പെരുന്നാൾ അവധി പ്രഖ്യാപിച്ച് കുവൈത്ത്; മൂന്ന് ദിവസമോ അതോ അഞ്ചോ? ആഘോഷിക്കാൻ പ്രവാസികൾ 'സെറ്റാണ് '

Mail This Article
കുവൈത്ത്സിറ്റി ∙ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 30 നാണ് ഈദുല്‍ ഫിത്തര്‍ വരുന്നതെങ്കില്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസത്തെ അവധി നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. 30, 31, 1 തീയതികളാവും ഇത്. രണ്ടാം തീയതി മുതല്‍ പ്രവൃത്തി ദിനമായിരിക്കും.
അതേസമയം മാര്‍ച്ച് 31-നാണ് മാസപിറവി കാണുന്നതെങ്കില്‍ അഞ്ചുദിവസത്തെ അവധി അനുവദിച്ചിട്ടുണ്ട്. മാര്‍ച്ച് 30 മുതലാവും അവധി തുടങ്ങുക. 30, 31, ഏപ്രില്‍ 1,2,3 കൂടാതെ, വാരാന്ത്യ അവധി കൂട്ടി ഏപ്രില്‍ ആറാം തീയതിയാവും പ്രവൃത്തി ദിനം ആരംഭിക്കുക.
ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ നേതൃത്വത്തില്‍ കൂടിയ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ആവശ്യ സേവനങ്ങളും പൊതു താല്പര്യങ്ങള് ഉറപ്പാക്കികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.