വേനലവധിക്ക് കൂട്ട് ‘കുട്ടി റോബട്’; കൂട്ടുകാരെ ഞെട്ടിക്കാൻ ഇതിലും നല്ലൊരു വഴിയുണ്ടോ?

Mail This Article
ഇഷ്ടസിനിമകളും ഗെയിമുകളും എത്ര നേരം കളിച്ച് സമയം കളയും? വേനവലധി തുടങ്ങിയതോടെ കുട്ടികളും മാതാപിതാക്കളും ആകെ കൺഫ്യൂഷനിലാണ്. വേനവലധി എങ്ങനെ നന്നായി ചെലവഴിക്കാം എന്നാണ് ചോദ്യമെങ്കിൽ അവധിക്കാലം കളികൾക്കൊപ്പം ഇത്തിരി കാര്യവുമാകാം. ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് മനോരമ ഹൊറൈസണും യുണീക് വേൾഡ് റോബട്ടിക്സുമായി ചേർന്നു നടത്തുന്ന തനിനാടൻ സമ്മർ റൊബോ ക്യാംപിൽ ഇപ്പോൾ പങ്കെടുക്കാം. ചാറ്റ് ബോട്ടുകൾ, മൊബൈൽ ആപ്പുകൾ എന്നിവയോടൊപ്പം ഇമേജ് പ്രോസസിങ്ങിന്റെയും കോഡിന്റെയും ബാലപാഠങ്ങൾ പഠിക്കാം. സിനിമകളിൽ കാണുന്നതു പോലെയുള്ള റോബട്ടുകളെക്കാൾ നിങ്ങളുടെ ഭാവനയിൽ നാടൻ റോബട്ടുകളെ നിർമിക്കാം. ഏപ്രിൽ 26ന് മലയാള മനോരമ കോട്ടയം ഒാഫിസിലും മേയ് 3നു മലയാള മനോരമ കൊച്ചി ഒാഫിസിലുമാണ് ‘തനിനാടൻ സമ്മർ റൊബോ ക്യാംപ്’ സംഘടിപ്പിക്കുന്നത്. രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് ക്ലാസ്. വിശദവിവരങ്ങൾക്ക് എന്ന 9048991111 നമ്പറിൽ വിളിക്കുക. തനിനാടൻ സമ്മർ റൊബോ ക്യാംപിൽ പങ്കെടുക്കാൻ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ പേര് നൽകി ചേരാം: https://tinyurl.com/4cz99sav