ADVERTISEMENT

ജനിച്ച നക്ഷത്രപ്രകാരം അപ്രതീക്ഷിതമായി ഉയർന്ന സാമ്പത്തികനിലയിലെത്തുന്ന ചില നക്ഷത്രക്കാരുണ്ട്. ജനന സമയപ്രകാരം ഭാഗ്യാനുഭവങ്ങളിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകാമെങ്കിലും പൊതുവെ ഇക്കൂട്ടരുടെ സാമ്പത്തികനില ഭദ്രമായിരിക്കും. 

കാർത്തിക∙ ഈ നാളുകൾ പൊതുവെ വിദ്യാഭ്യാസ സമ്പന്നരായിരിക്കും. ജീവിതത്തിലുടനീളം സാമാന്യം ധനികരായിരിക്കാനാണു സാധ്യത. കാര്‍ത്തിക നക്ഷത്രത്തില്‍ ജനിക്കുന്നവർ സത്യസന്ധരും ആരോഗ്യമുള്ളരും തേജസ്വികളും ആവും. ഒന്നിലധികം വീടുകൾ ഇവർക്കുണ്ടാകും. അപ്രതീക്ഷിതമായി ജീവിതത്തിൽ ഭാഗ്യം കടാക്ഷിക്കുന്നവരാണ് ഈ നക്ഷത്രജാതർ.

രോഹിണി∙ രോഹിണി നക്ഷത്രക്കാർ ജീവിതത്തിലുടനീളം ധനവാനായിരിക്കും. ഏതു കൂട്ടത്തിൽ ചെന്നാലും അവിടത്തെ നേതാവായിരിക്കും. ഈ നക്ഷത്രജാതർ സ്ഥിരചിത്തരും സൗന്ദര്യമുളളവരും ആയിരിക്കും. മുപ്പത് വയസിനും നാൽപതിനും മധ്യേയുളള കാലം അവിചാരിതമായി നേട്ടങ്ങങ്ങൾ ഇവരെ തേടിയെത്തും. കുടുംബസുഖം, സന്താന ഗുണം, ബന്ധുഗുണം തുടങ്ങിയവ ഇക്കാലത്തുണ്ടാവും.

മകയിരം∙ മകയിരം നക്ഷത്രജാതർ ബുദ്ധിയും സൗന്ദര്യവും ആത്മാർത്ഥതയും ഉളളവരായിരിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങൾ ഇവർക്കു ചെയ്തു തീർക്കുവാൻ കഴിയും. ജീവിതത്തിൽ ആദ്യഭാഗം ക്ലേശകരമെങ്കിലും മധ്യവയസ്സിനു ശേഷം നേട്ടങ്ങളുടെ നെറുകയിലെത്തുവരാണ് ഇവർ. സ്വന്തം പരിശ്രമത്താൽ ഉന്നതിയിലെത്തും.

തിരുവാതിര∙ ഇവരുടെ ജീവിതത്തിൽ ഭാഗ്യാനുഭവങ്ങൾ കൂടുതലായി അനുഭവപ്പെടും. മറ്റുളളവരുടെ കീഴിൽ ജോലി ചെയ്യാൻ
ഇവർ ഇഷ്ടപ്പെടുന്നില്ല. ബുധന്റെ രാശിയിൽ ജനിച്ചവരായതിനാൽ ബുദ്ധിയുളളവരായിരിക്കും. കാര്യങ്ങൾ വേഗത്തിൽ ഗ്രഹിക്കാനുളള കഴിവ് ഇവർക്കുണ്ടായിരിക്കും.

പൂരം∙ സൗന്ദര്യവും സാമർഥ്യവും തികഞ്ഞവരാണ് പൂരം നക്ഷത്രക്കാർ. നന്നായി സംസാരിക്കുന്ന ഇവർ ആജ്ഞാശക്തി, സഹൃദയത്വം എന്നീ ഗുണങ്ങളുള്ളവരാണ്. എന്നാൽ മറ്റുള്ളവർക്ക് കീഴ്‌വഴങ്ങി ജോലി ചെയ്യാൻ വിമുഖതയുള്ള സ്വതന്ത്ര ബുദ്ധികളാണ്. തൊട്ടതെല്ലാം പൊന്നാക്കാൻ കഴിവുള്ളവരാണ് ഇക്കൂട്ടർ. കലാതാൽപര്യവും ആഡംബര ഭ്രമവും ഇവരുടെ പ്രത്യേകതയാണ്.

ഉത്രം∙ സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരും അതിൽ വിജയിക്കുന്നവരുമാണ് ഉത്രം നക്ഷത്രജാതർ. സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഇക്കൂട്ടർക്ക് ഏതു പ്രതികൂലസാഹചര്യത്തെയും അനുകൂലമാക്കാനുള്ള കഴിവുണ്ട്.

അനിഴം∙ സ്വന്തം തീരുമാനത്തിലുറച്ച് അതനുസരിച്ച് പ്രവർത്തിക്കുന്നവരാണ് അനിഴം നക്ഷത്രക്കാർ. കലാപരമായ കഴിവുള്ളവരാണ്. വിദേശത്താണ് ഈ നക്ഷത്രക്കാർ കൂടുതലും നേട്ടങ്ങൾ ഉണ്ടാക്കുന്നത്. സ്വതന്ത്രബുദ്ധികളായതു കൊണ്ട് പലപ്പോഴും എതിർപ്പുകൾ നേരിടേണ്ടി വരും.

മൂലം∙ സർക്കാർ സ്ഥാപനങ്ങളിലോ കമ്പനികളിലോ ബഹുമാന്യതയുള്ള ഉദ്യോഗം ലഭിക്കാൻ ഭാഗ്യമുള്ള നക്ഷത്രമാണ് മൂലം. ഉയർന്ന സാമ്പത്തിക സ്ഥിതി, നേതൃപാടവം, ഈശ്വര വിശ്വാസം, സ്വതന്ത്ര ചിന്താഗതി എന്നിവയാണ് പൊതുവായ പ്രത്യേകതകൾ. ഈ നക്ഷത്രത്തിൽ പിറന്ന സ്ത്രീകൾ പൊതുവേ ആഡംബര പ്രിയരായിരിക്കും.

ഉത്രാടം∙ ജീവിതത്തിൽ യൗവനത്തിന്റ രണ്ടാംഘട്ടം മുതലാണ് പുരോഗതി കൂടുതൽ ദൃശ്യമാകുന്നത്. മറ്റുള്ളവരുടെ ഉപദേശങ്ങൾക്ക് മുഖവില നൽകാതെ സ്വപ്രയത്നത്താൽ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നവരാണ് ഇക്കൂട്ടർ.

English Summary:

Unexpected wealth awaits nine lucky star signs. These zodiac signs are blessed with financial prosperity and often achieve high levels of success through hard work and determination.

Get FREE HOROSCOPE in 30 seconds

Name & Gender
Please enter name
Birth Details
Enter date of birth in the given format
Enter time in the format shown
Please enter place
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com