കുവൈത്തിൽ അന്തരിച്ച മലയാളി പ്ലസ് ടു വിദ്യാർഥിനിയുടെ പൊതുദര്‍ശനം ഇന്ന്

Mail This Article
കുവൈത്ത് സിറ്റി ∙ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥിനി ഷാരോണ്‍ ജിജി സാമുവേലിന്റെ (16) പൊതുദര്‍ശനം ഇന്ന്. സബാഹ് മോര്‍ച്ചറിയില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ രണ്ട് മണിവരെയാണ് പൊതുദര്‍ശനം.
ഇന്നലെ രാവിലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് സമീപത്തുള്ള ഫര്‍വാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്തനംതിട്ട മേക്കൊഴൂര്‍ മോഡിയില്‍ ജിജി സാമുവേലിന്റെയും ആശയുടെയും മകളാണ്. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ് ജിജി. മാതാവ് -ആശ (ഫിസിയോതെറാപ്പിസ്റ്റ്-എംഒഎച്ച്). സഹോദരി- ആഷ്‌ലി-(എംബിബിഎസ് വിദ്യാര്‍ഥിനി-ഫിലിപ്പീന്‍സ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.