ADVERTISEMENT

വിഷു ചിത്രങ്ങൾ പങ്കുവച്ച് നടി മഞ്ജു വാരിയർ. കുടുംബാംഗങ്ങളോടൊപ്പം വീട്ടിൽ തന്നെയായിരുന്നു മഞ്ജുവിന്റെ ആഘോഷം. വീട്ടുമുറ്റത്തു നിന്നുള്ള അതിമനോഹര കാഴ്ചകൾ മഞ്ജു ആരാധകർക്കായി പങ്കുവച്ചു. സഹോദരനും നടനുമായ മധു വാരിയരും അദ്ദേഹത്തിന്റെ മകൾ ആവണിയുമാണ് മ‍ഞ്ജുവിന്റെ ചിത്രങ്ങൾ പകർത്തിയത്. 

manju-vishu2
മഞ്ജു വാരിയർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം.

സിംപിൾ ആൻഡ് എലഗന്റ് ലുക്കിലാണ് മഞ്ജു വാരിയർ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ചെറിയ മിറർ വർക്കുകൾ മാത്രം ചെയ്ത സോഫ്റ്റ് കോട്ടൻ സാരിയും കറുപ്പ് നിറത്തിലുള്ള ബ്ലൗസും അണിഞ്ഞിരിക്കുന്നു.

manju-vishu-3
മഞ്ജു വാരിയർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം.

മഞ്ജുവിന്റെ അമ്മ, മധു വാരിയരുടെ ഭാര്യ അനു, മകൾ ആവണി എന്നിവർക്കൊപ്പമുള്ള മനോഹര ചിത്രങ്ങളും മഞ്ജു പങ്കുവച്ചു.

എല്ലാ പ്രിയപ്പെട്ടവർക്കും വിഷു ആശംസകൾ നേർന്നുകൊണ്ടാണ് അമ്മയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു വാരിയർ പോസ്റ്റ് ചെയ്തത്. വളർത്തു നായയെ ഓമനിക്കുന്ന മഞ്ജുവിനെയും ചിത്രങ്ങളിൽ കാണാനാകും. 

English Summary:

Manju Warrier celebrates Vishu at home

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com