2016ലെ ചുട്ടുപഴുത്ത ക്യൂബൻ പകലുകളിലൊന്നായിരുന്നു അത്. മഹ്മൂദ് സ്‌ലാഹിയെ അടച്ചിട്ടിരിക്കുന്ന തടവറയുടെ കിളിവാതിൽ നേർത്ത ശബ്ദത്തോടെ തുറന്നു. അതിലൂടെയാണ് അയാൾക്ക് എന്നും ഭക്ഷണം നൽകാറുള്ളത്. ഭക്ഷണസമയത്തുനിന്നു മാറി പതിവില്ലാതെ ആ വാതിൽ തുറന്നതു കണ്ട് മഹ്മൂദ് വെളിച്ചത്തിനു നേരെ തലയുർത്തി. പുതുതായി വന്ന വനിതാ ജയിൽ ഓഫിസറുടെ ശബ്ദം കേട്ടു. ‘മഹ്‍മൂദ്, അറിഞ്ഞോ. നിങ്ങൾ മോചിതനാവുകയാണ്, വീട്ടിലേക്ക് പോവുകയാണ്..’. അവിശ്വസനീയമായതെന്തോ കേട്ടതു പോലെ മഹ്മൂദ് നിന്നു. പിന്നെ പറഞ്ഞു. ‘ഇല്ല, ഞാനറിഞ്ഞില്ല, എന്നോടാരും പറ‍ഞ്ഞില്ല’. ആ വനിതാ ഓഫിസർ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു– ‘അതെ, നിങ്ങൾ വീട്ടിലേക്കു പോവുകയാണ്’. ഒറ്റയടിക്ക് ആ വാക്കുകൾ വിശ്വസിക്കാൻ മഹ്മൂദിനായില്ല. കാരണം അത്രയേറെ കുപ്രസിദ്ധമാണ് ആ തടവറ. അവിടെ പലരോടും വീട്ടിലേക്ക് അയയ്ക്കുകയാണെന്നു പറയുന്നത് നേരത്തേയും കേട്ടിട്ടുള്ളതാണ്. അപ്പറഞ്ഞ പലരും ഇപ്പോഴും ജയിലിലുണ്ടുതാനും. മഹ്മൂദിന്റെ കാര്യത്തിൽ പക്ഷേ അങ്ങനെയായിരുന്നില്ല. 2016 ഒക്ടോബർ 16ന് അദ്ദേഹം ജയിൽ മോചിതനായി. നീണ്ട 15 വർഷങ്ങൾക്കു ശേഷം. ‘ചൊവ്വാ ഗ്രഹത്തിലേക്ക് പോകുകയാണ് ഞാനെന്നാണ് മോചനത്തെക്കുറിച്ചു കേട്ടപ്പോൾ ആദ്യം കരുതിയത്’ എന്നായിരുന്നു പിന്നീട് ആ നിമിഷത്തെപ്പറ്റി മഹ്മൂദ് പറഞ്ഞത്. കാരണം, ആ തടവറയിൽനിന്നു പുറത്തേക്കുള്ള യാത്രയെന്നു പറഞ്ഞാൽ ശരിക്കും ചൊവ്വായാത്ര പോലെ ദുഷ്കരമായിരുന്നു. ക്രൂരതയ്ക്ക് അത്രയേറെ പേരു കേട്ടതായിരുന്നു ആ തടവറ– ഗ്വാണ്ടനാമോ ബേ പ്രിസൻ. പല ബ്ലോക്കുകളായിട്ടായിരുന്നു ആ ജയിൽ. ഓരോ ബ്ലോക്കിലും ഓരോ ക്യാംപുകളുടെ പേരിട്ടായിരുന്നു തടവറകൾ. ‘ഹോട്ടൽ’ എന്നു പേരിട്ട ബ്ലോക്കിലെ ‘ക്യാംപ് സാക്ക്സി’ലായിരുന്നു മഹ്മൂദ്. 1970ൽ ആഫ്രിക്കൻ രാജ്യമായ മൗറിട്ടാനിയയിൽ ജനിച്ച മഹ്മൂദ് 2001ൽ മുപ്പത്തിയൊന്നാം വയസ്സിലാണ് അറസ്റ്റിലാകുന്നത്. പിന്നീട് സ്വന്തം രാജ്യത്തുനിന്ന് യുഎസിന്റെ ആവശ്യപ്രകാരം ജോർദാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മാറ്റി. ഒടുവിൽ 2002ൽ ഗ്വാണ്ടനാമോയിലേക്കും. 2001 സെപ്റ്റംബറിലെ ഭീകരാക്രമണത്തിനു പിന്നാലെ അമേരിക്ക ആരംഭിച്ച വൻ ഭീകര വേട്ടയിലാണ് മഹ്മൂദും അറസ്റ്റിലായത്. അൽ–ഖായിദ ബന്ധത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. കാനഡയിൽ എന്‍ജിനീയറായിരുന്ന മഹ്മൂദ് നേരത്തേ

loading
English Summary:

The World's Most Notorious Prison: A History of Guantanamo Bay and Its Significance in the Context of Trump's Actions Against Migrants | Video Explainer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com