Activate your premium subscription today
Saturday, Apr 12, 2025
ഇന്ത്യൻ മണ്ണിലേക്കുള്ള തിരിച്ചുവരവിൽ തങ്ങളുടെ ക്ലാസിക് മോഡലിന്റെ തനി പകർപ്പുമായാണ് ജാവ രംഗത്തെത്തിയത്. ഇപ്പോഴിതാ ജാവ പ്രേമികളുടെ മനം കവർന്ന മോഡലിനെ പരിഷ്കരിച്ചിറക്കിയിരിക്കുകയാണ് കമ്പനി. മാറ്റമെന്തെന്നു നോക്കാം. ക്ലാസിക് ലുക്ക് ഒറ്റനോട്ടത്തിൽ നിലവിലുണ്ടായിരുന്ന ക്ലാസിക്കിന്റെ ഡിസൈനിൽനിന്നു
മോട്ടോവേഴ്സ് 2024 വേദിയിലാണ് റോയൽ എൻഫീൽഡ് ഷോട്ട്ഗണ്ണിന്റെ അവതരണം നടത്തിയത്, അതും തികച്ചും അവിചാരിതമായി. ഹിമാലയന്റെ വില പ്രഖ്യാപനം നടന്നതിന്റെ തൊട്ടടുത്ത ദിവസം ആയിരക്കണക്കിനു റോയൽ എൻഫീൽഡ് ആരാധകരെ സാക്ഷിയാക്കിക്കൊണ്ടാണ് ഷോട്ട്ഗൺ അരങ്ങിലെത്തിയത്. കസ്റ്റംമെയ്ഡ് ലിമിറ്റഡ് എഡിഷനായിരുന്നു
അപ്പർ പ്രീമിയം സെഗ്മെന്റിൽ ഹീറോയുടെ ആദ്യ മോഡലാണ് മാവ്റിക് 440. എൻട്രി ലെവൽ മോട്ടർ സൈക്കിളുകളിലൂടെ ഇന്ത്യൻ നിരത്തിലെ ഹീറോ ആയ ഹീറോയുെട മിഡിൽ വെയ്റ്റ് താരം യുവാക്കളുടെ മനംകവരാനാണ് എത്തിയിരിക്കുന്നത്. ഗുജറാത്തിലെ ഭുജിലും റാൻ ഒാഫ് കച്ചിലും നടന്ന മീഡിയ റൈഡിൽ ഒാടിച്ചറിഞ്ഞ
നിർമാണ നിലവാരം, ഫിനിഷിങ്, ഈട്; ഈ മൂന്നു കാര്യത്തിൽ കണ്ണുംപൂട്ടി വിശ്വസിക്കാവുന്ന ബ്രാൻഡാണ് ഹോണ്ട. അതിപ്പോൾ ഫോർവീലർ ആയാലും ടൂവീലർ ആയാലും. ലക്ഷോപലക്ഷം വരുന്ന ഹോണ്ട എന്ന ബ്രാൻഡിന്റെ ആരാധകർ പറയുന്നതാണിത്. സത്യത്തിൽ ഇതു ശരിയാണോ? നിരത്തു നിറഞ്ഞോടുന്ന ഹോണ്ട വാഹനങ്ങൾതന്നെയാണ് അതിനുള്ള ഉത്തരം. ടൂവീലർ
പോക്കറ്റിലൊതുങ്ങുന്ന വിലയ്ക്കൊരു ട്രയംഫ് ബൈക്ക്, ട്രയംഫ് പുതിയതായി അവതരിപ്പിച്ച സ്പീഡ് 400നെ അങ്ങനെ വിശേഷിപ്പിക്കാം. ട്രയംഫ് ഇന്ത്യയിലവതരിപ്പിച്ച ഏറ്റവും വിലക്കുറവുള്ള മോഡലാണ് ഇത്. ട്രയംഫും ബജാജും തമ്മിലുള്ള സഹകരണത്തിൽ രണ്ടു മോഡലുകളെയാണ് അവതരിപ്പിച്ചത്. സ്പീഡ് 400, സ്ക്രാംബ്ലർ 400 എക്സ്. ഇതിൽ
ഹാർലി ഡേവിഡ്സൺ, ഇന്ത്യൻ, ട്രയംഫ്– ക്രൂസർ ബൈക്കുകളിൽ ഇവരായിരുന്നു ഇന്ത്യൻ നിരത്തുകളിലെ ഹീറോ! എന്നാൽ, ഇനി ആ നിരയിൽ നമ്മുടെ സ്വന്തം റോയൽ എൻഫീൽഡിന്റെ പേരും ചേർത്തു പറയണം. ആ ഉയരത്തിലേക്ക് സൂപ്പർ മീറ്റിയോർ 650 എന്ന മോഡൽ റോയൽ എൻഫീൽഡിനെ എത്തിച്ചിരിക്കുകയാണ്. റോയൽ എൻഫീൽഡ് മോഡൽ തന്നെയോ എന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടർ കോർപ്പിൽനിന്നുള്ള ഇലക്ട്രിക് സ്കൂട്ടർ വളരെക്കാലമായി കാത്തിരുന്ന മോഡലാണ്. കഴിഞ്ഞ വർഷം ഓക്ടോബറിൽ അവതരിപ്പിച്ചെങ്കിലും എല്ലായിടത്തും ലഭ്യമായിരുന്നില്ല. വിപണി പഠിച്ച ശേഷമാണ് വി1 വന്നിരിക്കുന്നത്. എതിരാളികൾക്കുള്ള കുറവുകൾ വി 1 പ്രോയിലൂടെ
പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുരിന്റെ ഉൾഭാഗങ്ങളിലൂടെയാണ് ട്രാക്ഷൻ കൺട്രോൾസിസ്റ്റത്തിന്റെ അകമ്പടിയോടെ യമഹ എഫ്സി എക്സ് സംഘം കുതിച്ചത്. ആരവല്ലി കുന്നുകളുടെ മുകളിലുളള രണ്ടു കൊട്ടാരങ്ങളെ ബന്ധിപ്പിച്ച്, നാട്ടുവഴികൾ താണ്ടിയുള്ള യാത്ര എന്തുകൊണ്ടും യമഹയുടെ റൈഡ്- ഫ്രീ എന്ന മുദ്രാവാക്യത്തെ
110 സിസി സ്കൂട്ടർ വിഭാഗത്തിൽ ഹീറോ പുതിയൊരു മോഡലുമായെത്തിയിരിക്കുകയാണ്. നിലവിൽ മാസ്ട്രോ, പ്ലഷർ പ്ലസ് എന്നീ മോഡലുകൾ ഉള്ളപ്പോഴാണ് അതേ വിഭാഗത്തിൽ മറ്റൊന്നുകൂടി. സ്വാഭാവികമായും ചോദ്യമുയരാം, എന്തിനു പുതിയ മോഡൽ? വിപണിയിൽ സക്സസ് ആകുമോ? വിശദമായ ടെസ്റ്റ് റൈഡിലേക്ക്.. സ്പോർട്ടി ലുക്ക് ഹീറോയിൽനിന്ന്
ശൈശവവും ബാല്യവും കഴിഞ്ഞ് കൗമാരത്തിലേക്കു കടന്നിരിക്കുകയാണ് ഇലക്ട്രിക് സ്കൂട്ടർ വിപണി. മുൻനിര ഇരുചക്ര വാഹന നിർമാതാക്കളും സ്റ്റാർട്ടപ്പുകളും കയ്യും മെയ്യും മറന്നു രംഗത്തെത്തിയത് ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിന് ഉണർവേകിയിട്ടുണ്ട്. വമ്പൻ കമ്പനികൾക്കേ വിപണിയിൽ നിലനിൽപുള്ളൂ അവരുടെ മോഡലുകൾക്കേ പ്രചാരം
ട്രയംഫിന്റെയും ഡ്യുക്കാറ്റിയുടെയുമൊക്കെ കാളക്കൂറ്റൻ ടൂറിങ് മോഡലുകൾ കൊതിയോടെ നോക്കി നെടുവീർപ്പിടുന്ന ബൈക്ക് പ്രേമികൾക്ക് ബെനലിയുടെ ആശ്വാസ സമ്മാനമാണ് ടിആർകെ 502. ട്രയംഫ് ടൈഗറിന്റെ പകുതി വിലയിൽ അതേ ഗമയിൽ കൊണ്ടു നടക്കാവുന്ന സൂപ്പർ ടൂറർ. ടിആർകെ 502 മോഡലുമായി ഒരു ലോങ് ഡ്രൈവ് പോയി വരാം. കാഴ്ചയിൽ
സെപ്ലിൻ എന്നൊരു ക്രൂസർ കൺസെപ്റ്റ് മോഡലിനെ ഡൽഹി ഒാട്ടോ എക്സ്പോയിൽ ടിവിഎസ് മുൻപ് അവതരിപ്പിച്ചത് വാഹനപ്രേമികളാരും മറക്കാനിടയില്ല. അത്രയും മികച്ചതായിരുന്നു അതിന്റെ ഡിസൈൻ. സെപ്ലിന്റെ പ്രൊഡക്ഷൻ മോഡലാണ് ടിവിഎസ് പുതിയതായി അവതരിപ്പിച്ച റോനിൻ! കൺസെപ്റ്റുമായി വ്യത്യാസമുണ്ടെങ്കിലും വിപണിയെ ഞെട്ടിക്കാനുള്ള
സ്പോർട്ടി ലുക്ക്, കരുത്ത്, തരക്കേടില്ലാത്ത ഇന്ധനക്ഷമത ഈ മൂന്നു കാര്യങ്ങളും സമ്മേളിക്കുന്നു എന്നതാണ് 160 സിസി സെഗ്മെന്റിലെ മോഡലുകളുടെ സവിശേഷത. പൾസർ എൻഎസ് 160 (വൺ സിക്സ്റ്റി), അപ്പാച്ചെ ആർടിആർ 160, എക്സ്ട്രീം 160, യൂണിക്കോൺ 160, ഹോണറ്റ് 160, ജിക്സർ എന്നിങ്ങനെ മോഡലുകളാൽ സജീവമാണ് ഈ സെഗ്മെന്റ്.
14 ലക്ഷത്തിന്റെ സ്കൂട്ടർ! കേൾക്കുമ്പോൾ അമ്പരപ്പും ആശ്ചര്യവും ഉണ്ടാകുന്നില്ലേ? മാക്സി സ്കൂട്ടറുകളിലെ ജർമൻ സുന്ദരിയാണ് ഈ സൂപ്പർ താരം. ഇന്ത്യൻ വിപണിയിലെ ഏറ്റവും കരുത്തുറ്റ, വലുപ്പം കൂടിയ, വിലക്കൂടുതലുള്ള സ്കൂട്ടർ എന്ന വിശേഷണവും ബിഎംഡബ്ല്യു സി 400 ജിടിക്കു സ്വന്തം. 400 ജിടിയുമായി ആതിരപ്പിള്ളി, വാഴച്ചാൽ
മാക്സി സ്കൂട്ടർ സെഗ്മെന്റിലേക്ക്, എൻട്രി ലെവൽ സ്പോർട്ടി ബൈക്ക് ആർ വണ്ണിന്റെ ഹൃദയവുമായി എത്തിയ യമഹ എയ്റോക്സ് യുവാക്കളുടെ ഇഷ്ടപ്പെട്ട താരമാണ്. ഒറ്റനോട്ടത്തിൽ കരുത്തൻകൊച്ചി നഗരത്തിലൂടെ യാത്ര ചെയ്യുമ്പോഴും നിർത്തിയിടുമ്പോഴും ബൈക്കുകളിൽ വരുന്നവരൊക്കെ എയ്റോക്സിനെ നോക്കുന്നതു കാണുമ്പോഴറിയാം
ഓടുന്ന വിപണിക്ക്ഒപ്പത്തിനൊപ്പം എന്നതാണ് റോയൽ എൻഫീൽഡിന്റെ ലൈൻ. കളം പിടിക്കണമെങ്കിൽ ഉപയോക്താവിന്റെ മനമറിഞ്ഞ് ഒപ്പത്തിനൊപ്പം നിൽക്കണമെന്ന് റോയൽ എൻഫീൽഡിനെ പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ? ക്ലാസിക് ബൈക്ക് നിർമാതാക്കൾ എന്ന വിശേഷണത്തിനപ്പുറം എൻഫീൽഡ് ഉയർന്നുകഴിഞ്ഞു. മോഡലുകളുടെ വൈവിധ്യം അക്കാര്യം
ഇന്ത്യൻ വിപണിയിലെ ക്ലാസിക് ബൈക്കുകളുടെ നിരയിൽ കാവാസാക്കിയുെട മോഡലുകൾ അത്ര പ്രശസ്തമല്ല. കാവാസാക്കിയെന്നാൽ ട്രാക്ക്, സ്ട്രീറ്റ്, ടൂറിങ്, മോട്ടോ ക്രോസ് മോഡലുകളാണ് ഏവരുടെയും മനസ്സിലേക്കോടിയെത്തുക. എന്നാൽ, കാവാസാക്കിയുടെ ക്ലാസിക് പാരമ്പര്യപ്പെരുമയുമായി പുതുതാരങ്ങൾ ഇന്ത്യൻ ലൈനപ്പിൽ ഇടം നേടിയിട്ടുണ്ട്.
ട്രയംഫിന്റെയും ഡ്യുക്കാറ്റിയുടെയുമൊക്കെ കാളക്കൂറ്റൻ ടൂറിങ് മോഡലുകൾ കൊതിയോടെ നോക്കി നെടുവീർപ്പിടുന്ന ബൈക്ക് പ്രേമികൾക്ക് ബെനലിയുടെ ആശ്വാസ സമ്മാനമാണ് ടിആർകെ 502. ട്രയംഫ് ടൈഗറിന്റെ പകുതി വിലയിൽ അതേ ഗമയിൽ കൊണ്ടു നടക്കാവുന്ന സൂപ്പർ ടൂറർ. സുസുക്കി വി സ്റ്റോം 650 എക്സ്ടി, ഹോണ്ട സിബി 500 എക്സ്, ട്രയംഫ്
അഡ്വഞ്ചർ ടൂറർ പ്രേമികൾക്ക് ആഹ്ലാദിക്കാൻ വകനൽകി സുസുക്കിയുടെ സ്പോർട് അഡ്വഞ്ചർ ടൂറർ വിപണിയിലെത്തി. കെടിഎം അഡ്വഞ്ചർ 250, 390, റോയൽ എൻഫീൽഡ് ഹിമാലയൻ, ബെനലി ടിആർകെ 251 എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് വി സ്ട്രോം എസ്എക്സ് മോഡലിന്റെ വരവ്. വിശദമായി ഒന്നു കാണാം. ഇന്റർനാഷനൽ ലുക്ക് ഇന്ത്യൻ
എക്സ് പൾസിന് എക്സ്ട്രാ കരുത്ത് നൽകി ഇറക്കിയിരിക്കുകയാണ് ഹീറോ. ഉപയോക്താക്കളിൽനിന്നു പ്രതികരണം ഉൾക്കൊണ്ടു നൽകിയ മാറ്റങ്ങളും ഒപ്പമുണ്ട്. ഹീറോയെ റോഡിലും ഒാഫ് റോഡിലും സൂപ്പർഹീറോ ആക്കിയ എക്സ് പൾസിന്റെ പുതിയ മോഡൽ ഫോർ വിയുമായി ഇടുക്കിയിലേക്ക് ഒരു റൈഡ്. അഡ്വഞ്ചർ ടൂറർ 2019 ൽ ആണ് എക്സ് പൾസിന്റെ വരവ്.
ബുക്ക്ചെയ്ത് വാഹനം ലഭിക്കാൻ പത്തു വർഷത്തെ കാത്തിരിപ്പ്. വേറൊരു സ്കൂട്ടറിനു വേണ്ടിയും ജനം ഇത്രയും നാൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ടാകില്ല. അതായിരുന്നു ബജാജ് ചേതക്!. അക്കാലത്ത് സാധാരണക്കാരന്റെ കുടുംബവാഹനമായിരുന്നു ചേതക്. ഇറ്റാലിയൻ സ്കൂട്ടർ നിർമാതാവായ വെസ്പയുടെ സാങ്കേതിക സഹകരണത്തിൽ 1972 ൽ ആണ് ബജാജ്
തകർപ്പൻ മോഡൽ നിരകളുമായി എത്തിയിട്ടും ബെനലി എന്ന ഇറ്റാലിയൻ ബൈക്ക് നിർമാതാക്കളോട് ആദ്യം ഇന്ത്യൻ ഉപയോക്താക്കൾ വലിയ അടുപ്പമൊന്നും കാണിച്ചില്ല. അധികനാൾ ഇവിടെകാണുമോ എന്ന പേടിതന്നെയായിരുന്നു അതിനു കാരണം. പക്ഷേ, അതുണ്ടായില്ല. ഇന്ന് വിപണിയിൽ സജീവമാണ് ബെനലി. ഡിഎസ്കെ ഗ്രൂപ്പിൽ നിന്നു ഹൈദരാബാദ് ആസ്ഥാനമായ
ഹാർലി ഡേവിഡ്സൺ എന്നുകേൾക്കുമ്പോഴേ മനസ്സിലേക്കോടിയെത്തുന്നത് ഫാറ്റ്ബോയ് അടക്കമുള്ള മസിൽമാന്മാരെയാണ്. ടൂറിങ്, ക്രൂസർ, സ്പോർട്ട് എന്നീ വിഭാഗങ്ങളിലായി പൂരത്തിനു തലപ്പൊക്ക മത്സരത്തിനു നിരന്നപോലെ പന്ത്രണ്ടോളം മോഡലുകളാണ് ഹാർലിയുടെ ഗാരിജിലുള്ളത്. ഈ നിരയിലേക്ക് പുതിയൊരു താരംകൂടിയെത്തുന്നു. കാലത്തിനൊത്ത്
അഡ്വഞ്ചർ ക്രോസോവർ! റോയൽ എൻഫീൽഡിന്റെ ഏറ്റവും പുതിയ മോഡലായ സ്ക്രാം 411 നെ കമ്പനി വിശേഷിപ്പിക്കുന്നതിങ്ങനെയാണ്. അഡ്വഞ്ചർ ടൂറർ എന്നു കേട്ടിട്ടുണ്ട്. പക്ഷേ, ക്രോസോവർ ഇരുചക്ര വിപണിയിൽ ആദ്യമാണ്. അതുതന്നെയാണ് ഹിമാലയന്റെ സ്ക്രാംബ്ലർ പതിപ്പായ സ്ക്രാമിന്റെ സവിശേഷതയെന്നു റോയൽ എൻഫീൽഡ് പറയുന്നു. ഹിമാലയനും
2018 ലെ ഡൽഹി ഒാട്ടോ എക്സ്പോയിലെ ടിവിഎസ് പവിലിയനിൽ കാണികളെ മുഴുവൻ ആകർഷിച്ച ഒരു മോഡലായിരുന്നു ഇലക്ട്രിക് സ്കൂട്ടറായ ക്രിയോൺ. എക്സ്പോയിൽ കണ്ട ലക്ഷണമൊത്ത ഇലക്ട്രിക് സ്കൂട്ടറുകളിലൊന്നായ ആ വാഹനത്തെ ടിവിഎസ് വൈകാെത നിരത്തിലെത്തിച്ചേക്കും എന്നു പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല. വിപണി ഇലക്ട്രിക് വേഗത്തിൽ
പ്രതാപിയായി യെസ്ഡി തിരിച്ചെത്തിയിരിക്കുകയാണ്; മുൻപത്തെക്കാൾ തലയെടുപ്പോടെ. എൺപതുകളിലെ യുവത്വത്തിന്റെ ഹൃദയമിടിപ്പായിരുന്നു യെസ്ഡിയും ജാവയും. അതിൽ ജാവ നേരത്തേ തിരിച്ചെത്തിയിരുന്നു. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജൻഡാണ് ജാവയെ കൊണ്ടുവന്നത്. ഇപ്പോഴിതാ യെസ്ഡിയെയും ഇന്ത്യൻ മണ്ണിലേക്ക്
കുറഞ്ഞ വിലയിൽ ഒരു അടിപൊളി ടൂറിങ് ബൈക്ക്. ആദ്യ കാഴ്ചയിൽ 200 എക്സിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കാരണം ലുക്ക് തന്നെ. ശരിക്കും 200 എക്സ് അഡ്വഞ്ചർ ടൂററാണോ? ടെസ്റ്റ് റൈഡ് ചെയ്തു നോക്കാം. ഡിസൈൻ ആഫ്രിക്ക ട്വിൻ, എൻസി 750 എക്സ്, സിബി 500 എക്സ് എന്നീ 3 മോഡലുകളുടെ ഡിസൈനിൽ നിന്നാണ് 200 എക്സിന്റെ പിറവി
ഫാസ്റ്റസ്റ്റ് ഇന്ത്യൻ! പൾസർ 220 മോഡലിനെ ബജാജ് അവതരിപ്പിച്ചതിങ്ങനെയാണ്. എന്നാൽ, അതിലുപരി സാധാരണക്കാരന്റെ സ്പോർട്സ് ബൈക്ക് എന്ന വിശേഷണമാണ് ജനം പൾസർ 220യ്ക്കു നൽകിയത്! പുതുതലമുറ മോഡലുകളുടെ കുത്തൊഴുക്കിലും കിതയ്ക്കാതെ കുതിക്കാൻ പൾസർ 220യ്ക്ക് ഊർജം പകർന്നതും ഈ പിൻബലമാണ്. രണ്ടു പതിറ്റാണ്ടായി പൾസർ
ബുക്കിങ്ങിന് 499 രൂപ, ഒറ്റ ചാർജിൽ 130 കിലോമീറ്റർ, മനോഹര ലുക്ക്... ഓലയുടെ ഇലക്ട്രിക് സ്കൂട്ടറിലേക്ക് ആളുകളെ ആകർഷിച്ച പ്രധാന ഘടകങ്ങൾ ഇവയെല്ലാമായിരുന്നു. കേരളത്തിലെ ആദ്യ ഓല സ്കൂട്ടർ ഉടമ സ്റ്റാജനെ ആകർഷിച്ചതും മറ്റൊന്നുമായിരുന്നില്ല. മുൻപും ഒന്നുരണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ചിട്ടുള്ള ഈ
ബൈക്കോടിക്കുന്നതിന്റെ ഗമ വേണം. സ്കൂട്ടറിന്റെ പ്രായോഗികതയും- മാക്സി സ്കൂട്ടറുകളുടെ പിറവിക്കു പിന്നിൽ ഇതായിരുന്നു ആശയം. ഇന്ത്യയിൽ മാക്സി സ്കൂട്ടറുകൾ വിരളമായിട്ടാണു രംഗത്തിറങ്ങിയത്. ഇറങ്ങിയവയോ, ആകാരത്തിൽ മാത്രം ശ്രദ്ധിച്ചു. 125 സിസി എൻജിനുകളായിരുന്നു അവയുടെ ഹൃദയം. ഇതിൽനിന്നു വ്യത്യസ്തമായിട്ടാണു യമഹ
സ്കൂട്ടർ വിപണിയിൽ ടിവിഎസിനു മേൽക്കൈ നേടിക്കൊടുത്ത മോഡലാണ് ജൂപ്പിറ്റർ. ഉയർന്ന നിർമാണ നിലവാരവും യാത്രാസുഖവും ഫീച്ചറുകളും മികച്ച ഇന്ധനക്ഷമതയുമൊക്കെയാണ് 110 സിസി സ്കൂട്ടർ വിഭാഗത്തിൽ ജൂപ്പിറ്റർ തിളങ്ങി നിൽക്കുന്നതിന്റെ പിന്നിലെ കാരണം. ജൂപ്പിറ്റർ 125 സിസി വിഭാഗത്തിലേക്ക് കയറുകയാണ്. വിശദമായി
ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ ഏറ്റവും കൂടുതൽ മോഡലുകൾ വിറ്റഴിയുന്ന 100–125 സിസി കമ്യൂട്ടർ വിഭാഗത്തിൽ പുതിയൊരു മോഡലുമായി ടിവിഎസ് എത്തിയിരിക്കുകയാണ്. ഹോണ്ടയും ഹീറോയും അടക്കി വാഴുന്ന ഈ വിഭാഗത്തിൽ ഞെട്ടിക്കാനുള്ള വകയുമായാണ് ടിവിഎസിന്റെ റെയ്ഡർ എന്ന മോഡൽ രംഗപ്രവേശം
റോയൽ എൻഫീൽഡിനു പുതുജീവൻ നൽകിയ മോഡലാണ് ക്ലാസിക്. 2009ൽ നിരത്തിലെത്തിയത് മുതൽ ഇന്നുവരെ ക്ലാസിക്, വിപണിയിലെ ക്രൂസർ വിഭാഗം കിരീടം വച്ച് വാഴുകയാണ്. ഒരു യുഗത്തിനു തിരശ്ശീല വീഴ്ത്തി യുസിഇ (യൂണിറ്റ് കൺസ്ട്രക്ഷൻ എൻജിൻ)യുമായായിരുന്നു ക്ലാസിക്കിന്റെ ആദ്യ വരവ്. 12 വർഷത്തിനു ശേഷം അടിമുടി പരിഷ്കരിച്ചുള്ള
ഹയാബുസ– സൂപ്പർ ബൈക്ക് എന്നാൽ മനസ്സിലേക്ക് ആദ്യം എത്തുന്ന പേര്. വേഗക്കണക്കിൽ ഒരുകാലത്ത് ഹയാബുസയായിരുന്നു അവസാനവാക്ക്. ട്രാക്കിലും നിരത്തിലും വേഗത്തീപടർത്തിയ ഹയാബുസ പുത്തൻ താരോദയങ്ങളുടെ കുത്തൊഴുക്കിൽ, അവരുടെ ഇലക്ട്രോണിക്സ് ഫീച്ചറുകളുടെ അതിപ്രസരത്തിൽ ഒാൾഡായി മാറുകയായിരുന്നു. എന്തുകൊണ്ട് സുസുക്കി
നേക്കഡ് സ്പോർട്– പൾസർ എൻഎസ് എന്ന പേരിലെ എൻഎസ് എന്നതിന്റെ പൂർണരൂപം. 200, 160 സിസി വിഭാഗത്തിൽ മസിൽപ്പെരുപ്പും പെർഫോമൻസും കൊണ്ട് പൾസർ എന്ന ബ്രാൻഡിനെ കൂടുതൽ യൂത്തനാക്കിയ പേരാണ് എൻഎസ്. ലുക്ക് തന്നെ ആയിരുന്നു യുവാക്കളെ ആകർഷിച്ചത്. പെരിമീറ്റർ ഫ്രെയിമും മോണോഷോക്ക് സസ്പെൻഷനുമെല്ലാമായി പ്രകടനത്തിൽ പുതിയൊരു
ഹോണ്ടയുടെ സിബി നിരയിൽനിന്ന് പുതിയൊരു മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ ടയർ തൊട്ടിരിക്കുകയാണ്– സി ബി 500 എക്സ്. സുസുക്കി വി സ്റ്റോം, ബെനലി ടിആർകെ 502 എന്നിവർ അടങ്ങുന്ന അഡ്വഞ്ചർ ടൂറർ വിഭാഗത്തിലാണ് മാറ്റുരയ്ക്കുന്നത്. വിശദമായ ടെസ്റ്റ്റൈഡിലേക്ക്. തലയെടുപ്പ് 500 സിസിയല്ലേ, വല്യ വലുപ്പമൊന്നും കാണുകേല എന്നാണ്
റോയൽ എൻഫീൽഡിന്റെ ഹിമാലയനോടെന്താ ഇത്ര സ്നേഹം? ഹിമാലയനെ പൊക്കിപ്പറയുന്നതിൽ ലേശം അമർഷം പൂണ്ട സുഹൃത്തിന്റെയാണ് ചോദ്യം. ഡൽഹി–ചണ്ഡിഗഡ്–മണാലി–ലേ 2016 ൽ, ലേ– കർദുങ്ലാ–റോത്താങ്–സർച്ചു – മണാലി– ചണ്ഡിഗഡ് 2019 ൽ. അതേ വർഷം തന്നെ ഗോവയിൽനിന്നു കോസ്റ്റൽ റൂട്ടിലൂടെ കന്യാകുമാരിയിലേക്ക്. ഈ മൂന്നു യാത്രയിലും
പെട്രോൾ വില നാട്ടാരുടെ നടുവൊടിക്കുമ്പോൾ നാടെങ്ങും ഇപ്പോൾ സംസാരം പോക്കറ്റ് കാലിയാക്കാത്ത ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചാണ്. ഇക്കൂട്ടത്തിൽ സ്കൂട്ടറുകളും കാറുകളുമാണ് ജനപ്രീതിയിൽ മുന്നിൽ. ആ നിരയിലേക്ക് ബൈക്കുകളുമെത്തുകയാണ്. പ്രമുഖ വാഹനനിർമാതാക്കളെക്കാൾ വിപണിയിൽ ആദ്യമെത്തിയിരിക്കുന്നത്
150 രൂപയ്ക്ക് 1000 കിലോമീറ്റർ! ഒരു ഇലക്ട്രിക് ബൈക്കിന്റെ റേഞ്ചാണിത്. ലളിതമായി പറഞ്ഞാൽ മൈലേജ്. അതുംപെർഫോമൻസിൽ 200 സിസി ബൈക്കിനോട് താരതമ്യം ചെയ്യാവുന്ന ഒരു മോഡൽ!. പെട്രോൾ ബൈക്കാണെങ്കിൽ ഇത്രയും കിലോമീറ്റർ പോകാൻ കുറഞ്ഞത് 2250 രൂപയുടെ പെട്രോൾ അടിക്കണം. വ്യത്യാസം 2100 രൂപ! റിവോൾട്ടിന്റെ ആർവി 400 എന്ന
ലോകനിലവാരത്തിലൊരു ഇന്ത്യൻ നിർമിത സ്പോർട്സ് ബൈക്ക്. ടിവിഎസ് 310 ആർആറിനെ അങ്ങനെ വിശേഷിപ്പിക്കുന്നതാകും ഉചിതം. ലീറ്റർ ക്ലാസ് ബൈക്കുകളുടെ ആകാരവും ഫീച്ചേഴ്സും ഉയർന്ന നിർമാണ നിലവാരവുമൊക്കെയായി നിരത്തിലെത്തിയ 310 ആർആറിനു ആരാധകരേറെയാണ്. ബിഎസ്4 ൽ നിന്ന് ബിഎസ് 6 ലേയ്ക്ക് അപ്ഗ്രേഡ് ചെയ്തപ്പോൾ മാറ്റങ്ങളും
ഞാനോ നീയോ ആദ്യം മുന്നിലെത്തുക എന്നു വാശിപിടിച്ചോടുന്നതുപോലെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വർധിക്കുന്നത്. പെട്രോൾ വാഹനങ്ങൾ വീട്ടിൽ വച്ച് പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചാലോ എന്നു ചിന്തിക്കുന്നവരുടെ എണ്ണം കൂടി. പക്ഷേ, കോവിഡ് മഹാമാരിയുടെ ഭീതി വിട്ടൊഴിയാത്തതിനാൽ അത്ര ധൈര്യവും പോര. സമയലാഭവും
സ്കൂട്ടർ സെഗ്മെന്റിലെ സ്പോർട്സ് താരമാണ് അപ്രീലിയ SXR 160. കാഴ്ചയിൽ സ്റ്റൈലൻ, കരുത്തൻ, മാക്സി സ്കൂട്ടർ ബോഡി ഡിസൈൻ എല്ലാം ഒത്തുചേർന്ന മോഡൽ. മാക്സി സ്കൂട്ടർ സെഗ്മെന്റിലെ ഏറ്റവും കരുത്തുറ്റ താരമണ് കളത്തിലെത്തുന്നത്. ജനക്കൂട്ടത്തിൽ വേറിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും നല്ലൊരു ചോയ്സ്
ട്രയംഫ് ടൈഗറും ബിഎംഡബ്ല്യു ജിഎസ് സീരീസുമൊക്കെ കണ്ട് ഇതുപോലൊരു അഡ്വഞ്ചര് ടൂറര് സ്വന്തമാക്കണം എന്നു മോഹിച്ചവരുടെ മുന്നിലേക്കാണ് റോയല് എന്ഫീല്ഡ് ഹിമാലയന് എന്ന ഉഗ്രന് അഡ്വഞ്ചര് ടൂറർ വന്നത്. അധിക സമയം വേണ്ടി വന്നില്ല ഹിമാലയന്റെ വില്പന ഗ്രാഫ് ഹിമാലയത്തോളം ഉയരാന്. ആ പാത പിന്തുടർന്നു
ടിവിഎസ് എന്നു കേൾക്കുമ്പോൾ മിക്കവർക്കും പുച്ഛമായിരുന്നു. ഒാ..വേറെ കമ്പനിയില്ലാഞ്ഞിട്ടാണോ ഇതെടുക്കുന്നത്.. പക്ഷേ ഇങ്ങനെ പറഞ്ഞിരുന്നവരെ മാറ്റി ചിന്തിപ്പിച്ച, ടിവിഎസ് നിരയിലെ കരുത്തനായ മോഡലാണ് അപ്പാച്ചെ. വിപണിയിൽ വന്ന അന്നു മുതൽ ഇന്നു വരെ തലയെടുപ്പ് ലേശംപോലും കുറഞ്ഞിട്ടില്ല. എതിരാളികളെ കാതങ്ങൾ
കാവാസാക്കി എന്നു കേൾക്കുമ്പോഴേ പച്ച നിറത്തിന്റെ അകമ്പടിയിൽ സ്പോർട്ടി ഡിസൈനുമായി നിൻജ സീരീസാണ് മനസ്സിലേക്കോടിയെത്തുക. അല്ലെങ്കിൽ ടൂറിങ്, മോട്ടോക്രോസ് മോഡലുകൾ. ക്രൂസർ വിഭാഗത്തിൽ കാവാസാക്കി മോഡലുകളെ പ്രതീക്ഷിക്കില്ല. കാരണം കാവാസാക്കിയെന്നാൽ സ്പോർട്സ്ബൈക്ക് നിർമാതാക്കൾ എന്ന ലേബലാണ് നമ്മുടെ
മത്സരാർഥികൾ കൂടിയാൽ നല്ല മത്സരം കാണാം. എന്നും ഒരാൾ തന്നെ വിജയിക്കുന്ന മത്സരത്തിന് ആളു കാണില്ലല്ലോ. അതുകൊണ്ട് പുറത്തുനിന്നു ആളെത്തിയാലേ കളം ഒന്നു കൊഴുക്കൂ. ഇന്ത്യൻ ക്യൂസർ വിപണിയിലെ മല്ലനായ റോയൽ എൻഫീൽഡിനെ മലർത്തിയടിക്കുമെന്നു പറഞ്ഞ് കടലു കടന്നെത്തിയ പുതിയ താരമാണ് ഹോണ്ടയുടെ ഹൈനസ്. എത്തി
ചാംപ്യൻ ആകണമെങ്കിൽ തന്നോടു തന്നെ മത്സരിക്കണം എന്നാണ് പഴമൊഴി. ഇങ്ങനെ ചാംപ്യൻമാരായ രണ്ടു പേരാണ് രംഗത്തിറങ്ങിയിട്ടുള്ളത്. ഒന്ന് മഹീന്ദ്ര ഥാർ. രണ്ടാമത്തേത് മിറ്റിയോർ. feeling excited എന്നു സമൂഹമാധ്യമങ്ങളിൽ നാം കുറിക്കാറില്ലേ? അതുതന്നെയാണ് മിറ്റിയോറിന്റെ ടെസ്റ്റ് റൈഡ് കഴിഞ്ഞപ്പോൾ തോന്നിയത്. മുൻഗാമിയായ
150,160,180,200 – അത്ലറ്റിക്സിലെ മത്സരത്തിന്റെ ക്രമം പോലെയാണ് ഇരുചക്രവാഹന വിപണിയിലെ സെഗ്മെന്റുകൾ. അതിൽത്തന്നെ വിരലിലെണ്ണിയാൽ തീരാത്തത്ര മോഡലുകളുമുണ്ട്. 150 സിസി ബൈക്കുകൾക്കു മുകളിലുള്ള മോഡലുകൾക്കു നാട്ടിൽ ഒരു വിളിപ്പേരുണ്ട്–സ്പോർട്സ് ബൈക്ക്. സംഭവം സ്പോർട്സ് ബൈക്കല്ലെങ്കിലും നാട്ടാർക്കതു
150 സിസി സെഗ്മെന്റിലെ പ്രതാപം വീണ്ടെടുക്കാൻ എക്സ്ട്രീമുമായി വീണ്ടുമെത്തിയിരിക്കുകയാണ് ഹീറോ. യമഹ എഫ്സിയും സുസുക്കി ജിക്സറും ടിവിഎസ് അപ്പാച്ചെയുമൊക്കെ തകർത്താടുന്ന വിഭാഗത്തിലേക്കാണ് എക്സ്ട്രീമിന്റെ വരവ്. പഴയ എക്സ്ട്രീമുമായി പേരിൽ മാത്രമേ എക്സ്ട്രീം 160 ആറിനു സാമ്യമുള്ളൂ. ഡിസൈനിലും പെർഫോമൻസിലും
കുറഞ്ഞ മെയിന്റനൻസ്, കൂടിയ ഇന്ധനക്ഷമത, കുറഞ്ഞ വില– 100 സിസി ബൈക്കുകളെ ജനകീയമാക്കിയ സവിശേഷതകൾ ഇതൊക്കെയാണ്. ഇതിനൊപ്പം ഈട് എന്ന ഘടകം കൂടി കൂട്ടിച്ചേർത്താൽ ഒറ്റവാക്കിൽ ഹീറോ എന്നു പറയാം. ഹോണ്ട കൂടെയുണ്ടായിരുന്നപ്പോഴും ഇപ്പോഴും മുകളിൽ പറഞ്ഞ സവിശേഷതകൾക്കു മങ്ങൽ ഏറ്റിട്ടില്ല. അതുകൊണ്ടുതന്നെയാണ് ലോക
Results 1-50 of 89
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.