ADVERTISEMENT

കൊച്ചി∙ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന സ്വര്‍ണ പണയ വായ്പാ ആസ്തികള്‍ ഒരു ലക്ഷം കോടി രൂപ കടന്നു. സ്റ്റോക് എക്സചേഞ്ചുകളില്‍ ഫയല്‍ ചെയ്ത വിവരത്തിലാണ് മുത്തൂറ്റ് ഫിനാന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2025 മാര്‍ച്ച് 13ലെ കണക്കുകള്‍ പ്രകാരമാണ് സ്ഥാപനം ഈ നാഴികക്കല്ലു പിന്നിട്ടതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍  ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ദീര്‍ഘകാല വളര്‍ച്ച, ഉപഭോക്തൃ കേന്ദ്രീകൃത നവീകരണങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കി എന്‍ബിഎഫ്സി മേഖലയില്‍ തങ്ങളുടെ നേതൃത്വം കൂടുതല്‍ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English Summary:

Muthoot Finance surpasses ₹1 lakh crore in gold loan assets, marking a significant milestone for the leading NBFC. The company plans continued growth through innovation and digital transformation.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT