ദോശമാവ് കൊണ്ട് നല്ല മൊരിഞ്ഞ ഉണ്ണിയപ്പം ഉണ്ടാക്കാം

Mail This Article
എന്നും ദോശയും ഇഡ്ഡലിയും കഴിച്ചു മടുത്തോ? ദോശ മാവ് മിച്ചം വന്നാൽ ഇനി രുചിയൂറും സ്നാക്ക് ഉണ്ടാക്കാം. അതും ഉണ്ണിയപ്പം. കുട്ടികൾക്കും ഈ പലഹാരം ഇഷ്ടമാകും. നാലുമണിക്ക് ചായയുടെ കൂടെ ചൂട് ഉണ്ണിയപ്പം കഴിക്കാം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ഒന്നരക്കപ്പ് ദോശമാവ്. അതിലേക്ക് അര കപ്പ് ഗോതമ്പ് പൊടി ചേർത്ത് ഇളക്കാം. തേങ്ങ ചിരകിയത് ഒരു കപ്പ് വേണം. 2 സ്പൂൺ നെയ്യിൽ തേങ്ങ ചെറുതായി മൂപ്പിച്ചു മുൻപു തയാറാക്കിയ കൂട്ടിൽ ചേർത്ത് ഇളക്കുക. ഇത്തിരി ശർക്കരപാനിയും. നല്ലോണം ഇളക്കി ഉണ്ണിയപ്പം പരുവത്തിനു മാവു കുഴയ്ക്കുക. ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ ഒഴിച്ചു വറുത്തു കോരുക. അത്രയേ ഉള്ളൂ. ടേസ്റ്റി ഉണ്ണിയപ്പം റെഡി.