നഖത്തിലെ ഈ അടയാളങ്ങൾ പറയുന്നത് ഭാവി! കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ, ഫലങ്ങൾ ഇങ്ങനെ?

Mail This Article
ഒരു വ്യക്തിയുടെ നഖത്തിന് ഭാവി നിർണയിക്കാൻ കഴിയുമോ? കഴിയുമെന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്.ഓരോ വ്യക്തിയുടെയും കൈവിരലുകളിൽ നഖം തുടങ്ങുന്ന ഭാഗത്ത് കാണുന്ന ചന്ദ്രക്കലയുടെ ആകൃതിയിലുള്ള വെളുത്ത നിറമാണ് ഇത്തരത്തിൽ ഭാവിയിലെ കയറ്റിറക്കങ്ങൾ നിർണയിക്കുന്നത്. ലുണൂല എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. നഖത്തിന്റെ മാട്രിക്സിന്റെ ദൃശ്യമായ ഭാഗമാണിത്, അവിടെയാണ് പുതിയ നഖ കോശങ്ങൾ ഉത്പാദിപ്പിക്കപ്പെടുന്നത്. ലുണൂല നോക്കി വ്യക്തിയുടെ ആരോഗ്യം ഡോക്ടർമാർ പറയാറുണ്ട്. സമാനമായ രീതിയിൽ ലക്ഷണ ശാസ്ത്രവും ലുണൂല നോക്കി ഭാവി പ്രവചിക്കുന്നു.
ലുണൂല കാണപ്പെടുന്ന വിരലുകൾക്ക് ആനുപാതികമായാണ് ഫലങ്ങളുണ്ടാകുന്നത്. ഒരൊറ്റ വിരലിലും ലുണൂല കാണുന്നില്ലെങ്കിൽ ആരോഗ്യപരമായി ഏറെ പിന്നിലാണെന്നും ഉടനടി രോഗങ്ങൾ വരാമെന്നും പറയുന്നു. തള്ളവിരൽ അല്ലെങ്കിൽ പെരുവിരലിൽ കാണപ്പെടുന്ന ലുണൂല, ശുഭവാർത്തയ്ക്ക് കാരണമാകും. സ്ഥിരോത്സാഹികളായ ആളുകളിലാണ് ഇത് കാണപ്പെടുന്നത്. വളരെ വേഗത്തിൽ ജീവിതത്തിലെ പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇക്കൂട്ടർക്ക് കഴിയുമെന്നാണ് ഇത് കൊണ്ടർത്ഥമാക്കുന്നത്.
ലുണൂല കാണപ്പെടുന്നത് ചൂണ്ടാണി വിരലിലാണെങ്കിൽ മുടങ്ങിക്കിടക്കുന്ന വിവാഹം ഉടനെ നടക്കും.വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കാമെന്ന ശുഭ സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. മാത്രമല്ല, ജോലി ലഭിക്കാനുള്ള സാഹചര്യങ്ങൾ അനുകൂലമാകും. മാത്രമല്ല, ജോലിയിൽ പ്രവേശിച്ച ആളുകൾക്ക് ഉന്നത സ്ഥാനത്തേക്ക് മാറ്റം ലഭിക്കാനും ആഗ്രഹിച്ച രീതിയിൽ കർമ പാദത്തിൽ അഭിവൃദ്ധി ഉണ്ടാകാനുമുള്ള സാഹചര്യങ്ങൾ ഏറെയാണ്. ജോലി പരമായി മാറ്റങ്ങൾ ആഗ്രഹിക്കുന്നവർക്കും ഇത് അനുകൂലമായ അവസ്ഥ നൽകും.
ലുണൂല കാണപ്പെടുന്നത് നടുവിരലിൽ, സാമ്പത്തിക അഭിവൃദ്ധി ഫലമാകുന്നു. തൊഴിലിടത്തിലും ആശയപരമായുമൊക്കെ ശോഭിക്കാനും മറ്റുള്ളവരിൽ നിന്നും പ്രശംസ നേടാനുമുള്ള അവസരം ലഭിക്കുമെന്നാണ് ഇത്കൊണ്ടർത്ഥമാക്കുന്നത്.ലുണൂല മോതിരവിരൽ തെളിയുകയാണെങ്കിൽ സകല സൗകര്യങ്ങളോടും ആർഭാടങ്ങളോടും കൂടിയുള്ള ജീവിതം ഫലമാകുന്നു. ജീവിതത്തിൽ താൻ ആഗ്രഹിക്കുന്ന എല്ലാവിധ സുഖസൗകര്യങ്ങലൂടെയും ജീവിതം നയിക്കാൻ ഇക്കൂട്ടർക്ക് സാധിക്കും.
ലുണൂല ചെറുവിരലിൽ കാണപ്പെട്ടാൽ ശുഭമായ വാർത്തയല്ല നിങ്ങളെ കാത്തിരിക്കുന്നതെന്ന് മനസിലാക്കുക. ചെറുവിരലിലെ ലുണൂല സാമ്പത്തിക നഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്. വരുമാനത്തിൽ ഇടിവുണ്ടാകുക, ജോലി നഷ്ടപ്പെടുക, ബിസിനസിൽ ഇടിവുണ്ടാകുക, സാമ്പത്തികമായി കബളിപ്പിക്കപ്പെടുക എന്നിവയെല്ലാം ഇതിന്റെ ഫലമായി വരുന്നു. അതിനാൽ തന്നെ നഖത്തിൽ ഇത്തരത്തിൽ ലുണൂലകൾ പ്രത്യക്ഷപ്പെടുമ്പോൾ കരുതിയിരിക്കുന്നത് ഉത്തമമാണ്. ഒരു ഇറക്കത്തിന് ഒരു കയറ്റം ഉണ്ടാകുമെന്ന പോലെ, സമയം മാറിയും മറഞ്ഞും വരുമെന്നും എല്ലായ്പ്പോഴും മോശം കാലം ആയിരിക്കുകയില്ലെന്നും ഓർത്ത് മുന്നോട്ട് പോകുക.