ADVERTISEMENT

ട്രയംഫിന്റെയും ഡ്യുക്കാറ്റിയുടെയുമൊക്കെ കാളക്കൂറ്റൻ ടൂറിങ് മോഡലുകൾ കൊതിയോടെ നോക്കി നെടുവീർപ്പിടുന്ന ബൈക്ക് പ്രേമികൾക്ക് ബെനലിയുടെ ആശ്വാസ സമ്മാനമാണ് ടിആർകെ 502. ട്രയംഫ് ടൈഗറിന്റെ പകുതി വിലയിൽ അതേ ഗമയിൽ കൊണ്ടു നടക്കാവുന്ന സൂപ്പർ ടൂറർ. സുസുക്കി വി സ്റ്റോം 650 എക്സ്ടി, ഹോണ്ട സിബി 500 എക്സ്, ട്രയംഫ് ടൈഗർ സ്പോർട് 660 എന്നിവരാണ് നേരിട്ടുള്ള എതിരാളികളെങ്കിലും അതിനും മകളിലുള്ള മോഡലുകളുമായാണ് വലുപ്പത്തിൽ ടിആർകെ 502 മത്സരിക്കുന്നത്. 

 

benelli-trk-502-2

ടിആർകെ 502 മോഡലിനു രണ്ടു വേരിയന്റുകളുണ്ട്. ടൂറിങ് മോഡലും അഡ്വഞ്ചർ പതിപ്പും. ഇതിൽ ടൂറിങ് മോഡലുമായി ഒരു ലോങ് ഡ്രൈവ് പോയി വരാം. 

 

benelli-trk-502-1

ബിഗ് ബി

 

benelli-trk-502-6

കാഴ്ചയിൽ ആനച്ചന്തമാണ് ടിആർകെ 502ന്. കൊച്ചിയിൽ നിന്നു വയനാട് വരെയുള്ള യാത്രയിൽ കൊച്ചു കുട്ടികൾ മുതൽ പ്രായമേറിയവരിൽ വരെ കണ്ട കൗതുകത്തിനു പിന്നിൽ ഇതിന്റെ വലുപ്പം തന്നെയാണ്. കാളക്കൂറ്റന്റെ എടുത്തു നിൽക്കുന്ന പുറം മസിൽ പോലെയുള്ള വലിയ ടാങ്കും ടാങ്കിനെ പൊതിഞ്ഞ് ബീക്ക് ഫെൻഡറിൽ ലയിക്കുന്ന വലിയ ഹാഫ് ഫെയറിങ്ങും ഉയരമേറിയ വിൻഡ് ഷീൽഡും നക്കിൾ ഗാർഡും മുന്നിൽ നിന്നുള്ള കാഴ്ചയിൽ ലീറ്റർ ക്ലാസ് അഡ്വഞ്ചർ മോഡലിലാണെന്നു തോന്നിപ്പിക്കും. 

 

benelli-trk-502-4

വീതിയും നീളവുമേറിയ, എന്നാൽ നല്ല ഒതുക്കമുള്ള റൈഡർ സീറ്റും ട്രെല്ലിസ് ഫ്രെയിമും ഉയർന്നു നിൽക്കുന്ന ടെയിൽ സെക്‌ഷനും വലിയ ഗ്രാബ് റെയിലും ലഗേജ് റാക്കുമെല്ലാം മാസ് ലുക്കാണ് നൽകുന്നത്. അഡ്ജസ്റ്റ് ചെയ്യാവുന്ന ബ്രേക്ക്–ക്ലച്ച് ലിവറുകളാണ്. ബാക്ക് ലിറ്റുള്ള വിലിയ സ്വിച്ചുകളാണ്. ഹാൻഡിലിൽ രണ്ടു വശത്തും ഒാരോ ഡമ്മി സ്വിച്ചുകൾ നൽകിയിട്ടുണ്ട്. എക്സ്ട്രാ ലൈറ്റോ ഹീറ്റഡ് ഗ്രിപ്പോ ഘടിപ്പിക്കുകയാണെങ്കിൽ ഇത് ഉപകാരപ്പെടും. 

benelli-trk-502-3

 

അനലോഗ് ടാക്കോമീറ്ററും ഡിജിറ്റൽ സ്പീഡോ മീറ്ററുമടങ്ങുന്ന ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ്. പുതുമുഖ മോഡലുകളെപ്പോലെ ഹൈടെക് അല്ല ടിആർകെ 502. ഇടതുവശത്ത് ഫെയറിങ്ങിനു മുന്നിലായി യുഎസ്ബി സോക്കറ്റ് നൽകിയിട്ടുണ്ട്.  

benelli-trk-502-3

 

എൻജിൻ

 

ടിആർകെ 502 ന്റെ ഹൈലൈറ്റുകളിലൊന്ന് 500 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ്. ഇൻ ലൈൻ ഫോർ സിലിണ്ടർ എൻജിനുകളുടെ മുരൾച്ചയും എക്സോസ്റ്റ നോട്ടുമാണ് ആകർഷണം. കൈ കൊടുത്തു കയറുമ്പോഴും ആഗ്രസീവായ ഡൗൺ ഷിഫ്റ്റിലും അണ്ടർബെല്ലി എക്സോസ്റ്റിൽ നിന്നുമുയരുന്ന ശബ്ദം ഹരം പിടിപ്പിക്കുന്നതാണ്. 8500 ആർപിഎമ്മിൽ 46. 8 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 600 ആർപിഎമ്മിൽ 46 എൻഎമ്മും. സ്മൂത്തായ പവർ ഡെലിവറിയാണ്. ആറാം ഗിയറിൽ 50 കിമീ വേഗത്തിൽ ഇടിപ്പില്ലാതെ കൂളായി നീങ്ങും. അതേ ഗിയറിൽ തന്നെ ആക്സിലറേറ്റർ കൊടുത്താൽ മൂന്നക്ക വേഗത്തിലേക്കു കുതിച്ചു കയറുകയും ചെയ്യുന്നുണ്ട്. 

 

120– 125 കിമീ വേഗത്തിൽ ഹൈവേയിലൂടെ കൂളായി ക്രൂസ് ചെയ്യാം.  വലുപ്പമുള്ളതുകൊണ്ട് സിറ്റി റൈഡ് ഹെവിയാകുമെന്നു തോന്നുമെങ്കിലും നഗരത്തിരക്കിൽ അത്ര പ്രശ്നക്കാരനല്ല 502. ചെറുവേഗത്തിൽ ടോപ് ഗിയറിലും കാര്യമായ എൻജിൻ നോക്കിങ്ങില്ല. പക്കാ റോഡ് ബൈക്കാണ് ഇത്. കാഴ്ചയിൽ അഡ്വഞ്ചർ ഫീലുണ്ടെങ്കിലും ടാർ റോഡിലെ പ്രകടനമാണ് മികച്ചത്. ചെറിയ ഒാഫ്റോഡിങ്ങിനു വേണമെങ്കിൽ കൊണ്ടുപോകാം.   കടുകട്ടി ഒാഫ്റോഡിങ്ങിന് 502 എക്സ് മോഡൽ തന്നെ ശരണം. മൾട്ടി സ്പോക്ക് അലോയ് വീലാണ്. 

 

50 എംഎം യുഎസ്ഡി ഫോർക്കും റീ ബൗണ്ടും പ്രി ലോഡും ക്രമീകരിക്കാവുന്ന മോണോഷോക്കുമാണ് സസ്പെൻഷൻ ഡ്യൂട്ടി നിർവഹിക്കുന്നത്. മുൻ ഫോർക്കുകൾ അഡ്‌ജസ്റ്റബിളല്ല. നേർരേഖാ സ്ഥിരതയും വളവുകളിലെ വഴക്കവുമൊക്കെ മികച്ചത്. വളവുകൾ കൂളായി വീശിയെടുക്കാം. സ്റ്റീൽ ട്യൂബ് ട്രെല്ലിസ് ഫ്രെയിമാണ്.  

 

235 കിഗ്രാം ഭാരമുണ്ട്. ഉയരം കുറഞ്ഞവരെ സംബന്ധിച്ച് ഇത് ചെറിയ പ്രശ്നമാണ്. നിർത്തി തിരിക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഇതൊരു തലവേദനയാകും.  ദീർഘദൂര യാത്രകൾക്ക് ഉചിതമായ നല്ല കുഷനുള്ള വലിയ റൈഡർസീറ്റാണ്. 800 എംഎം ആണ് സീറ്റിന്റെ ഉയരം. ഒറ്റയടിക്ക് 150–200 കിമീ റൈഡ് ചെയ്‌താലും തെല്ലും മടുപ്പുളവാക്കില്ല. നിവർന്നിരുന്നു യാത്രചെയ്യാവുന്ന റൈഡിങ് പൊസിഷനാണ്. പില്യൺ സീറ്റും വലുപ്പമേറിയതാണ്. 

 

വില

 

₨ 7.11 ലക്ഷമാണ് കൊച്ചി ഒാൺറോഡ് വില. 

 

ഫൈനൽ ലാപ്

 

മാസ് ലുക്കുള്ള, കുറഞ്ഞ വിലയുള്ള മിഡിൽ വെയ്റ്റ് ടൂറർ നോക്കുന്നവർക്കുള്ള ഉത്തമ ചോയ്‌സാണ് ടിആർകെ 502. 

 

English Summary: Benelli TRK 502 Test Ride

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com