ADVERTISEMENT

പൊതുപരിപാടിയിൽ നൃത്ത പരിപാടി അവതരിപ്പിച്ചതിനെത്തുടർന്ന് ദയയില്ലാതെ ട്രോൾ ചെയ്യപ്പെട്ടതിനോടു പ്രതികരിച്ച് നടി മിയ ജോർജ്. 2 മണിക്കൂർ നീണ്ടു നിന്ന നൃത്ത പരിപാടിയുടെ അവസാന 5 മിനിറ്റിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചതെന്നും ഇനിയും ട്രോളുകൾ ഉണ്ടായിക്കോട്ടെ, റോയൽറ്റി ചോദിക്കുന്നില്ലെന്നും മിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

‘2 മണിക്കൂർ ഡാൻസ് പ്രോഗ്രാം കവർ ചെയ്യാൻ വന്ന മീഡിയക്കാരുടെ ഒക്കെ ക്യാമറകൾ കേട് വന്നതിനാൽ അവർക്ക് അവസാന 5 മിനിറ്റ്  മാത്രമേ ക്യാമറയിൽ കിട്ടിയുള്ളൂ എന്ന് തോന്നുന്നു. ഒരു പരിപാടി കവർ ചെയ്യാൻ വരുമ്പോൾ മിനിമം റെക്കോർഡിങ് വർക്ക് ആകുന്ന ക്യാമറ എങ്കിലും എടുക്കണ്ടേ. ട്രോളന്മാർ കഷ്ടപ്പെടുക ആണ് ഒരേ വിഡിയോയിൽ നിന്നും വ്യത്യസ്തമായ കണ്ടന്റ് ഉണ്ടാകുവാൻ.

പോട്ടെ സാരമില്ല.. കുറച്ച് കഷ്ടപ്പെട്ടു ഞാൻ പരിപാടിയിലെ കുറച്ച് ഭാഗങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതൽ കൂടുതൽ ഊർജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു ട്രോളുകൾ ഉണ്ടാക്കുക, വിൽക്കുക.. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല.. കയ്യിൽ വച്ചോളൂ ട്ടാ’, മിയ ജോർജ് കുറിച്ചു. 

മിയയുടെ കുറിപ്പ് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങൾ അറിയിക്കുന്നത്. 

English Summary:

Miya George reacts to the dance troll

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com