മുടക്കിയ കാശ് മുതലായി! പ്രായമായ അച്ഛനും അമ്മയ്ക്കും ചേർന്ന വീട്; വിഡിയോ
Mail This Article
ആലപ്പുഴ ജില്ലയിലെ കരുവാറ്റയിൽ 15 സെന്റിൽ 1800 സ്ക്വയർഫീറ്റിൽ സ്ട്രക്ചറും ഇന്റീരിയറും ലാൻഡ്സ്കേപ്പിങ്ങും അടക്കം 43 ലക്ഷം രൂപയ്ക്കാണ് ഈ വീട് പൂർത്തിയാക്കിയിരിക്കുന്നത്. വീതി കുറഞ്ഞ് നീളത്തിലുള്ള പത്തു സെന്റിലാണ് വീടിരിക്കുന്നത്. പിൻവശത്ത് അഞ്ചു സെന്റ് കൃഷിക്കും മറ്റാവശ്യങ്ങൾക്കുമായി മാറ്റി വച്ചിരിക്കുന്നു.

ബാംഗ്ലൂർ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസും ഇടകലർത്തിയാണ് മുറ്റം ഒരുക്കിയിരിക്കുന്നത്. പ്രീഫാബ് ശൈലിയില്‍ നിര്‍മിച്ച കാർപോർച്ചാണ് മുറ്റത്തെ ആകർഷണം. ജിഐ ട്യൂബിൽ എസിപി ഷീറ്റ് വിരിച്ചാണ് ഇത് നിര്‍മിച്ചത്. ഇവിടെ രണ്ടു കാറുകൾ സുഖമായി പാർക്ക് ചെയ്യാം. എൺപത്തയ്യായിരം രൂപയാണ് ഇതിന് ചെലവ് വന്നിട്ടുള്ളത്. ലാൻഡ് സ്കേപ്പിൽ പേൾ ഗ്രാസും മെക്സിക്കൻ ഗ്രാസുമാണ് വിരിച്ചിട്ടുള്ളത്.

സിആർപിഎഫിൽ നിന്ന് വിരമിച്ച അച്ഛനും അമ്മയ്ക്കും വിശ്രമകാലം ചെലവഴിക്കാനായി മകൻ പണികഴിപ്പിച്ച വീടാണിത്. വീടിന്റെ ഓരോ മൂലയിലും അവർക്കു വേണ്ടിയുള്ള കരുതൽ കാണാൻ കഴിയും. പരിപാലനം പരിമിതപ്പെടുത്തിയാണ് ഡിസൈൻ. ഒരുനിലയിൽ ഇടങ്ങൾ ഒരുക്കി. പ്രവേശന കവാടത്തിൽ തന്നെ വീൽചെയർ കയറ്റിയിറക്കാനുള്ള റാമ്പും ഒരു ഹാൻഡ് റെയിലും നൽകി. തെന്നിവീഴാതെ നടക്കാൻ പാകത്തിനുള്ള ഗ്രിപ്പുള്ള ടൈലുകളാണ് ഫ്ലോറിങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്. വീട്ടിൽ എല്ലായിടത്തും ഒരേ ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

ലളിതസുന്ദരമായിട്ടാണ് സിറ്റൗട്ട്. പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്നത് ലിവിങ്ങ് സ്പേസിലേക്കാണ്. കിഴക്കു വശത്തേക്കാണ് വീടിന്റെ ദർശനം. അതുകൊണ്ട് കിഴക്കു നിന്നുള്ള നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ലഭിക്കാനായി കിഴക്കു ഭാഗത്ത് ഒരു ഗ്ലാസ്സ് വോൾ നൽകിയിരിക്കുന്നു.
ലിവിങ്ങിൽനിന്ന് വീടിന്റെ ആത്മാവായ ഓപൺ ഹാളിലേക്ക് കടക്കാം. ഡൈനിങ്, കിച്ചൻ, കോർട്യാർഡ്, കിടപ്പുമുറികൾ എന്നിവ ഈ ഏരിയയിലാണ് വരുന്നത്.
മൊറോക്കൻ ഫിനിഷിലുള്ള ടൈലു വിരിച്ച പാസേജാണ് ഹാളിലെ ഹൈലൈറ്റ്. ആറു പേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന ഡൈനിങ്ങ് ടേബിൾ തേക്കിലാണ്. ഡൈനിങ്ങിലെ ഒരു ഭിത്തി സിമന്റ് ടെക്സ്ചർ നൽകി ഹൈലൈറ്റ് ചെയ്തു. ഇതിനോടു ചേർന്ന് വാഷ് ഏരിയയുമുണ്ട്.
എല്ലാ ഏരിയകളിൽനിന്നും കാഴ്ച ലഭിക്കുംവിധം കോർട്യാർഡ് ഒരുക്കി. പൊറോതേം ബ്രിക്ക് ഉപയോഗിച്ചാണ് കോർട്യാർഡിലെ ജാളി ഭിത്തി നിർമിച്ചത്. കാറ്റ് ഇതുവഴി ഉള്ളിലേക്കെത്തുന്നു.

പരിപാലനത്തിന് മുൻഗണന നൽകിയാണ് കിച്ചൻ. കയ്യൊതുക്കത്തിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ധാരാളം സ്റ്റോറേജുകളും ഒരുക്കി. WPC+മൈക്ക ഫിനിഷിലാണ് ക്യാബിനറ്റ്. അനുബന്ധമായി വർക്കേരിയയുമുണ്ട്.

മൂന്നു അറ്റാച്ഡ് ബെഡ്റൂമുകളാണ് വീട്ടിലുളളത്. അത്യാവശ്യ സൗകര്യങ്ങളെല്ലാം ഒരുക്കി കോർട്യാഡിലേക്ക് തുറക്കുന്ന ജനാലകൾ നൽകിയാണ് ഓരോ ബെഡ്റൂമുകളും ഒരുക്കിയിരിക്കുന്നത്. വയോജനസൗഹൃദമായാണ് ബാത്റൂം ഒരുക്കിയത്. പിടിച്ചുനടക്കാനായി ധാരാളം ഹാൻഡിലുകൾ ഇവിടെ നൽകി. എട്ടുമാസം കൊണ്ട് വീടിന്റെ പണി പൂർത്തിയാക്കാൻ സാധിച്ചു. ഏരിയ കൂടിയാൽ മെയിന്റനൻസ് ബുദ്ധിമുട്ടാകും എന്നതിനാൽ ഏരിയ കുറച്ച് പരമാവധി സൗകര്യങ്ങളൊരുക്കി.
Project facts
Location- Karuvata
Plot- 15 cent
Area- 1800 Sq.ft
Engineer- Anujith
Nature Homes