മൊറീഷ്യസ്: പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു കുഞ്ഞന്‍ ദ്വീപുരാജ്യം. വലുപ്പത്തിൽ ചെറുതാണെങ്കിലും യൂറോപ്യൻ– ഗൾഫ് രാജ്യങ്ങളും ചൈനയും റഷ്യയുമുൾപ്പെടെ സാന്നിധ്യം ശക്തമാക്കാന്‍ ശ്രമിക്കുന്ന മേഖലയാണിത്. ഈ രാജ്യത്തു പക്ഷേ ഇന്ത്യയ്ക്ക് നിർണായക പങ്കാളിത്തമുണ്ട്.
എങ്ങനെയാണ് മൊറീഷ്യസ് ജനതയുടെ സിംഹഭാഗവും ഇന്ത്യന്‍ വംശജരായത്? എന്തുകൊണ്ടാണ് അവിടേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം തന്ത്രപ്രധാനമാകുന്നത്? മൊറീഷ്യസിനെ ഒപ്പം നിർത്തുമ്പോൾ ഇന്ത്യയ്ക്ക് എന്താണു നേട്ടം?
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൊറീഷ്യസ് പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍ (ജിസിഎസ്കെ) മൊറീഷ്യസ് പ്രസിഡന്റ് ധരം ഗോഖൂൽ സമ്മാനിക്കുന്നു. (Photo/@MEAIndia)
Mail This Article
×
ആകെയുള്ള 12 ലക്ഷം ജനസംഖ്യയില്‍ 70 ശതമാനവും ഇന്ത്യന്‍ വംശജര്‍. തമിഴും ഭോജ്പുരിയും ഹിന്ദിയും തെലുങ്കും ഉറുദുവും സംസാരിക്കുന്ന ജനത. ദീപാവലിയും ഹോളിയും പൊങ്കലും ആഘോഷിക്കുന്നവര്‍. പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഈ കുഞ്ഞന്‍ രാജ്യത്തേക്കായിരുന്നു മാർച്ച് രണ്ടാം വാരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. മൊറീഷ്യസിൽ. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍ (ജിസിഎസ്കെ) സമ്മാനിച്ചാണ് അവര്‍ മോദിയെ സ്വീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.