വരുന്നത് അപൂർവ ഷഡ്ഗ്രഹ യോഗം; ജീവിതം മാറിമറിയുന്ന നക്ഷത്രക്കാർ

Mail This Article
ജ്യോതിഷത്തിൽ പരിഗണിക്കുന്ന നവഗ്രഹങ്ങളിൽ 6 ഗ്രഹങ്ങൾ ഒരു രാശിയിൽ സംയോജിക്കുന്ന നാളുകളാണ് ഇനി വരുന്നത് മാർച്ച് 29 ന് രാത്രി 10.39 മുതൽ മാർച്ച് 31 ഉച്ചയ്ക്ക് 1.46 വരെ 6 ഗ്രഹങ്ങൾ (സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ശനി, രാഹു) മീനം രാശിയിൽ ആയിരിക്കും. അതിൽ തന്നെ സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ ഇവർ ഉത്തൃട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുന്ന കാലം കൂടിയാണ്. ഈ ഷഡ് ഗ്രഹയോഗം പൊതുവേ ലോകത്ത് ആകമാനം പലതരത്തിലുള്ള മാറ്റങ്ങൾക്ക് വഴിവെക്കാൻ തുടക്കം കുറിക്കുന്നതാണ്. കൂടാതെ മീനം, മേടം, മിഥുനം, ചിങ്ങം, കന്നി, വൃശ്ചികം, കുംഭം രാശികൾ ലഗ്നമായോ ചന്ദ്രലഗ്നമായോ ജനിച്ചവർ ജാതകത്തിൽ സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ശനി, രാഹു ഇവർ ദുർസ്ഥാനത്ത് നിൽക്കുന്നവർ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണ്. ശനിയുടെ ദശാപഹാരങ്ങളിൽ കഴിയുന്നവർക്കും ദോഷഫലങ്ങൾ അധികരിക്കാൻ ഇടയുള്ള കാലമാണ്. ഇതനുസരിച്ച് അനുഭവത്തിൽ വരാൻ ഇടയുള്ള ഫലങ്ങളാണ് ഇനി ചേർക്കുന്നത്.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തികയുടെ ആദ്യ കാൽഭാഗം), മിഥുനക്കൂർ (മകയിരത്തിന്റെ അവസാന പകുതി, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗം), ചിങ്ങക്കൂർ(മകം, പൂരം, ഉത്രത്തിന്റെ ആദ്യ കാൽഭാഗം), കന്നിക്കൂർ (ഉത്രം അവസാന മുക്കാൽ ഭാഗം,അത്തം, ചിത്തിരയുടെ ആദ്യ പകുതി),വൃശ്ചികക്കൂർ (വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട),കുംഭക്കൂർ (അവിട്ടത്തിന്റെ അവസാനത്തെ പകുതി, ചതയം, പൂരുരുട്ടാതിയുടെ ആദ്യത്തെ മുക്കാൽ ഭാഗം) ചേർന്നുവരുന്ന നക്ഷത്രക്കാർ മാർച്ച് 29 മുതൽ മാർച്ച് 31 വരെ വളരെയധികം ശ്രദ്ധിക്കേണ്ട ദിനങ്ങളാണ്. മീനം രാശിയിൽ ഗ്രഹയോഗം സംഭവിക്കുന്നതിനാൽ മഹാവിഷ്ണു ഭജനം നടത്തുന്നത് വളരെ അനുകൂലമായിരിക്കും. ഈ യോഗത്തോടൊപ്പം തന്നെ അമാവാസി വരുന്നതിനാൽ മഹാദേവനായ ശിവനെ ഭജിക്കുന്നതും ഉത്തമമാണ്. നിർബന്ധമായും ക്ഷേത്രദർശനം നടത്തി കഴിയുന്ന പോലെ പ്രാർഥന നടത്തി ദോഷശമനം വരുത്തേണ്ടതാണ്
ഓരോ കൂറുകാർക്കും അനുഭവത്തിൽ വരാൻ ഇടയുള്ള ഫലങ്ങൾ കൂടി ഇവിടെ ചേർക്കുന്നു:
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകള്‍. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞു കഴിയേണ്ടിവരും
ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2) : ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. പൂർവിക സ്വത്തു ലഭിക്കുവാൻ യോഗം. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. തൊഴിൽപരമായ സ്ഥലംമാറ്റം ഉണ്ടാകും. ഗൃഹത്തില്‍ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. പുതിയ പദ്ധതികളില്‍ പണം മുടക്കും. അതില്‍ നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളില്‍ നിന്ന് അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. ഭവനനിര്‍മാണം പൂർത്തീകരിക്കുവാന്‍ സാധിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. ദോഷശമനത്തിനും ഗുണവർധനവിനുമായി മഹാവിഷ്ണു ഭജനം നടത്തുക.
മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4) : ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. കുടുംബത്തിൽ സ്ത്രീജനങ്ങള്‍ മുഖേന കലഹങ്ങൾക്ക് സാധ്യത. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗ അരിഷ്ടതകൾക്ക് സാധ്യത. സഹോദരങ്ങള്‍ക്കു വേണ്ടി പണച്ചെലവ്. പരുക്ക്, രോഗദുരിതം എന്നിവ മൂലം വിഷമിക്കും.
കർക്കടകക്കൂർ (പുണർതം 1/4, പൂയം, ആയില്യം) : പിതാവിന് അരിഷ്ടതകള്‍. അനുകൂലമായി നിന്നിരുന്നവര്‍ പിന്നാക്കം പോകുവാൻ ഇടയുണ്ട്. അനാരോഗ്യം മൂലം മുൻ തീരുമാനങ്ങൾ മാറ്റി വയ്ക്കേണ്ടിവരും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീട്ടി വയ്ക്കേണ്ടിവരും. ലഹരി വസ്തുക്കളില്‍ താല്‍പര്യം വര്‍ധിക്കും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്.
ചിങ്ങക്കൂർ (മകം, പൂരം, ഉത്രം 1/4): വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും. അന്യരുമായി ഇടപെട്ട് മാനഹാനിക്കു സാധ്യത. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകൾ നേരിടേണ്ടിവരും. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു. നേത്രരോഗ സാധ്യത.
കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2): സഹോദരങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കേണ്ടി വരും. വ്യവഹാരങ്ങളില്‍ തിരിച്ചടികൾ. സഹപ്രവര്‍ത്തകരുമായി തര്‍ക്കങ്ങള്‍. മാനസിക സംഘർഷം വർധിക്കും. പണമിടപാടുകളിൽ ചതിവ് പറ്റാം.
തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4): പണച്ചെലവ്, ത്വക് രോഗ സാധ്യത. പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കുന്ന കാലമാണ്. ആരോഗ്യപരമായ വിഷമതകൾ. ബന്ധുക്കളിൽ നിന്നുള്ള അകൽച്ച. സന്താനങ്ങൾക്ക് രോഗാരിഷ്ടത. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും.
വൃശ്ചികക്കൂർ (വിശാഖം 1/4, അനിഴം, തൃക്കേട്ട ): സന്താനങ്ങൾക്കായി പണച്ചെലവ്. ദേഹസുഖം കുറയുന്ന കാലമാണ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം അവസാനിക്കും. അനാവശ്യ മാനസിക ഉത്ക്കണ്ഠമൂലം ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക. പ്രവർത്തന വിജയം കൈവരിക്കും. ബന്ധുജന സമാഗമം ഉണ്ടാകും. ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവ വേണ്ടിവരും. അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാധ്യത.
ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4): യാത്രകൾ കൂടുതലായി വേണ്ടിവരും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത, തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ എന്നിവ മൂലം ഇടയ്ക്ക് മനോവിഷമം, പഠനത്തിലും ജോലിയിലും അലസത. വാക്ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കാലാവസ്ഥാജന്യ രോഗ സാധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം.
മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): മാനസിക നിരാശ വര്‍ധിക്കും. സഹായ വാഗ്ദാനത്തില്‍ നിന്ന് സുഹൃത്തുക്കള്‍ പിൻവാങ്ങും. വാഹനം മാറ്റി വാങ്ങുന്ന കാര്യം ആലോചനയിൽ വരും. കഫജന്യ രോഗങ്ങള്‍ പിടിപെടാം. ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം.
കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4): വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്തുവാന്‍ സാധിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക. ഗൃഹാന്തരീക്ഷത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കാം. സ്ത്രീജനങ്ങൾ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടി വരും. അശ്രദ്ധ വര്‍ധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. കൂട്ടുകെട്ടുകള്‍ മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെവരും.
മീനക്കൂർ (പൂരുരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി) : അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. കര്‍ണരോഗബാധ, ഇഷ്ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. വാസസ്ഥാന മാറ്റത്തിന് സാധ്യത. കുടുംബസുഹൃത്തുക്കളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്ടിക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുവാന്‍ കഠിനശ്രമം വേണ്ടിവരും. കുടുംബപരമായ പ്രശ്നങ്ങളിൽ ഇടപെടും. പ്രധാന തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടി വരും. അപരിചിതരിൽ നിന്നുള്ള ചതി നേരിടുവാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.