ADVERTISEMENT

വൈദ്യുതിരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഒരുക്കത്തിലാണ് കേരളമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ഇതിനായുള്ള വിവിധ പദ്ധതികൾ പുരോഗമിക്കുകയാണ്. വോൾട്ടേജ് ക്ഷാമം പരിഹരിക്കാനായിരുന്നു പ്രഥമ പരിഗണന. ഇതിനായി 718.79 കോടി രൂപ ചെലവിട്ട് 14 സബ്സ്റ്റേഷനുകളാണ് ആസൂത്രണം ചെയ്തത്. 12 സബ്സ്റ്റേഷനുകൾ നിർമിച്ചു. രണ്ടെണ്ണത്തിന്റെ നിർമാണം നടക്കുന്നു.

കെഎസ്ഇബിയുടെ വിവിധ പദ്ധതികൾക്കായി 1,862.51 കോടി രൂപയുടെ സഹായമാണ് കിഫ്ബി വഴി ലഭിച്ചത്. മുടങ്ങിക്കിടന്ന സബ്സ്റ്റേഷനുകളുടെ നിർമാണം ഉൾപ്പെടെ പൂർത്തിയാക്കി.  കിഫ്ബി ഫണ്ടായി 1,157.72 കോടി രൂപ 9 എക്സ്ട്രാ ഹൈടെൻഷൻ ലൈനുകളുടെ നിർമാണത്തിനും ലഭിച്ചു. ട്രാൻസ് ഗ്രിഡ് പദ്ധതി പൂർത്തിയാകുന്നതോടെ 520 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കാനാകും. ഇതുവഴി 250 കോടി രൂപ ലാഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. 

ചിറ്റൂർ മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കിഫ്ബി വഴി സഹായം ലഭിച്ചു. ജലവൈദ്യുത പദ്ധതികളുടെ വിപുലീകരണം കൂടുതൽ സബ് സ്റ്റേഷനുകൾ സ്ഥാപിക്കൽ തുടങ്ങി വൈദ്യുതോൽപാദനത്തിനും വിതരണത്തിനുമായുള്ള പദ്ധതികളിൽ കിഫ്ബി ഫണ്ട് അനുവദിക്കാനുള്ള രൂപരേഖ സമർപ്പിച്ചിട്ടുണ്ടെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Kerala Aims for Electricity Self-Sufficiency: Minister Krishnankutty

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com