Activate your premium subscription today
2024ലെ ഫാബ് പ്രൈസ് പ്രഖ്യാപിച്ചപ്പോൾ ഇല്ലസ്ട്രേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് കൊച്ചിയിൽ നിന്നുള്ള റോസ് ആന്റണി ആണ്. ലണ്ടൻ റോയൽ കോളജ് ഓഫ് ആർട്ടിൽ എം എ വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർഥിനിയാണ് റോസ്.
ആയോധന കലകളിലെ ‘ആദ്യ കായിക കല’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആയോധന മുറയാണ് കുങ് ഫു; അതിന്റെ ഈറ്റില്ലം ചൈനയും. കുങ്ഫു അഭ്യസിപ്പിക്കുന്ന സ്കൂളുകൾക്കെല്ലാം നേതൃത്വം നൽകുന്നത് ചൈനയിലെ വിശ്വപ്രസിദ്ധമായ ഷാവൊലിൻ ടെംപിളാണ്. ആയോധന കളരി കൂടിയായ ഈ ബുദ്ധക്ഷേത്രത്തിലാണ് സെൻ ബുദ്ധമതം ജന്മംകൊണ്ടത്. എഡി 497 ൽ,
അത്യപൂർവമായി മാത്രമേ തിമിംഗലത്തിന്റെ ക്ലോസ് ഷോട്ട് ലഭിക്കൂ എന്നിരിക്കേയാണ് റേച്ചൽ മൂറിന് അതിശയകരമായ ഈ തിമിംഗല ചിത്രം പകർത്താൻ അവസരം ലഭിച്ചത്. പ്രപഞ്ച സൗന്ദര്യം തുളുമ്പി നിൽക്കുന്ന തിമിംഗല കണ്ണിന്റെ ഫോട്ടോ, റേച്ചൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്.
ഓക്സ്ഫഡ് സർവകലാശാല ഉപേക്ഷിച്ചു വന്ന ഒരു കൂട്ടം വൈജ്ഞാനികരാണ് കേംബ്രിജിലെ മഹാവിദ്യാലയം സ്ഥാപിച്ചത്. അതിനു മുമ്പേ പ്രശസ്തമായ പട്ടണത്തിലെ സന്യസ്ഥർ ജ്ഞാനികളുമാണ്. മധ്യകാലത്ത് മതവും പൗരോഹിത്യവും സമൂഹത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.
സ്വാതിതിരുനാളിന്റെ ഭക്തി കൃതികളെ ആധാരമാക്കി പ്രശസ്ത ഒഡിസ്സി സോളോ നൃത്തകലാകാരി സന്ധ്യ മനോജ് ഒരുക്കിയ ‘പദ്മനാഭ ദാസ’ എന്ന നൃത്തകലാരൂപം "കാവേരി മീറ്റ്സ് ഗംഗ" ഫെസ്റ്റിവലിൽ അവതരിപ്പിച്ചു. ഡൽഹി കാർത്യവ്യ പഥിലും സിസിആർടിയിലും നവംബർ 2 മുതൽ 5 വരെ അരങ്ങേറിയ ‘കാവേരി മീറ്റ്സ് ഗംഗ’ പരിപാടി അമൃത പരമ്പര
കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് പ്രമുഖ ദേശീയ, രാജ്യാന്തര വേദികളിൽ മുഖ്യസ്ഥാനം നല്‍കുന്നതിലൂടെ അവയെ ട്രെന്‍ഡിംഗാക്കി കൊച്ചി ആസ്ഥാനമായ കൃതി എന്റര്‍ടെയ്ൻമെന്റ്സ്. കേരളത്തിന്റെ തനത് ദൃശ്യ, ശ്രാവ്യ കലാരൂപങ്ങള്‍ക്ക് തങ്ങള്‍ സംഘടിപ്പിക്കുന്ന ഇവന്റുകളില്‍ മികച്ച പ്രാതിനിധ്യം നല്‍കിയാണ് കൃതി ഇത് സാധ്യമാക്കുന്നത്. കേരളത്തിന്റെ നൃത്ത,
പഞ്ചവാദ്യ പ്രൗഢിയിൽ അന്നമനട ഗ്രാമം തിളങ്ങുമ്പോൾ വിജയദശമി ദിനത്തിൽ അപൂർവമായൊരു വിദ്യാരംഭം. തൃശ്ശൂർ ജില്ലയിലെ ഈ ഗ്രാമത്തിലാണ് പഞ്ചവാദ്യ ത്രയമായ അന്നമനട അച്യുതമാരാർ, പീതാംബര മാരാർ, പരമേശ്വര മാരാർ എന്നിവർ ഏറെക്കാലം മുമ്പ് കൊട്ടിക്കയറിയത്.
ഇന്ത്യയിലെ ഗുജറാത്തിലെ ഭുജിൽ സ്ഥിതി ചെയ്യുന്ന ഒരു സ്മാരക പാർക്കും മ്യൂസിയവുമാണ് സ്മൃതിവൻ ഭൂകമ്പ സ്മാരകവും മ്യൂസിയവും. 2001ലെ ഗുജറാത്ത് ഭൂകമ്പത്തിൽ ഇരയായ 13,000 പേർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായിസ്ഥാപിച്ചമ്യൂസിയം,2022 ഓഗസ്റ്റ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. വ്യത്യസ്ത
കാൻസർ ബാധിച്ച് മരണത്തിലേക്ക് യാത്രയായ ഹനീഫ് ഖുറേഷിക്ക് 41 വയസ്സേയുണ്ടായിരുന്നുള്ളൂ. ഇന്ത്യൻ കലാലോകം ദു:ഖത്തോടെ വിട നൽകിയ ഹനീഫ്, ഒരു പ്രതിഭാധനനായ കലാകാരനായിരുന്നു. ഡൽഹിയുടെ തെരുവുകളെ വർണ്ണാഭമാക്കി ആ മനുഷ്യനെക്കുറിച്ച് നമ്മിൽ പലർക്കുമറിയില്ല.
1990കളുടെ തുടക്കത്തിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ ഞാൻ എം.ഫിൽ - പി.എച്ച്.ഡിക്ക് ചേർന്ന കാലം. ഒരു ദിവസം ന്യൂഡൽഹിയിലെ പ്രൗഢഗംഭീരമായ നമ്പർ 1 ജൻപഥ് റോഡിലൂടെ കടന്നുപോകുകയായിരുന്നു. നാഷണൽ ആർക്കൈവ്സിന് എതിർവശത്തായി, ഒരു കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ ബാരക്കുകളായിരുന്ന വിശാലമായ കാമ്പസും സെൻട്രൽ വിസ്ത
ഒരേസമയം മൾട്ടികളർ ചെയ്യാവുന്ന വിസ്കോസിറ്റി പ്രിന്റിംഗ് കണ്ടുപിടിച്ചതാണ് റെഡ്ഡിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ഈ നൂതനമായ സാങ്കേതികതയിലൂടെ ലേയേർഡ് നിറങ്ങളുള്ള പ്രിന്റുകൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനു സാധിച്ചു. പരമ്പരാഗത ഇന്റാഗ്ലിയോ പ്രിന്റിംഗിൽ ഓരോ നിറത്തിനും
കേന്ദ്രീയ വിദ്യാലയത്തിൽ ഇംഗ്ലിഷ് അധ്യാപകനായ സന്തോഷ് കാനാ ടാഗോറിന്റെ നൊബേൽ പുരസ്കാരത്തിന് അർഹമായ ഗീതാഞ്ജലി ‘ഒരു സംഗീത തീർഥയാത്ര’ എന്ന ശീർഷകത്തോടുകൂടി നൂതനമായി അവതരിപ്പിക്കുകയാണ്.
നിറ്റെറോയി നഗരത്തിന്റെ ഭംഗിയിലേക്ക് നീണ്ടു കിടക്കുന്ന ചുവന്ന പാതയുണ്ട് ബ്രസീലിൽ. റെഡ് കാർപറ്റിനെ ഓർമിപ്പിക്കുന്ന ആ പാത ചെന്നവസാനിക്കുന്നത് നിറ്റെറോയി കണ്ടെമ്പററി ആർട്ട് മ്യൂസിയമെന്ന അത്ഭുത ലോകത്തിലേക്കാണ്. 1996-ൽ സ്ഥാപിതമായ ഈ മ്യൂസിയം
കലിഫോർണിയയിലെ പാം സ്പ്രിങ്സ് സന്ദർശിക്കുന്നവരെല്ലാം ഫോട്ടോയെടുക്കാൻ ആവേശത്തോടെ ഓടിച്ചെല്ലുന്ന പതിവു സ്ഥലത്ത് ഇനി മെറിലിൻ മൺറോ കാണില്ല. സിനിമയിലെ ആ സീനിലെന്നപോലെ കാറ്റിൽ പറന്നുപൊങ്ങുന്ന ഉടുപ്പുമായി
ഇന്ദ്രനീലശോഭയുള്ള വേഷവും ഭാവസാന്ദ്ര മുദ്രകളും. ചൈനീസ് ബാലികയുടെ ഭരതനാട്യം അരങ്ങേറ്റത്തിനു പാട്ടും പിന്നണിയും അതിലേറെ വാത്സല്യവുമായി ലീല സാംസൺ ഉൾപ്പെടെ പ്രമുഖർ. ഇന്ത്യയുടെ സ്വന്തം ഭരതനാട്യം പഠിച്ച ചൈനീസ് ബാലികയ്ക്കാണ് ചൈനയിൽ ഞായറാഴ്ച ഗംഭീര അരങ്ങേറ്റം നടന്നത്.
'ഡെഡ്പൂൾ ആൻഡ് വൂൾവറിൻ' സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തപ്പോൾ, മാർവൽ ഹീറോയായ ഡെഡ്പൂളിന്റെ ആദ്യ രൂപമുള്ള കവർ ആർട്ട് വിൽപനയ്ക്ക്. 7.5 മില്യൺ ഡോളർ വിലയായി ലഭിക്കുമെന്നാണ് വിലയിരുത്തൽ.
കേരളം ഒരു ദുരന്തമുഖത്തിൽകൂടെ കടന്നുപോകുന്ന ഈ അവസരത്തിൽ, തൊണ്ണൂറ്റൊമ്പതിലെ വെള്ളപൊക്കം എന്ന് മലയാളികൾ ഓർക്കുന്ന 1924 ലെ പ്രളയത്തിനിടയിൽ നിര്യാതനായ ഒരു മഹാരാജാവിനെ സ്മരിക്കേണ്ടിയിരിക്കുന്നു. 1885 മുതൽ 1924 വരെ ഏതാണ്ട് നാലുപതിറ്റാണ്ടുകാലം
ഡോവൻ ക്യാൻവാസായി ഉപയോഗിക്കുന്ന ഏഴാമത്തെ അണക്കെട്ടാണ് റാപ്പ്ബോഡെ. ഇതാണ് അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ പ്രോജക്റ്റ്. ഉയർന്ന മർദ്ദത്തിലുള്ള ക്ലീനറുകൾ ഉപയോഗിച്ച് ഡാം ഭിത്തിയിലെ അഴുക്കുകൾ കളഞ്ഞ്, പതിനൊന്ന് ഭീമൻ ചിത്രശലഭങ്ങളുടെ രൂപങ്ങളാണ് വരച്ചെടുത്തത്.
ആധുനിക ചിത്രകലയിലെ അതികായനാണ് പിക്കാസോ. ക്യൂബിസം, ക്ലാസിസിസം, റിയലിസം, അബ്സ്ട്രാക്ഷൻ എന്നീ ശൈലികളിലൂടെ കലയുടെ വ്യാകരണം പൊളിച്ചെഴുതി. കലാകാരന് പ്രചോദനമാകുന്ന വ്യക്തിയാണ് മ്യൂസ്. എതിർലിംഗത്തിലുള്ള ആളാകാം, അന്തർധാരയായി പ്രണയമുണ്ടാകാം.
മെക്സിക്കോ സിറ്റിയിലെ ഒരു സ്വകാര്യ മ്യൂസിയവും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക സ്ഥാപനവുമാണ് മ്യൂസിയോ സൗമയ. ലെബനീസ്-മെക്സിക്കൻ ശതകോടീശ്വരൻ കാർലോസ് സ്ലിം ഹെലുവിന്റെ ഭാര്യയും 1999ൽ അന്തരിച്ച സൗമയ ഡോമിറ്റിന്റെ പേരിലാണ് മ്യൂസിയം അറിയപ്പെടുന്നത്. 15–ാം നൂറ്റാണ്ട് മുതൽ 20–ാം നൂറ്റാണ്ട് വരെ
ഡാവിഞ്ചി കോഡ് സിനിമയിലെയും പുസ്തകത്തിലെയും ക്ലൈമാക്സ് രംഗത്തിലെ ഗ്ലാസ് പിരമിഡ് ഓർക്കുന്നില്ലോ? തുടക്കം മുതൽ കഥ ചുറ്റി പറ്റി നടക്കുന്ന പാരിസിലെ ലൂവ്ര് മ്യൂസിയത്തിന്റെ ഒരു ഭാഗമാണ് ആ സുന്ദര രൂപം. ഓരോ വർഷവും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിക്കുന്ന ലൂവ്ര് മ്യൂസിയം മനുഷ്യന്റെ സർഗ്ഗാത്മകതയുടെ
ബാല്യത്തിന്റെ ഓർമ പുതുക്കാൻ എന്നതിനപ്പുറം കളിപ്പാട്ടങ്ങളുടെ പ്രാധാന്യവും ചരിത്രപരമായ വികസനവും മനസ്സിലാക്കാൻ സാധിക്കുന്നയിടമാണ് കളിപ്പാട്ട മ്യൂസിയങ്ങൾ. വിവിധ കാലഘട്ടങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള കളിപ്പാട്ടങ്ങൾ സംരക്ഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനും
ലോകമെമ്പാടുമുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കായി നടത്തുന്ന മത്സരമാണ് ബിഗ്പിക്ചർ നാച്വറൽ വേൾഡ് ഫോട്ടോഗ്രാഫി മത്സരം. 2024ലെ മത്സരം വിജയികളെ പ്രഖ്യാപിച്ചപ്പോൾ ഗ്രാൻഡ് പ്രൈസ് നേടിയത് സ്പെയിനിൽ നിന്നുള്ള
ഇംഗ്ലിഷ് ആർട്ടിസ്റ്റും ആർട്ട് കളക്ടറുമായ ഡാമിയൻ ഹിർസ്റ്റ് 2007-ൽ നിർമ്മിച്ച ഒരു ശിൽപമാണ് 'ഫോർ ദ ലവ് ഓഫ് ഗോഡ്'. 18-ാം നൂറ്റാണ്ടിലെ മനുഷ്യ തലയോട്ടിയിൽ പ്ലാറ്റിനം കാസ്റ്റ് തീർത്ത് കുറ്റമറ്റ 8,601 വജ്രങ്ങൾ കൊണ്ടു പൊതിഞ്ഞ രൂപത്തിലാണ് ഈ സ്കൾ ആർട്ട് ഉള്ളത്.
കേരളത്തിന്റെ അഭിമാന നാടകവേദിയായ കലാനിലയം സ്ഥിരം നാടക വേദിയെ ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തു. ഏരീസ് ഗ്രൂപ്പിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസിൽ വച്ച് കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സോഹൻ റോയിയും ചേർന്ന് കരാറിൽ ഒപ്പുവച്ചു.
1990 കളിൽ യുകെയിലെ കലാരംഗത്ത് ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷ് കലാകാരനും ആർട്ട് കളക്ടറുമാണ് ഡാമിയൻ സ്റ്റീവൻ ഹിർസ്റ്റ്. യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും ധനികനായ കലാകാരനായ അദ്ദേഹത്തിന്റെ ആസ്തി 2020-ൽ 384 ദശലക്ഷം യുഎസ് ഡോളറായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു.
വാഷിംഗ്ടൺ ഡി.സി.യിലെ താമസക്കാരിയായ അന്ന ലീ ഡോസിയർ അഞ്ച് വർഷം മുമ്പാണ് മേരിലാൻഡിലെ ഒരു കടയിൽ നിന്ന് അലങ്കാരവസ്തുവെന്ന് കരുതി പഴയ പാത്രം വാങ്ങിയത്. എന്നാൽ യഥാർഥത്തിലത് മായൻ സംസ്കാരത്തിന്റെ അവശേഷിപ്പാണ് എന്ന് അന്ന ലീ ഡോസിയർ അറിഞ്ഞത് വൈകിയാണ്.
ലോഹത്തിൽ നിർമ്മിച്ച നൃത്തരൂപങ്ങളാണ് ആന്റണി ഹോവിന്റെ ശിൽപങ്ങൾ. കാറ്റിന്റെ ഗതി അനുസരിച്ച് ശാന്തമായി ചലിക്കുന്ന ഈ ലോഹശിൽപങ്ങൾ ലഘുത്വത്തെ ചലനത്തിന്റെ സത്ത കൊണ്ടു പിടിച്ചെടുക്കുന്നു. ഒരു മനോഹര കാഴ്ചയായി മാറുന്ന ഇവ, ആന്റണി ഹോവിന്റെ ലോകപ്രസിദ്ധ നിർമ്മിതികളാണ്.
കംപ്യൂട്ടിംഗ് സാങ്കേതികവിദ്യയുടെ ചരിത്രം സംരക്ഷിക്കുന്നതിനായി സമർപ്പിക്കപ്പെട്ട സ്ഥലമാണ് കംപ്യൂട്ടർ മ്യൂസിയം. ഈ മ്യൂസിയങ്ങളിൽ ആദ്യകാല കണക്കുകൂട്ടൽ ഉപകരണങ്ങൾ മുതൽ ഏറ്റവും പുതിയ കമ്പ്യൂട്ടറുകൾ വരെയുള്ള വസ്തുക്കളുണ്ട്. കംപ്യൂട്ടിംഗിന്റെ പരിണാമത്തെക്കുറിച്ചും
ലോകത്തിലെ പ്രിയപ്പെട്ട മധുര പലഹാരമായ ചോക്ലേറ്റിന് വർഷങ്ങളുടെ സമ്പന്നമായ ചരിത്രമുണ്ട്. എന്നാൽ ചോക്ലേറ്റ് സൂക്ഷിക്കുന്ന മ്യൂസിയങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? സന്ദർശകർക്ക് ചോക്ലേറ്റിന്റെ ചരിത്രം, ഉൽപ്പാദനം, സാംസ്കാരിക പ്രാധാന്യം എന്നിവയിലേക്ക് ആഴ്ന്നിറങ്ങാൻ അവസരം നൽകുന്ന ചോക്ലേറ്റ് മ്യൂസിയങ്ങൾ
സ്പെയിനിലെ കാർമോണയിലെ 2000 വർഷങ്ങൾ പഴക്കമുള്ള റോമൻ ശവകുടീരത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വീഞ്ഞ് കണ്ടെത്തി. ഗ്ലാസ് പാത്രത്തിൽ സൂക്ഷിച്ചിരുന്ന വൈറ്റ് വൈൻ, 1867ല്‍ ജർമ്മനിയിൽ നിന്നു കണ്ടെത്തിയ സ്പെയർ വൈൻ ബോട്ടിലിന്റെ റെക്കോർഡാണ് മറികടന്നത്.
പിങ്ക് ലേഡി ഫുഡ് ഫൊട്ടോഗ്രാഫർ ഓഫ് ദി ഇയർ 2024ലെ വിജയ ചിത്രങ്ങൾ പ്രഖ്യാപിച്ചു. ഫുഡ് ഫൊട്ടോഗ്രഫിയിലും ഫിലിം മേക്കിംഗിലുമുള്ള മികവിനെ അംഗീകരിക്കുന്ന മത്സരമായ പിങ്ക് ലേഡി ഫുഡ് ഫൊട്ടോഗ്രാഫർ ഓഫ് ദി ഇയറിന്റെ 2024ലെ വിജയ ചിത്രങ്ങളിൽ ഇന്ത്യൻ ഫൊട്ടോഗ്രാഫർമാരുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.
ദി ഡാൽമോർ ഡിസ്റ്റിലറിയിൽ നിന്നുള്ള 49 വർഷം പഴക്കമുള്ള അപൂർവ സിംഗിൾ മാൾട്ട് വിസ്കിയാണ് ശിൽപത്തിനകത്ത് സൂക്ഷിച്ചിരിക്കുന്നത്. “ദ് റയർ” എന്ന് പേരിട്ടിരിക്കുന്ന ശിൽപം രൂപകൽപ്പന ചെയ്തിരിക്കുന്നത് സഹ ഹദീദ് ആർക്കിടെക്റ്റ്സിന്റെ ഡയറക്ടറായിരുന്ന മെലഡി ല്യൂങ് ആണ്.
ഓക്സ്ഫഡ് സർവകലാശാലയിലെ അഷ്മോളിയൻ മ്യൂസിയത്തിലുള്ള വെങ്കല വിഗ്രഹം കണ്ട ഗവേഷകരിലൊരാൾക്കു തോന്നിയ സംശയം ചരിത്രത്തിന്റെ നിയോഗമായിരുന്നു. വൈഷ്ണവ സന്യാസിമാരിൽ പ്രമുഖനായ തിരുമങ്കൈ ആൾവാരുടെ 500 കൊല്ലം പഴക്കമുള്ള വിഗ്രഹം
വീണ്ടും വീണ്ടും കാണുന്തോറും ആസ്വാദകനില്‍ ദര്‍ശന കൗതുകം നിറയ്ക്കും വിധം രസം നിറഞ്ഞ നൃത്താഖ്യാനശൈലി. ദേവികയുടെ ഇതരസൃഷ്ടികള്‍ പോലെതന്നെ മാന്ത്രികത പേറുന്ന മറ്റെന്തോ ഒന്ന് സ്ത്രിപ്രേക്ഷയിലും ഉണ്ടെന്ന് തോന്നുന്നു.
യുകെയിലെ ഡോർസെറ്റില്‍ താമസിക്കുന്ന ദമ്പതികളായ ബെറ്റിയും റോബർട്ട് ഫോക്സും വീട് പുതുക്കിപ്പണിയുന്നതിനിടെ കണ്ടെത്തിയത് 400 വർഷം പഴക്കമുള്ള സ്വർണ്ണ നാണയങ്ങൾ..! അടുത്തിടെയാണ് അവർ ഒരു പുതിയ വീട് വാങ്ങിയത്
55 വർഷം മുമ്പ് ചാൾസ് രാജാവ് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഒരു സെറാമിക് ആടിന്റെ പ്രതിമയ്ക്ക് ലേലത്തിൽ ലഭിച്ചത് 9 ലക്ഷം രൂപ. ചൊവ്വാഴ്ച ഇംഗ്ലണ്ടിലെ സ്റ്റാഫോർഡ്ഷെയർ കൗണ്ടിയിൽ ജൂൺ 4ന് നടന്ന ലേലത്തിലാണ് 8,500 പൗണ്ടിന് പ്രതിമ വിറ്റുപോയത്.
തന്റെ 60 വർഷത്തെ കരിയറിൽ ആദ്യമായിട്ട് ഡയാന രാജകുമാരിയുടെയും രാജകീയ ജീവിതത്തിന്റെയും ഇതുവരെ കാണാത്ത ചിത്രങ്ങൾ ലണ്ടനിലെ എക്സിബിഷനിൽ പങ്കിടുകയാണ് അൻവർ. ഡയാന രാജകുമാരിയുടെ ഏറ്റവും അവിസ്മരണീയമായ ഫൊട്ടോകൾ ലണ്ടനിൽ മേയ് 25 മുതൽ സെപ്തംബർ 2 വരെയാണ് പ്രദർശിപ്പിക്കുന്നത്.
6,800 വർഷം പഴക്കമുള്ള അസ്ഥികൂട അവശിഷ്ടങ്ങൾ ജർമ്മനിയിൽ നിന്ന് കണ്ടെത്തി. ഈ പ്രദേശത്തെ കാണപ്പെടുന്ന മമ്മിയേക്കാൾ സഹസ്രാബ്ദങ്ങൾ പഴക്കമുള്ള അസ്ഥികൂടം നിയോലിത്തിക്ക് ജീവിതത്തെക്കുറിച്ച് പുതിയ ഉൾക്കാഴ്ച നൽകുന്നതാണെന്നാണ് ഖനനത്തിന് നേതൃത്വം നൽകുന്ന
റാസി മുഹമ്മദിന്റെ 'ഐ തിങ്ക് ദേര്‍ഫോര്‍ ഐ ആം കണ്‍ഫ്യൂസ്ഡ്' എന്ന ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മട്ടാഞ്ചേരി ബേര്‍ത്ത് ആര്‍ട്ട് ഗ്യാലറിയില്‍ പ്രശസ്ത കവി ഡോ. രതീഷ് കൃഷ്ണ നിര്‍വ്വഹിച്ചു. സ്വയം പ്രകാശിക്കുന്ന പ്രതിഭാസമാണ് കലയെന്നും കാലാതീതമായി പ്രകാശിക്കുന്ന കലാകാരനാണ് റാസിയെന്നും രതീഷ് കൃഷ്ണ പറഞ്ഞു.
ക്യൂബയിൽ ജനിച്ച ഒരു അമേരിക്കൻ വിഷ്വൽ ആർട്ടിസ്റ്റായിരുന്നു ഫെലിക്സ് ഗോൺസാലസ്-ടോറസ്. പ്യൂർട്ടോ റിക്കോയിലെ യൂണിവേഴ്സിറ്റിയിൽ പഠിച്ച അദ്ദേഹം 1979 മുതൽ 1995 വരെ ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തു. 1991-ൽ തന്റെ പങ്കാളിയായ റോസ് ലെയ്കോക്ക് മരണപ്പെട്ടപ്പോൾ കലാപരമായ രീതിയിലാണ്
741 ബിർച്ച് പ്ലൈവുഡിന്റെ പാളികൾ ചേർത്തു വെച്ച് ഒരു മേശയുണ്ടാക്കുക, അതും 3ഡി രൂപത്തിൽ! നെതർലാൻഡിലെ ഐൻഹോവനിലെ പ്രശസ്തമായ ഡിസൈൻ അക്കാദമിയിൽ വിദ്യാർഥിയായിരിക്കെ ജെറോൻ വെർഹോവൻ 2004ൽ രൂപകൽപ്പന ചെയ്ത സിൻഡ്രെല്ല ടേബിൾ എന്ന 3ഡി വിസ്മയം കലാലോകത്തെ മുതൽക്കൂട്ടാണ്. ചരിത്രപരമായ രൂപങ്ങളുടെ പുനർവ്യാഖ്യാനമെന്ന
മുത്തച്ഛന്റെ പഴയ 35 എംഎം പെന്റാക്സ് ക്യാമറ കൊണ്ട് ചിത്രങ്ങള്‍ പകർത്തി നടന്ന പെൺകുട്ടി, ഒരിക്കൽ ഓസ്കർ പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രത്തിന്റെ ഭാഗമായി മാറി എന്നത് ഒരു മായാജാലക്കഥ പോലെയാണ് കേട്ടാൽ തോന്നുക.
അമേരിക്കയിലെ അടിമത്തത്തിന്റെ ചരിത്രവും പൈതൃകവും പര്യവേക്ഷണം ചെയ്യുന്ന അലബാമയിലെ ലെഗസി മ്യൂസിയത്തിലേക്ക് നൈജീരിയൻ കലാകാരനായ ഡോട്ടൺ പോപൂള അയച്ചു കൊടുത്തത് ഭാര്യയുടെ രൂപത്തിലുള്ള 12 അടി ഉയരമുള്ള ശിൽപം. മാലിന്യത്തിന്റെ സംസ്കരണവും അവയുടെ പുനരുപയോഗത്തിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടുന്ന
ജെ.കെ. റൗളിംഗ് എഴുതിയ 'ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ' എന്ന നോവൽ 1997-ലാണ് പ്രസിദ്ധീകരിച്ചത്. കാലക്രമേണ ഈ നോവൽ പരമ്പര സൂപ്പർഹിറ്റായി മാറുകയും ലോകത്തിലെ ഏറ്റവും ജനപ്രിയമായ കുട്ടികളുടെ പുസ്തകം എന്ന സ്ഥാനം നേടുകയും ചെയ്തു. 'ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ' എന്ന പുസ്തകത്തിന്റെ ആദ്യ
ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഈ മേയ് 12ന് ശതാഭിഷിക്തയാകുമായിരുന്നു കേരളത്തിന്റെ പ്രിയ ചിത്രകാരി ടി.കെ. പത്മിനിക്ക്. ആയിരം പൂർണചന്ദ്രന്മാരെക്കണ്ട 84 സുകൃത വർഷങ്ങൾ. എന്നുമാത്രമോ േകരളത്തിലെ ഏറ്റവും മികച്ച ചിത്രകാരിയെന്ന പട്ടത്തിനുമപ്പുറം ചിത്രകലയുടെ വലിയ ഉയരങ്ങളെല്ലാം നടന്നുകയറി ലോകത്തെതന്നെ എണ്ണം
കലയെ ഇഷ്ടപ്പെടുന്നവർക്ക് ആർട് ഉപയോഗിച്ച് തന്നെ തങ്ങളുടെ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. മാനസിക വൈകല്യങ്ങൾ ചികിത്സിക്കുന്നതിനും മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള കലാപരമായ രീതികളുടെ ഉപയോഗമാണ് ആർട് തെറപ്പി എന്നറിയപ്പെടുന്നത്.
മസാച്യുസെറ്റ്സിലെ ബോസ്റ്റണിലുള്ള ഇസബെല്ല സ്റ്റുവർട്ട് ഗാർഡ്നർ മ്യൂസിയം ചരിത്ര പ്രധാനമായ നിരവധി കലാസൃഷ്ടികൾ സൂക്ഷിക്കുന്ന സ്ഥലമാണ്. എന്നാൽ ഇവിടം ഏറ്റവും പ്രസിദ്ധമായത് ലോകത്തിലെ തന്നെ ഏറ്റവും വലിയ കലാമോഷണം നടന്നു എന്നതിന്റെ പേരിലാണ്.
സിസ്റ്റീൻ ചാപ്പലിന്റെ മച്ചിനു തൊട്ടു താഴെ മരത്തട്ടിൽ മലർന്നു കിടന്നും, തൂങ്ങിയാടിയും ആഞ്ചലോ വരച്ചു വച്ചത് ഒരു മഹേതിഹാസമാണ്. സൃഷ്ടിയും ഏദൻ തോട്ടവും പ്രളയവും അന്ത്യവിധിയും - ചേതാഹരമായ ചിത്രങ്ങളുടെ ഒരു പരമ്പര. ഉപരിതല മികവിന്റേയും മന:ശാസ്ത്ര ഉൾക്കാഴ്ചയുടേയും പൂർണ്ണത.
ബ്ലാക്ക് ക്യൂബ് ഗാലറി ഒരുക്കിയ ഈ പ്രദര്‍ശനം ഏപ്രില്‍ 27 മുതല്‍ മെയ് മൂന്ന് വരെയാണ് നടക്കുന്നത്. പ്രശസ്ത കലാചരിത്രകാരിയും ക്യൂറേറ്ററുമായ ഉമാ നായരാണ് ഇത് ക്യൂറേറ്റ് ചെയ്തിട്ടുള്ളത്. വേരുകള്‍ക്കും ശിഖരങ്ങള്‍ക്കും ഒരുപോലെ പടര്‍ച്ചയുള്ള ആല്‍മരത്തിന്റെ രചനകള്‍
കനേഡിയൻ ശിൽപിയും നീന്തൽ വിദഗ്ധനുമായ സൈമൺ മോറിസാണ് ഈ അണ്ടർവാട്ടർ പ്രതിമ നിർമ്മിച്ചത്. സ്കൂബ ഡൈവിങ് പ്രേമികൂടിയായ സൈമൺ 2000–ലാണ് ആംഫിട്രൈറ്റിന്റെ വെങ്കലപ്രതിമ സ്ഥാപിച്ചത്.
ഊർജ്ജസ്വലമായ നൃത്തച്ചുവടുകളുടെയും ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെയും പര്യായമാണ് ബോളിവുഡിൽ ഇന്ന് റെമോ ഡിസൂസ. രണ്ട് പതിറ്റാണ്ടിലേറെയായി, ഇന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയമായ നൃത്തരംഗങ്ങൾക്ക് കാരണഭൂതനായ ഡിസൂസയുടെ വിജയയാത്ര, കഴിവിന്റെയും അർപ്പണബോധത്തിന്റെയും നൃത്തത്തോടുള്ള തികഞ്ഞ അഭിനിവേശത്തിന്റെയും
ലിയാൻഡ്രോ എർലിച്ചിന്റെ ശിൽപങ്ങളും ഇൻസ്റ്റാളേഷനുകളും മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു മുമ്പ്, ഒരാൾക്ക് അസ്വാഭാവികത അനുഭവപ്പെടുന്നു എന്നതാണ് അവയുടെ പ്രത്യേകത. കാഴ്ചക്കാരൻ ഇഷ്ടപ്രകാരം അവയ്ക്ക് അർഥം നൽകാം.
ഇന്ത്യയുടെ വാസ്തുവിദ്യാ പൈതൃകത്തിന്റെ വിശാലമായ ചരിത്ര രേഖകളിൽ ആധിപത്യം പുലർത്തുന്നത് ചക്രവർത്തിമാരും രാജാക്കന്മാരുമാണ്. മഹത്വത്തിന്റെയും സ്നേഹത്തിന്റെയും വീര്യത്തിന്റെയും ആത്മീയതയുടെയും കഥ പറയുന്ന ഇന്ത്യൻ സ്മാരകങ്ങൾ രൂപപ്പെടുത്തുന്നതിൽ സ്ത്രീകളുടെ ഗണ്യമായ സംഭാവനകളെ അംഗീകരിക്കേണ്ടത് അവശ്യമാണ്.
ലോകമെമ്പാടുമുള്ള സർഗ്ഗാത്മക പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ഏപ്രിൽ 15-നാണ് ലോക കലാദിനം ആഘോഷിക്കുന്നത്. കലയുടെ സമ്പന്നതയും സംസ്കാരത്തിലും സമൂഹത്തിലും അതിന്റെ സുപ്രധാന പങ്കും ആഘോഷിക്കുന്നതിനായി യുനെസ്കോയുടെ പങ്കാളിത്ത എൻജിഒയായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ്
സ്വകാര്യ വെബ്സൈറ്റിൽ വിദ്യാർഥികളുടെ ക്ലാസ് റൂം കലാസൃഷ്ടികൾ വിറ്റു എന്നാരോപിച്ച് ആർട്ട് ടീച്ചർക്കും സ്കൂൾ ബോർഡിനുമെതിരെ മാതാപിതാക്കൾ. ക്യൂബെക്കിലെ സെന്റ്-ലസാറിലെ വെസ്റ്റ്വുഡ് ജൂനിയർ ഹൈസ്കൂളിലെ വിദ്യാർഥികൾ വരച്ച ചിത്രങ്ങളാണ് അധ്യാപകന് സ്വകാര്യ വെബ്സൈറ്റിൽ വിറ്റത്.
ആധുനിക സിനിമാ ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ ദൃശ്യത്തിൽ റോസ് കിടന്ന ആ വാതിൽ ലേലത്തിന് വെച്ചപ്പോൾ വിറ്റു പോയത് 718,750 ഡോളറിനാണ്. യഥാർഥ ടൈറ്റാനിക്കിന്റെ അവശിഷ്ടത്തില്‍ നിന്ന് കിട്ടിയ മരക്കഷണത്തിൽ നിന്നാണ് വാതിൽ നിർമ്മിച്ചിരിക്കുന്നത്.
വെറും ഇരുപത്തിയെട്ട് വർഷം മാത്രം നീണ്ടു നിന്ന ആയുസ്സിൽ വിശിഷ്ടവും വിവാദപരവുമായ ഒരു ജീവിതമാണ് എഗോൺ ഷീലെ നയിച്ചത്. ഗുസ്താവ് ക്ലിംറ്റ് എന്ന തന്റെ ഗുരുവിൽ നിന്ന് ചിത്രകല പഠിച്ച ഷീലെ പ്രശസ്തനായ ഓസ്ട്രിയൻ കലാകാരനായി മാറി. വിചിത്ര സ്വഭാവക്കാരനായ വ്യക്തി എന്ന ഖ്യാതി, അസംസ്കൃത ലൈംഗികത, വികലമായ രൂപങ്ങൾ
കോപ്റ്റിക് ഭാഷയിൽ പാപ്പിറസിൽ എഴുതിയ ഏറ്റവും പഴക്കം ചെന്ന ആരാധനാ പുസ്തകം ലേലത്തിന്. 250-350 കാലഘട്ടത്തിൽ എഴുതപ്പെട്ട കൃതി, ഏറ്റവും പഴയ പുസ്തകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഫ്രഞ്ച് നോവലിസ്റ്റ് അർസെൻ ഉസായേ 1880കളിലെഴുതിയ ‘ഡെസ്റ്റിനീസ് ഓഫ് ദ് സോൾ’ എന്ന പുസ്തകത്തിന്റെ മനുഷ്യചർമത്തിൽ തീർത്ത പുറംചട്ടയ്ക്കുപിന്നിലെ സ്ത്രീയെ അന്വേഷിക്കുകയാണ് ഹാർവഡ് യൂണിവേഴ്സിറ്റി.
ഇന്ത്യയിലെ തന്നെ ആദ്യ മൾട്ടി ഡിസിപ്ലിനറി ആർട്ട് & കൾച്ചർ ഡെസ്റ്റിനേഷനായ നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഒരു വർഷം പൂർത്തിയാക്കി. 2023 മാർച്ച് 31-നാണ് സെന്റർ പ്രവർത്തനം ആരംഭിച്ചത്.
ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോകത്തിന്റെ നാട്ടുഭാഷയാണ് ആംഗലേയം. പല ഭാഷകൾ സംസാരിക്കുന്ന ഒരു സമൂഹത്തിൽ അവയില്ലൊന്നും ഉൾപ്പെടാത്തതും, എന്നാൽ എല്ലാവർക്കും സ്വീകാര്യമായതുമായ ഭാഷ. ആധുനിക സമൂഹങ്ങളുടെ 'ലിംഗ്വാ ഫ്രാൻക.'
ഈ വർഷത്തെ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡ് വിജയികളെ പ്രഖ്യാപിച്ചു. ഷെറ്റ്ലാൻഡ് ദ്വീപുകളിലെ വെള്ളത്തിൽ വേട്ടയാടുന്ന പക്ഷികളുടെ മനോഹരമായ ചിത്രമാണ് ഗ്രാൻഡ് പ്രൈസിനു തിരഞ്ഞെടുക്കപ്പെട്ടത്. ആയിരക്കണക്കിന് എൻട്രികളിൽനിന്ന് തിരഞ്ഞെടുത്ത ഫോട്ടോ ബ്രിട്ടിഷ് ഫൊട്ടോഗ്രാഫർ ട്രേസി ലണ്ട് എടുത്തതാണ്. ഷെറ്റ്ലാൻഡ്
ഗുഹയുടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചു കൊണ്ടൊരു നാടകം കണ്ടാലോ? പാറയിൽ പ്രതിധ്വനിച്ച് കേൾക്കുന്ന ശബ്ദങ്ങളിലൂടെ ലൈവ് തിയറ്ററിന്റെ മാന്ത്രികത അനുഭവിക്കാൻ പോകേണ്ടത് ബ്രിട്ടിഷ് ഓവർസീസ് ടെറിട്ടറിയായ ജിബ്രാൾട്ടറിലെ അപ്പർ റോക്ക് നേച്ചർ റിസർവിലേക്കാണ്. ചുണ്ണാമ്പുകല്ലിനാൽ തീർത്ത ഒരു പ്രകൃതിദത്ത അത്ഭുതമാണ്
പി.കെ.പോക്കർ മലയാളത്തിന്റെ ഫിലോസഫറാണ്. മാർക്സിസ്റ്റ് സൈദ്ധാന്തികൻ എന്നു വിളിക്കപ്പെടാറുണ്ടെങ്കിലും അത്തരം കള്ളികളിലൊതുക്കേണ്ട ആളല്ല അദ്ദേഹം. സാംസ്കാരിക സാഹിത്യ വിമർശകൻ എന്നു അൽപ്പം കൂടി വിപുലീകരിച്ചാലും പൂർണമാകുമോ എന്നറിയില്ല. 'ബഹു സംസ്കാരവും ജ്ഞാനോദയവും' എന്ന പുതിയ പുസ്തകം വർത്തമാനകാലത്തിന്റെയും
പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെക്കുറിച്ച് നർത്തകി കലാമണ്ഡലം സത്യഭാമ നടത്തിയ ജാതിയധിക്ഷേപവും ബോഡിഷെയ്മിങ്ങും വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. കലാകാരന്മാരുടെ ബാഹ്യസൗന്ദര്യമെന്ന വാർപ്പുമാതൃകകളെ പൊളിച്ചെഴുതാനും പുരോഗമിച്ച കാലത്തിനൊപ്പം ചിന്താഗതികൾ മാറേണ്ട സമയം അതിക്രമിച്ചുവെന്നും പറയുകയാണ് ട്രാൻസ്ജെൻഡർ
ഒഴുകുന്നൊരു പുഴയിൽ അകപ്പെട്ടാൽ എന്താകും അവസ്ഥ? അതും പുസ്തകങ്ങളുടെ ഒരു പുഴയിൽ? ചൈനയിലെ യാങ്ഷൂവിലുള്ള സോങ്ഷുഗെ പുസ്തകശാല ലോകത്തെ ഏറ്റവും ഭംഗിയുള്ള ലൈബ്രറികളിൽ ഒന്ന് എന്നാണ് അറിയപ്പെടുന്നത്. ലോകത്തെ മറ്റേതൊരു ലൈബ്രറിയിൽനിന്നും വ്യത്യസ്തമായ ഈ വാസ്തുവിദ്യാ വിസ്മയം, പുസ്തകങ്ങൾ വായിക്കുവാൻ നൽകുന്ന ഒരിടം
ഉത്തരയ്ക്കു ഭരതനാട്യവും മോഹിനിയാട്ടവും ജന്മനാ കൈവന്നതാണെങ്കിൽ ഒഡീസി തേടിപ്പിടിച്ചെത്തുകയായിരുന്നു. കണ്ടു മോഹിച്ചൊരു നൃത്തരൂപത്തെ നെഞ്ചിലേറ്റി, അതിനൊപ്പം വളരുകയാണ് ഉത്തര അന്തർജനം എന്ന തിരുവനന്തപുരം സ്വദേശിനി. രാജ്യത്തെ ചെറുപ്പക്കാരായ പ്രഫഷനൽ ഒഡീസി നർത്തകരിൽ ഉത്തരയുടെ പേരു തെളിഞ്ഞുനിൽക്കുന്നു.
ഇംഗ്ലണ്ടിലെ രാജ്ഞി ഭർത്താവിനാൽ കൊല്ലപ്പെടുക! അതെ, ആന്‍ ബൊലിന്റെ അന്ത്യം ഭർത്താവായ ഹെൻറി എട്ടാമൻ രാജാവിന്റെ കൽപന പ്രകാരമായിരുന്നു. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും 1533 മുതൽ 1536 വരെ ഇംഗ്ലണ്ടിലെ രാജ്ഞിയുമായിരുന്ന ആന്‍ പ്രസിദ്ധയായത് അവരുടെ മകളുടെ പേരിലാണ്. സാക്ഷാൽ എലിസബത്ത് രാജ്ഞിയാണ് ആ മകൾ.
1985 ൽ നാഷനൽ ജിയോഗ്രഫിയുടെ മുഖചിത്രം അലങ്കരിച്ച ‘അഫ്ഗാൻ ഗേൾ’ എന്ന ഒറ്റച്ചിത്രം കൊണ്ട് പ്രസിദ്ധനായ അമേരിക്കൻ ഫൊട്ടോഗ്രഫറാണ് സ്റ്റീവ് മക്കറി. 1950 ൽ ജനിച്ച മക്കറിയുടെ കരിയർ ഈ ഒരൊറ്റ ചിത്രത്തിനും അപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്നുവെന്ന് പലർക്കുമറിയില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ
മഹാശിവരാത്രിയോടനുബന്ധിച്ച് ശ്രീ വടക്കുംനാഥ ക്ഷേത്ര നൃത്ത മണ്ഡപത്തിൽ തൃശൂർ നടനസാത്വിക വന്ദേ ഭൈരവം (ഒരു അർധനാരീശ്വര തത്വം) നൃത്ത പരിപാടി അവതരിപ്പിച്ചു. മഹാദേവന്റെ മൂർത്തീരൂപമായ ദക്ഷിണാമൂർത്തി സ്തോത്രത്തിൽ തുടങ്ങി ദക്ഷയാഗം, സതീവിരഹം, ശിവതാണ്ഡവം, ശിവപാർവ്വതി സംഗമം, കാമദേവനെ ഭസ്മമാക്കുന്ന ഭാഗം,
കൃഷ്ണ-കുചേല സംഗമം വീണ്ടും അരങ്ങിലെത്തിച്ച് ‘ശ്രീദുർഗ നൃത്ത വിദ്യാലയം’. ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ചു കുമരനെല്ലൂർ ദേശം നടത്തിവരുന്ന പൂരനിലാവ് പരിപാടിയുടെ രണ്ടാം ദിനത്തിലാണ് കൃഷ്ണകുചേല സംഗമ നൃത്ത ശിൽപം അരങ്ങേറിയത്. ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയ സുഹൃത്തായ കൃഷ്ണനെ കാണാൻ
ഹാപ്രതിഭയായ ഡാവിഞ്ചിയുടെ സ്വകാര്യരേഖയെന്നതിലുപരി ഒരു അമൂല്യചരിത്രരേഖയാണിതെന്ന ബോധ്യമുള്ളതിനാലാണ് 1994-ൽ ബിൽ ഗേറ്റ്സ് 30 മില്യണിലധികം ഡോളറിന് കോഡെക്സ് ലെസ്റ്റർ വാങ്ങിയത്.
സെപ്റ്റംബർ 2009, ലൂവ്ര്, പാരീസ്. ലോകത്തിലെ ഏറ്റവും വലിയ ഈ മ്യൂസിയം സഞ്ചാരികളുടെ പറുദീസയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള കൊട്ടാരക്കെട്ടുകളാണ് പിന്നീട് കലാകേന്ദ്രമായി മാറിയത്. നാലു ലക്ഷം പ്രദർശന വസ്തുക്കൾ, മുപ്പത്തയ്യായിരം കലാസൃഷ്ടികൾ - ചിത്രങ്ങൾ, ശിൽപ്പങ്ങൾ, പുരാവസ്തുക്കൾ, പുരാതനരേഖകൾ. ലൂവ്രിലെ
ലോകത്തിലെ ഏറ്റവും വലിയ ഫൊട്ടോഗ്രഫി മത്സരങ്ങളിലൊന്നായ സോണി വേൾഡ് ഫൊട്ടോഗ്രഫി അവാർഡ് 2024-ലെ വിജയികളെ പ്രഖ്യാപിച്ചു. പ്രഫഷണൽ, ഓപ്പൺ, യൂത്ത്, സ്റ്റുഡന്റ് എന്നിങ്ങനെ നാല് മത്സരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഫൊട്ടോഗ്രഫി മത്സരമാണിത്. വിവിധ രാജ്യങ്ങളിൽ നിന്നായി 395,000 ചിത്രങ്ങളാണ് ഈ വർഷം ജൂറിക്ക്
1863-ലെ ക്രിസ്തുമസ് രാത്രി ജൂലിയ മാർഗരറ്റ് കാമറൂൺ സംബന്ധിച്ച് മറക്കാനാവാത്ത ഒന്നാണ്. അച്ഛൻ സിലോണിൽ കാപ്പിത്തോട്ടങ്ങൾ പരിപാലിക്കുന്ന തിരക്കിലായതിനാൽ, തന്റെ അമ്മ കടുത്ത ഒറ്റപെടൽ അനുഭവിക്കുന്നുണ്ടെന്നും ആ സമയം രസകരമായി വിനിയോഗിക്കുവാൻ ഫോട്ടോഗ്രാഫി ഉപകാരപ്പെട്ടേക്കാം എന്നും തോന്നിയതിനാലാണ് ജൂലിയക്ക്
60,000 തേനീച്ചകൾ ചേർന്ന് രണ്ടു വർഷം കൊണ്ട് ഒരു പ്രതിമ നിർമിക്കുക. അതും ഈജിപ്തിലെ രാജ്ഞിയായ നെഫെർറ്റിറ്റിയുടെ പ്രതിമ. ആരെയും അതിശയിപ്പിക്കുന്ന ഈ കലാരൂപത്തിനു പിന്നിൽ സ്ലോവാക്യൻ കലാകാരൻ ടോമാസ് ലിബർട്ടിനിയുടെ ആശയമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പഠിക്കാനും അതുമായി ബന്ധപ്പെട്ട് കലാരൂപങ്ങൾ
നിറങ്ങളുടെ കൂട്ടുപിടിച്ച് പരിമിതികളെ മറികടന്ന് അത്ഭുതപ്പെടുത്തുകയാണ് കേരളത്തിനകത്തും പുറത്തും നിന്നുള്ള 123 കലാകാരന്മാർ. 'ഡ്രീം ഓഫ് അസ്' എന്ന കൂട്ടായ്മ കോഴിക്കോട് ലളിതകലാ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയിരിക്കുന്ന സ്വപ്നചിത്ര പെയിന്റിംഗ് എക്സിബിഷനിൽ ഈ അത്ഭുതങ്ങൾ തൊട്ടറിയാം. തുടർച്ചയായ നാലാം വർഷമാണ് ഡ്രീം
ടൈപ്പ്റൈറ്റർ ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടാകാം, പക്ഷേ ചിത്രരചന നടത്താനാകുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ലണ്ടന്‍ സ്വദേശിയായ ഒരു ആർക്കിടെക്ചർ വിദ്യാർഥിയാണ് ഇത്തരത്തിൽ ചിത്രം വരച്ച് ലോകപ്രശസ്തനായത്. 27 വയസ്സുള്ള ജയിംസ് കുക്ക് തന്റെ പഠനകാലത്താണ് ടൈപ്പ്റൈറ്ററുകൾ ഉപയോഗിച്ച്
മനസ്സുണ്ടായാൽ മറ്റൊരാളെ കാണുവാനും, കേൾക്കുവാനും കഴിയും. കണ്ടതും കേട്ടതും നമ്മൾ ഗ്രഹിക്കുന്നുണ്ടോ എന്നതാണ് ഉൾക്കാഴ്ച. സമൂഹമെന്ന ഗൃഹത്തിലെ അവസ്ഥ തിരിച്ചറിയുന്നത് വ്യക്തികളിലൂടെയാണല്ലോ. കലഹമാണോ കരുണയാണോ സമൂഹത്തിലെന്ന് വ്യക്തികളിലൂടെ തിരിച്ചറിയാം. അതിലൂടെ നമ്മൾ എവിടെ, ഏതവസ്ഥയിൽ ഇപ്പോൾ
ഇന്ത്യൻ നേവിയിലും മർച്ചന്റ് നേവിയിലുമായി 52 വർഷം കടലിൽ ‘ഒഴുകി നടന്ന’ കാലത്തു കണ്ട കാഴ്ചകൾ എം.കെ.വേണുഗോപാൽ എന്ന 80 കാരൻ ഓർമയിൽ നിന്നെടുത്തു കാൻവാസിൽ പകർത്തി പ്രദർശനം ഒരുക്കിയിരിക്കുന്നു. കോഴികക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഡിസൈൻ ആശ്രം ഗാലറിയിലാണു വാട്സ് ഇൻ എ നെയിം തിയറ്റർ കമ്പനിയുടെ നേതൃത്വത്തിൽ
ആയാംകുടി കുട്ടപ്പമാരാർ ആശാൻ ഓർമയാകുമ്പോൾ കഥകളിവാദ്യകലാരംഗത്ത് ഒരു വാദനസംസ്കാരത്തിനാണ് അറുതിയാകുന്നത്. മുഖത്തു ഭാവഭേദങ്ങളില്ലാതെ അസാമാന്യപ്രൗഢിയോടെ ചെണ്ടയുമായി ആശാൻ അരങ്ങിൽ നിന്നിരുന്നപ്പോൾ ആ ഉൾക്കനം മറ്റു കലാകാരന്മാരിലേക്കും കാണികളിലേക്കും വരെ സംക്രമിച്ചിരുന്നു. അപ്പോഴൊക്കെ, ‘രിക്തഃ സർവ്വോ ഭവതി ഹി
വേദനകളെ ആത്മാവിന്റെ കണ്ണാടിയാക്കിയാണ് ഫ്രിഡ കാലോ എന്ന മെക്സിക്കൻ പെൺകുട്ടി ലോകത്തെ കീഴടക്കിയത്. മാനസികവും ശാരീരികവുമായ തളർച്ചകൾ ജീവിതത്തിലുടനീളം അനുഭവിക്കേണ്ടി വന്നിട്ടും ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കലാപ്രതിഭകളിൽ ഒരാളായി അവൾ വളർന്നു. 1907 ൽ മെക്സിക്കോ സിറ്റിയിലെ കൊയോകാൻ എന്ന
ഏറ്റവും വിലപിടിപ്പുള്ള കലാസൃഷ്ടികളിലൊന്ന് എന്ന റെക്കോർഡ് സ്വന്തമാക്കിയ ചിത്രമാണ് ആൻഡി വാർഹോളിന്റെ 'ഷോട്ട് സേജ് ബ്ലൂ മെർലിൻ'. 2022 ൽ ലേലത്തിൽ വിറ്റു പോയ ചിത്രം ആൻഡി വാർഹോള്‍ എന്ന കലാകാരന്റെ 5 മെർലിൻ മൺറോ ഛായാചിത്രങ്ങളിലൊന്നാണ്. ആ 5 ചിത്രങ്ങൾക്കും കൂടി 2460 കോടി രൂപ വില മതിക്കുമെങ്കിലും 'ഷോട്ട് സേജ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ പുതിയ ദിശയിൽ നയിക്കുന്ന കാലത്ത് വിവിധ മേഖലകളിൽ അവയുടെ സ്വാധീനം ശക്തമാണ്. പല ജോലികളും കൂടുതൽ സൗകര്യത്തോടെ എളുപ്പത്തിൽ ചെയ്തു തീർക്കാൻ സാങ്കേതിക വിദ്യ സഹായമായി. ഇതിനിടെയാണ് മിഡ്ജോർണിയടക്കമുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിനെ പരിശീലിപ്പിക്കാൻ
വിശ്വസാഹിത്യകാരൻ വില്യം ഷേക്സ്പിയറിന്റെ ഈ ചിത്രം കണ്ടിട്ടില്ലാത്തവർ വിരളമാകും. നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന എഴുത്തുകാരനെ പരിചയപ്പെടുത്താൻ മിക്കപ്പോഴും ഉപയോഗിക്കുന്ന ചിത്രവും ഇതു തന്നെ. ലണ്ടനിലെ നാഷനൽ പോർട്രെയ്റ്റ് ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദോസ് പോർട്രെയ്റ്റ് എന്ന ഈ ഓയിൽ പെയിന്റിങ്
മുപ്പത് വർഷക്കാലമായി നാടകരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന പ്രശാന്ത് നാരായണൻ അരങ്ങൊഴിഞ്ഞു. നാടക രചിതാവ്, സംവിധായകൻ, നടൻ, കോളമിസ്റ്റ്, വാഗ്മി, കഥകളി നടൻ, കഥകളി സാഹിത്യകാരൻ, അധ്യാപകൻ, പത്രപ്രവർത്തകൻ, എന്നീ നിലകളിൽ പ്രശസ്തനാണ്. എം.ടി.വാസുദേവൻനായരെ ആദരിക്കാൻ മനോരമ ഓൺലൈൺ നടത്തിയ നവതിവന്ദനം പരിപാടിയിൽ
എംടി കഥാപാത്രങ്ങളെ കോർത്തിണക്കി പ്രശസ്ത നാടകപ്രവർത്തകൻ പ്രശാന്ത് നാരായണൻ അവതരിപ്പിക്കുന്ന നാടകം ‘മഹാസാഗരം’ ഡിസംബർ 22 ന് കൊച്ചി ഹോട്ടൽ ലേ മെറിഡിയനിൽ. മനോരമ ഓൺലൈൻ മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് നവതിയാദരമർപ്പിക്കുന്ന ‘എംടി കാലം – നവതിവന്ദനം’ എന്ന പരിപാടിയുടെ ഭാഗമായിട്ടാണ്
വിഖ്യാത കലാഗവേഷകനും എഴുത്തുകാരനുമായ കേശവ് മാലിക്കിനുള്ള ശ്രദ്ധാഞ്ജലിയായാണ് ഡല്‍ഹി ആര്‍ട്ട് സൊസൈറ്റി ഈ ശില്പ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഡിസംബര്‍ ഏഴു മുതല്‍ 21 വരെയാണ് പ്രദര്‍ശനം.
വാൾട്ടർ സിക്കർട്ട് എന്ന പോസ്റ്റ് ഇംപ്രഷനിസ്റ്റ് ഇംഗ്ലിഷ് ചിത്രകാരനും 1888–1891 കാലഘട്ടത്തിൽ ലണ്ടൻ നഗരത്തെ വിറപ്പിച്ച ജാക്ക് ദ് റിപ്പർ എന്ന കൊലപാതകിയും തമ്മിൽ എന്താണു ബന്ധം? ബ്രിട്ടിഷ് ആധുനികതയിലെ ഒരു പ്രധാന കലാകാരനായിരുന്ന വാൾട്ടർ സിക്കർട്ടിന്റെ (1860-1942) ജീവിതം നാടകീയമായ വഴിത്തിരിവുകള്‍
മ്യൂസിയോ ഡെൽ ഓറോ എന്നറിയപ്പെടുന്ന, കൊളംബിയയിലെ ഗോൾഡ് മ്യൂസിയം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു മ്യൂസിയങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കൊളംബിയയിലെ സെൻട്രൽ ബാങ്കായ ബാൻകോ ഡി ലാ റിപ്പബ്ലിക്കയാണ് 1939 ൽ മ്യൂസിയം സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ പുരാവസ്തുശേഖരമാണിത്. 34,000 ലധികം
ഒറീസയിലെ പ്രശസ്തമായ കൊണാർക് സൂര്യക്ഷേത്രത്തിലെ നൃത്തോത്സവത്തിൽ കുമാരനാശാന്റെ കരുണയുടെ മോഹിനിയാട്ടരൂപം അവതരിപ്പിക്കും. ശാന്തി നികേതനിലെ നൃത്തപഠനത്തിനു ശേഷം ബംഗാളിൽനിന്നും കേരളത്തിലെത്തി മോഹനിയാട്ടം പഠിച്ച കലാമണ്ഡലം പല്ലവി കൃഷ്ണനാണു കരുണ കൊണാർക്കിലെത്തിക്കുന്നത്. മലയാളം കവിത തന്നെയാണു സംഗീതമായി
ലേലത്തിലൂടെ ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ട ഏറ്റവും മൂല്യവത്തായ മദ്യമായി മാറി മക്കല്ലൻ അദാമി 1926 വിസ്കി. ശനിയാഴ്ച ലണ്ടനില്‍ നടത്തിയ സോതബീസ് നടത്തിയ ലേലത്തിലാണ് 2.7 ദശലക്ഷം ഡോളർ (22.97 കോടി രൂപ) എന്ന റെക്കോർഡ് വിലയ്ക്ക് വിറ്റുപോയത്. 1926-ൽ ഉണ്ടാക്കിയ ലിമിറ്റഡ് എഡിഷൻ വിസ്കി, കുപ്പിയിലാക്കുന്നതിന്
വാൻഗോഗ് എന്നല്ല മഹാന്മാരായ എല്ലാ കലാകാരന്മാർക്കും ഒരു നിയോഗമുണ്ട് - അനന്തര തലമുറയിലെ ആസ്വാദരുടെ മുന്നിൽ ആധുനിക മാധ്യമങ്ങളിൽ വെളിവാകുക. കാണികൾക്ക് ആസ്വദിക്കാം, അത്ഭുതപ്പെടാം, ചിത്രത്തിന് തുടർച്ച നൽകാം, ഉള്ളിൽ കയറി ഒരു കഥാപാത്രം പോലുമാകാം. ആ നിമിഷം ഒപ്പിയെടുക്കാൻ ഞാൻ അൽപം പിന്നോട്ടു മാറി അനുകൂലമായ അവസരത്തിനായി ശ്രദ്ധാലുവാകണം, ആത്മപ്രേരണയാൽ ക്യാമറയിൽ വിരലമർത്തണം. 'കഫേ ടെറസ്സ് അറ്റ് നൈറ്റ്' (1888) ആർലയിലെ ഒരു തെരുവിന്റെ ദൃശ്യമാണ്.
വിശ്വപ്രസിദ്ധ കലാകാരൻ പാബ്ലോ പിക്കാസോയുടെ മാസ്റ്റർപീസുകളിലൊന്നായ ‘വുമൺ വിത്ത് എ വാച്ച്’ എന്ന പെയിന്റിങ് വിറ്റുപോയത് 139.3 ദശലക്ഷം ഡോളർ (1160 കോടി രൂപ) എന്ന റെക്കോർഡ് വിലയ്ക്ക്. ലേലത്തിലൂടെ ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ട ഈ വർഷത്തെ ഏറ്റവും മൂല്യവത്തായ കലാസൃഷ്ടിയാണിത്. മാത്രമല്ല, ഒരു പിക്കാസോ
വിവരശേഖരണ സംവിധാനത്തിന്റെ അഭാവം കാരണം മോഷണം വർഷങ്ങളോളം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 50,000 പൗണ്ട് വിലമതിക്കുന്ന സ്വർണാഭരണങ്ങളും അമൂല്യ രത്നങ്ങളും ഉൾപ്പെട്ട പുരാവസ്തുക്കളിൽ പലതും 40 പൗണ്ട് പോലെ കുറഞ്ഞ തുകയ്ക്ക് ഇബേയിൽ വിറ്റുപോയതായി സംശയമുണ്ടെന്ന് ബ്രിട്ടിഷ് മ്യൂസിയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ റിപ്പോട്ടിൽ പറയുന്നു.
1948 മുതൽ സ്വകാര്യമായി സൂക്ഷിച്ചിരിക്കുന്ന പെയിന്റിംഗിന് 3 ദശലക്ഷം യൂറോ (26,70,51,000 രൂപ) വരെ ലഭിക്കുമെന്നാണ് വിൽപ്പനയുടെ മേൽനോട്ടം വഹിക്കുന്ന ലേല സ്ഥാപനമായ അഡർ കണക്കാക്കുന്നത്. ഫ്രഞ്ച് ആർട്ട് മാർക്കറ്റിൽ അപൂർവമായിത്തീർന്നവയാണ് മോനെറ്റിന്റെ പെയിന്റിംഗുകൾ. പതിറ്റാണ്ടുകൾക്ക് ശേഷമാണ് മോനെറ്റിന്റെ ഒരു ചിത്രം ലേലത്തിനു വരുന്നത്.
ന്യൂഡൽഹി∙ ഇന്ത്യ ആർട്ട് ഫെസ്റ്റിൽ ഒറ്റ നോട്ടത്തിൽ കണ്ണിലുടക്കിയ ഒരു ചിത്രം ഒരിടനേരം പോലും ആലോചിക്കാതെയാണു ഫ്രാൻസിൽ നിന്നെത്തിയ ആർട്ട് ക്യുറേറ്റർ മയേന വാങ്ങിയത്. കൗണ്ടറിന്റെ മുകളിലെ ബാനറിൽ ചിത്രകാരിയുടെ പേരെഴുതി വച്ചിട്ടുണ്ട്: സുറുമി മമ്മൂട്ടി. അതിലേക്കൊന്നു നോക്കിയിട്ട് എവിടെ നിന്നാണു വരുന്നതെന്ന്
ഹെയ്വാർഡ് ഗ്യാലറി, ദുർജോയ് ബംഗ്ലാദേശ് ഫൗണ്ടേഷൻ, കൊച്ചി ബിനാലെ ഫൗണ്ടേഷൻ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്ന അമോൽ കെ പാട്ടീലിന്റെ 'ദി പൊളിറ്റിക്സ് ഓഫ് സ്കിൻ ആൻഡ് മൂവ്മെന്റ്' ഇൻസ്റ്റലേഷന്റെ പ്രദർശനം യുകെയിലെ പ്രശസ്തമായ ഹെയ്വാർഡ് ഗ്യാലറിയിൽ നവംബർ 19 വരെ നടക്കുന്നു. ഒക്ടോബർ 11നാണ് പ്രദർശനം ആരംഭിച്ചത്.
Results 1-99