ADVERTISEMENT

നടന്‍ വിജയ് മാര്‍ച്ച് ഏഴിന് ചെന്നൈയില്‍ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. നോമ്പെടുത്ത വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കുന്ന വിജയ്‌യുടെ ചിത്രം മാധ്യമങ്ങള്‍ പങ്കുവച്ചിരുന്നു. ഇഫ്‌താർ പാര്‍ട്ടിയില്‍ മദ്യപാനികളെയും റൗഡികളെയും പങ്കടുപ്പിച്ചത് മുസ്‌ലിംകളെ അപമാനിക്കലാണെന്ന് ആരോപിച്ച് തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇഫ്‌താർ സംഘടിപ്പിച്ച ശേഷം വിജയ്‌യുടെ പാര്‍ട്ടി ഓഫീസ് തകര്‍ത്തതായി ആരോപിച്ച് ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിജയ്‌യുടെ ചിത്രം പതിച്ച കെട്ടിടം പൊളിച്ച് നീക്കുന്നത് വിഡിയോയില്‍ കാണാം. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. വിജയ് ഇഫ്‌താർ പാര്‍ട്ടി സംഘടിപ്പിച്ചതിന് ആഴ്ചകള്‍ക്ക് മുമ്പാണ് കൈയ്യേറ്റ ഭൂമിയില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി ഓഫീസ് ഹൈവേ അതോറിറ്റി ഒഴിപ്പിച്ചത്.

∙ അന്വേഷണം

"അണ്ണന്‍ എവിടെയോ പ്രാര്‍ത്ഥിക്കാന്‍ പോയതേ ഓര്‍മ്മയുള്ളു..." എന്നുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണരൂപം  കാണാം.

untitled_design_-_2025-03-15t190959-911

വൈറല്‍ വിഡിയോ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വിഡിയോ റിപ്പോര്‍ട്ട് കുമുദം ടിവിയുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. കൈയ്യേറ്റ ഭൂമിയിലുള്ള തിരുവള്ളൂരിലെ തമിഴക വെട്രി കഴകം(ടിവികെ) ഓഫീസ് ഹൈവേ അധികാരികള്‍ ഒഴിപ്പിക്കുന്നു എന്നാണ് 2025 ഫെബ്രുവരി 18ന് നല്‍കിയ വാര്‍ത്തയില്‍ പറയുന്നത്.

തുടര്‍ന്ന് വിശദമായി കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ ഈ സംഭവത്തെ പറ്റി മറ്റ് ചില മാധ്യമങ്ങള്‍ പങ്കുവച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. ഈ റിപ്പോര്‍ട്ടുകള്‍ പ്രകാരം കൈയ്യേറ്റ ഭൂമിയിലുള്ള നിര്‍മാണങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഹൈവേ അധികൃതരാണ് ടിവികെ ഓഫീസ് പൊളിച്ചുമാറ്റിയത്. ജെസിബി ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കാരണമായതായും വാര്‍ത്തകളില്‍ പറയുന്നുണ്ട്. 

തിരുവള്ളൂരില്‍ ചെന്നൈ-തിരുപ്പതി നാഷണല്‍ ഹൈവേയ്ക്ക് സമീപമുള്ള വീടുകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ 17 നിര്‍മാണങ്ങളാണ് ഹൈവേ അതോറിറ്റി പൊളിച്ചുമാറ്റിയതെന്ന് 'ഐബിസി തമിഴ്‌നാട്' പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്. ഫെബ്രുവരി 18ന് പൊലീസിന്റെ സാന്നിധ്യത്തിലാണ് ഉദ്യോഗസ്ഥരെത്തി ജെസിബി ഉപയോഗിച്ച് കൈയ്യേറ്റം ഒഴിപ്പിച്ചത്. റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ട് കാണാം.

untitled_design_-_2025-03-15t191050-195

മാര്‍ച്ച് രണ്ടിനാണ് നോമ്പ് ആരംഭിച്ചത്. വിജയ് ഇഫ്‌താർ വിരുന്ന് നടത്തിയത് മാര്‍ച്ച് ഏഴിനാണ്. സാഹോദര്യത്തിന്റെയും മാനവികതയുടെയും സന്ദേശം പങ്കുവച്ചുകൊണ്ടാണ് വിജയ് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്ത വിശ്വാസികളോടൊപ്പം പ്രാര്‍ഥനയിലും വിജയ് പങ്കെടുത്തിരുന്നു. എന്നാല്‍ പരിപാടിയില്‍ മദ്യപാനികളും ഗുണ്ടകളും പങ്കെടുത്തുവെന്നാരോപിച്ച് തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് പരാതി നല്‍കിയത് വിവാദത്തിന് കാരണമായി. 

ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വിഡിയോ വിജയ് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചതിനു ശേഷമുള്ളതല്ലെന്നും ഫെബ്രുവരി 18ന് നടന്ന സംഭവമാണെന്നും വ്യക്തമായി.

∙ വസ്തുത 

വിജയ് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചതിന് ആഴ്ചകള്‍ക്ക് മുമ്പ് നടന്ന സംഭവമാണിത്. കൈയ്യേറ്റ ഭൂമിയിലുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 2025 ഫെബ്രുവരി 18ന് ഹൈവേ അതോറിറ്റിയാണ് ടിവികെ ഓഫീസ് പൊളിച്ച് മാറ്റിയത്.

English Summary:

TVK office demolition precedes Vijay's Iftar feast. The Highway Authority evicted buildings on encroached land on February 18, 2025, weeks before the planned event

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com