത്തുള്ള മാറ്റങ്ങൾ ഉൾക്കൊള്ളേണ്ടതാണ്. 15 വർഷം പഴക്കമുള്ള ഒരുനില വീടായിരുന്നു അനിലിന്റേയും കുടുംബത്തിന്റെയും. ഇടുങ്ങിയ മുറികളും കാറ്റും വെളിച്ചവും കയറിയിറങ്ങാത്ത ഇടങ്ങളുമായിരുന്നു പഴയ വീട്ടിൽ. അങ്ങനെയാണ് വീട് നവീകരിക്കാൻ വീട്ടുകാർ
ഏകദേശം അരനൂറ്റാണ്ടിനടുത്ത് പ്രായമുള്ള വീടിനെ കാലോചിതമായി നവീകരിച്ച കഥ വീട്ടുകാർ പങ്കുവയ്ക്കുന്നു. തൊടുപുഴ ആനിക്കാടാണ് സ്വദേശം. പ്രവാസികളാണ്. അച്ഛൻ പണിത വീട്ടിൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങൾ ധാരാളമുണ്ടായിരുന്നു. എന്നാൽ പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്.
Ultra Luxury House in Palakkad |Homestyle |Manoramaonline| Manoramanews
27 വയസ്സിൽ സ്വപ്നവീട് സഫലമാക്കിയ വിശേഷങ്ങൾ കോട്ടയം പൊൻകുന്നം സ്വദേശി അമൽ പങ്കുവയ്ക്കുന്നു. എന്റെ പഴയ വീട് ഇവിടെ തന്നെയായിരുന്നു. ഏകദേശം 50 വയസ്സുള്ള വീട്ടിൽ കാലപ്പഴക്കത്തിന്റേതായ പ്രശ്നങ്ങളും സ്ഥലസൗകര്യവും കുറവായിരുന്നു. അങ്ങനെ പുതിയ വീടിനെക്കുറിച്ച് ആലോചിച്ചു. ഞാൻ കൊച്ചിയില് ഐടി ഫീൽഡിലാണ്
35 വർഷം പഴക്കമുള്ള ഒരുനില വാർക്കവീട്ടിൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങൾ പ്രകടമായപ്പോഴാണ് വീട് പൊളിച്ചുപണിയുന്നതിനെ കുറിച്ച് വീട്ടുകാർ ആലോചിക്കുന്നത്. പഴയ കെട്ടിടത്തിന്റെ സ്ട്രക്ചർ അത്യാവശ്യം ഉറപ്പുള്ളതായിരുന്നതിനാൽ അതിൽ പരമാവധി ഇടിച്ചുപൊളിക്കൽ ഒഴിവാക്കിയാണ് വീട് നവീകരിച്ചത്. എന്നാൽ കൃത്യമല്ലാത്ത
കേരളത്തിൽ ആൾതാമസമില്ലാത്ത പൂട്ടിക്കിടക്കുന്ന വീടുകൾ 13 ലക്ഷത്തിലേറെയുണ്ട് എന്നൊരു കണക്ക് കുറച്ചുവർഷങ്ങൾക്കുമുൻപ് വന്നിരുന്നു. നിരവധി ഇരുനില വീടുകളിൽ പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിലാണ് മുകൾനില വാടകയ്ക്ക് കൊടുത്ത് വീട് വരുമാനമാർഗമാക്കുക, ഒറ്റപ്പെടൽ കുറയ്ക്കുക
പണ്ട് നടുമുറ്റത്തെ കേന്ദ്രീകരിച്ചായിരുന്നു പല പരമ്പരാഗത വീടുകളും നിർമിച്ചിരുന്നത്. അതിന്റെ അപ്ഗ്രേഡഡ് പതിപ്പാണ് മലപ്പുറം കുറ്റിപ്പുറത്തുള്ള ഈ വീട്. ഇവിടെ വീടിന്റെ മധ്യത്തിലുള്ളത് സ്വിമ്മിങ് പൂളാണ്. അതിനുചുറ്റുമായി ഇടങ്ങൾ വിന്യസിച്ചതാണ് ഹൈലൈറ്റ്. വീതി കുറഞ്ഞു പിന്നിലേക്ക് നീളത്തിൽ കിടക്കുന്ന
സ്ഥലപരിമിതി അപ്രസക്തമാക്കി ആഗ്രഹിച്ച പോലെ സ്വപ്നവീട് ഒരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ശരിക്കും ഒരു മോഹഭംഗത്തിലൂടെയാണ് വീടിന്റെ യാത്രയാരംഭിക്കുന്നത്. പുതിയ വീട് പണിയാൻ 20 സെന്റ് വാങ്ങാൻ നോക്കിയിട്ടിരുന്നു. വലുപ്പമുള്ള പ്ലോട്ടിൽ പണിയാനിരിക്കുന്ന വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങളും
വയനാട് മാനന്തവാടിയിൽ ഒരുക്കിയ സ്വപ്നവീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. ഞങ്ങൾ പ്രവാസികളാണ്. പക്ഷേ നാട് വളരെ പ്രിയപ്പെട്ടതാണ്. നാട്ടിൽ തിരികെയെത്തുമ്പോൾ താമസിക്കാൻ ഒരു വീട്. കൂടുതൽ കാര്യങ്ങൾ ഒന്നുംവേണ്ട, തീരെ കുറഞ്ഞുപോവുകയുമരുത്. ഇതായിരുന്നു ഞങ്ങളുടെ ആവശ്യം. ഭർത്താവ് മലയാളിയല്ല.
മലപ്പുറം തിരൂരിൽ ഒരുക്കിയ സ്വപ്നവീടിന്റെ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു. കണ്ടാൽ ഒതുക്കമുള്ള വീട്, എന്നാൽ ഉള്ളിൽ വിശാലമായ സൗകര്യങ്ങൾ വേണം. ഇതായിരുന്നു ഞങ്ങളുടെ പ്രധാന ആവശ്യം. പല തട്ടുകളായി ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ചയിലെ ആകർഷണം. പുറമെ കണ്ടാൽ ഒരുനില വീട് എന്നേ
മല, കോടമഞ്ഞ്, വയൽ, വെള്ളച്ചാട്ടം എന്നിവ സ്വർഗീയാനുഭൂതി തീർക്കുന്ന പ്രദേശത്തൊരുക്കിയ വീടിന്റെ വിശേഷങ്ങൾ ദീപുവും അനുപമയും പങ്കുവയ്ക്കുന്നു. ഞങ്ങൾ രണ്ടുപേരും ജോലിസംബന്ധമായി ചോറ്റാനിക്കരയിലാണ് താമസം. വാരാന്ത്യങ്ങളിൽ നഗരത്തിന്റെ ബഹളങ്ങളിൽനിന്നെല്ലാം ഓടിയൊളിച്ച് പ്രകൃതിരമണീയമായ സ്ഥലത്ത് താമസിക്കണം എന്ന
തിരുവനന്തപുരം നെടുമങ്ങാടിനടുത്ത് വെളിയങ്കോട് സ്വപ്നവീട് സഫലമാക്കിയ വിശേഷങ്ങൾ നഹാസും കുടുംബവും പങ്കുവയ്ക്കുന്നു. പ്രധാന റോഡിന്റെ വശത്തൂടെ കനാൽ ഒഴുകുന്നുണ്ട്. അതിന്റെ സൈഡിലുള്ള സർവീസ് റോഡിലുള്ള 14 സെന്റിലാണ് വീട് പണി തുടങ്ങിയത്. പ്ലോട്ടിന്റെ സൈഡിൽ കൂടി പിന്നിലേക്ക് റോഡ് ഉള്ളതുകൊണ്ടുതന്നെ ഭാവിയിൽ
കോട്ടയം വൈക്കത്ത് ഒരുക്കിയ സ്വപ്നവീടിന്റെ വിശേഷങ്ങൾ കാർത്തിക്കും മേഘയും പങ്കുവയ്ക്കുന്നു. ഞാൻ പ്രവാസിയാണ്. പുറമെ ട്രെഡീഷനൽ ഭംഗിയും ഉള്ളിൽ മോഡേൺ സൗകര്യങ്ങളും ഒത്തുചേരുന്ന വീട് വേണം എന്നായിരുന്നു ആഗ്രഹം. സുഹൃത്തായ മാർട്ടിനെ വീടിന്റെ രൂപകൽപന ഏൽപിച്ചു. പണിതുടങ്ങിയ ശേഷം ഞാൻ ഇടയ്ക്കൊന്ന്
പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് ഡോക്ടർ ദമ്പതികളുടെ ഈ സ്വപ്നഭവനം. ചൂട് കൂടുതലുള്ള ജില്ലയിൽ മഴയുടെ രാഗത്തിലുള്ള വീട് (മേഘമൽഹാർ എന്നാണ് വീടിന്റെ പേര്). സമകാലിക ശൈലിക്കൊപ്പം കാലാവസ്ഥയെ പരിഗണിച്ച് ട്രോപ്പിക്കൽ ഘടകങ്ങളും എലിവേഷനിൽ ഹാജരുണ്ട്. ബോക്സ് ആകൃതിയിലുള്ള എലിവേഷനിൽ ജിഐ ലൂവറുകൾ വേർതിരിവേകുന്നു.
വയനാട് കൽപറ്റയിൽ കാപ്പിത്തോട്ടങ്ങൾക്ക് നടുവിൽ സ്വപ്നവീട് ഒരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.. ഞാൻ മണികണ്ഠൻ. ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനാണ്. ഇപ്പോൾ ഞങ്ങളുടെ വാരാന്ത്യങ്ങൾ കൂടുതൽ സുന്ദരമാണ്. ആറുമണിക്കൂറിലേറെ യാത്ര ചെയ്ത് ഞങ്ങൾ കുടുംബമായി ജന്മനാടായ കൽപറ്റയിൽ പോകാറുണ്ട്. അവിടെ
പഴയ വീട് സ്ഥിതിചെയ്യുന്ന സ്ഥലത്തിന് അടുത്താണ് മണിമല കരിമ്പൻമാക്കൽ ജോജിയും കുടുംബവും പുതിയ സ്വപ്നഗൃഹം പണിയാനായി തിരഞ്ഞെടുത്തത്. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് വീട് നിർമാണം ആരംഭിക്കാനായത് എങ്കിലും ഈ കാലയളവിൽ നന്നായി ഗൃഹപാഠം ചെയ്തിരുന്നു. തൽകാലം ഒരുനിലയിൽ നാല് ബെഡ്റൂം മതിയെന്നും ഭാവിയിൽ മുകളിൽ
കാലപ്പഴക്കം മൂലം വാസയോഗ്യമല്ലാതായ തറവാട് പൊളിച്ചാണ് പുതിയ വീട് പണിയാൻ പദ്ധതിയിട്ടത്. ഞങ്ങൾ ചെറിയ കുടുംബമാണ്. അതിനുചേരുന്ന 'സൗകര്യങ്ങളുള്ള ചെറിയ വീട്' എന്നതായിരുന്നു ആഗ്രഹം. വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടായിരുന്നു അടുത്ത ആശങ്ക, കൂടാതെ പ്ലോട്ടിൽ കിണറുമുണ്ട്. ഇത് നികത്താതെ വീട് നിർമിക്കണം. പൊതുവെ
ഗൃഹനാഥൻ അമേരിക്കയിൽ ഉദ്യോഗസ്ഥനാണ്. വീടുപണിക്കിടെ രണ്ടുതവണ മാത്രമാണ് ഗൃഹനാഥൻ നാട്ടിലെത്തിയത്. ഒന്ന് സ്ട്രക്ചർ പൂർത്തിയായപ്പോൾ, പിന്നെ ഗൃഹപ്രവേശത്തിനും...അതുകൊണ്ട് അമേരിക്കയിലിരുന്ന് വാട്സാപ് വഴി പണിത വീടെന്ന് ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാം. മലപ്പുറം കൊണ്ടോട്ടിയിൽ, ഒരുകുന്നിൻമുകളിൽ ചുറ്റും ഹരിതാഭ
പാലക്കാട് പട്ടാമ്പിയിൽ പച്ചപുതച്ച നെൽപാടങ്ങൾക്ക് നടുവിലാണ് നീഹാരം എന്ന വീട്. കേരളീയ പരമ്പരാഗത ശൈലിയിൽ ഒരുക്കിയ, ചുറ്റുമുള്ള പച്ചപ്പുമായി ഇഴുകിച്ചേരുന്ന സുന്ദരമായ വീട്. വീടുപണി തുടങ്ങി ഇടയ്ക്കുവച്ച് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ആദ്യ ടീമിനെ മാറ്റി വീട്ടുകാർ അടുത്ത ടീമിനെ ഏൽപിക്കുകയായിരുന്നു.
കാസർഗോഡ് ജില്ലയിലെ പടന്നക്കാട് എന്ന സ്ഥലത്താണ് അൽത്താഫ് ഹൗസ് സ്ഥിതിചെയ്യുന്നത്. മാറിവരുന്ന ഋതുഭേദങ്ങൾക്കനുസരിച്ച് നിഴലിന്റെയും വെളിച്ചത്തിന്റെയും ഗതിവ്യത്യാസം പരമാവധി വീടിന്റെ അകത്തളങ്ങളിൽ പ്രതിഫലിക്കണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. സമകാലിക ഫ്ലാറ്റ് -ബോക്സ് മാതൃകയിലാണ് എലിവേഷൻ. വെള്ള
ഒറ്റവാചകത്തിൽ 'മഴ ആസ്വദിക്കാനായി നിർമിച്ച വീട്' എന്ന് എറണാകുളം അങ്കമാലിയിലുള്ള രോഹിത്-മീര ദമ്പതികളുടെ വീടിനെ വിശേഷിപ്പിക്കാം. വീടിന്റെ പേര്, മഴയും സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു- മേഘമൽഹാർ. ആറുമാസത്തോളം മഴപെയ്യുന്ന കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥ കൂടി പരിഗണിച്ചാണ് രൂപകൽപന. മഴ ആസ്വദിക്കാനായി
ആർക്കിടെക്റ്റോ ഡിസൈനറോ ഇല്ലാതെ വീട്ടുകാർ രൂപകൽപന ചെയ്ത് മേൽനോട്ടം വഹിച്ച് സഫലമാക്കിയ വീട്. ആലപ്പുഴ വെട്ടിയാറാണ് പ്രമോദിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. സ്ലോപ് കൂടിയ മൂന്നു മേൽക്കൂരകളാണ് വീടിന്റെ പ്രധാന ആകർഷണം. കണ്ണൂരിൽനിന്നുള്ള ഗുണമേന്മയുള്ള വെട്ടുകല്ല് കൊണ്ട് മുൻചുവരുകൾ നിർമിച്ചു എന്നതാണ്
Results 1-50 of 1398