ഇലോൺ മസ്കിന്റെ 14 മക്കളിൽ നാലുപേർക്ക് ഇന്ത്യൻ ബന്ധം; അത് എങ്ങനെയെന്ന് അറിയാമോ?

Mail This Article
കഴിഞ്ഞിടെ ആയിരുന്നു ടെക് ശതകോടീശ്വരൻ ഇലോൺ മസ്കിന് പതിനാലാമാത്തെ കുഞ്ഞ് പിറന്നത്. ന്യൂറലിങ്ക് എക്സിക്യുട്ടീവ് ഷിവോൺ സിലിസിലാണ് മസ്കിന് പതിനാലാമത്തെ കുഞ്ഞ് പിറന്നത്. സെൽഡൺ ലൈകർഗസ് എന്നാണ് ടെസ് ല സി ഇ ഒ തന്റെ മകന് പേര് നൽകിയത്. എന്നാൽ, മസ്കിന്റെ പതിനാലാമത്തെ കുഞ്ഞിനും മറ്റ് മൂന്ന് കുഞ്ഞുങ്ങൾക്കും ഇന്ത്യൻ ബന്ധമുണ്ടെന്നതാണ് പുതിയ വിവരം.

മസ്കിന്റെ പതിനാലാമത്തെ കുഞ്ഞായ സെൽഡൺ ലൈകർഗസ് ഷിവോൺ സിലിസ് - മസ്ക് ബന്ധത്തിൽ പിറന്ന നാലാമത്തെ കുഞ്ഞാണ്. 2021ൽ പിറന്ന ഇരട്ടകളായ സ്ട്രൈഡറും അസ്യുറെയും 2024ൽ പിറന്ന ആർകേഡിയ എന്ന മകളുമാണ് മസ്കിന്റേയും ഷിവോൺ സിലിസിന്റേയും മറ്റ് മൂന്ന് കുട്ടികൾ. പൊതുവെ സ്വകാര്യത വളരെ അധികം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് ഷിവോൺ സിലിസ്. പക്ഷേ, ഷിവോൺ സിലിസിന്റെ പശ്ചാത്തലം എന്തെന്ന് അന്വേഷിക്കുകയാണ് ലോകം മുഴുവൻ.
കാനഡയിലെ ഒന്റെറിയോയിൽ നിന്നാണ് ഷിവോൺ സിലിസ് എത്തുന്നത്. സിലിസിന്റെ പിതാവ് കനേഡിയൻ ആണെങ്കിലും അമ്മ പഞ്ചാബിയാണ്. 2015ൽ യു എസ് എ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പാരമ്പര്യത്തെക്കുറിച്ച് സിലിസ് മനസു തുറന്നിരുന്നു. തനിക്ക് വലിയ കണ്ണുകൾ ലഭിച്ചത് പഞ്ചാബി പാരമ്പര്യത്തിൽ നിന്നാണെന്ന് ആയിരുന്നു സിലിസ് പറഞ്ഞത്. ഇതോടെ മസ്കിന്റെ പതിനാലു മക്കളിൽ നാലു പേർക്ക് ഇന്ത്യൻ ബന്ധമുണ്ടെന്നത് വ്യക്തമായിരിക്കുകയാണ്.