കേരളത്തിൽ വീണ്ടും പലസ്തീൻ അനുകൂല റാലിയോ? | Fact Check

Mail This Article
പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുന്ന വലിയൊരു ജനക്കൂട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.കേരളത്തിൽ വീണ്ടും പടുകൂറ്റൻ പലസ്‌തീൻ അനുകൂല റാലി സംഘടിപ്പിച്ചതായാണ് പ്രചാരണം. എന്നാൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
∙ അന്വേഷണം
ഇസ്രായേൽ അധികാരികൾക്കെതിരെ കേരളത്തിൽ നടന്ന ഏറ്റവും പുതിയ റാലിയാണെന്ന തരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.

വൈറൽ ക്ലിപ്പ് പരിശോധിച്ചപ്പോൾ, സ്ക്രീനിന്റെ താഴെ "ഒക്ടോബർ 2023", "ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്", "ഹ്യൂമൻ റൈറ്റ്സ് റാലി" എന്നും മുകളിൽ വലത് ഭാഗത്ത് "കോഴിക്കോട്" എന്നും എഴുതിയതായി ശ്രദ്ധയിൽപ്പെട്ടു.
ഈ സൂചനയുടെ അടിസ്ഥാനത്തിൽ, "ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്", "ഹ്യൂമൻ റൈറ്റ്സ് റാലി", "കോഴിക്കോട്", "പലസ്തീൻ" എന്നീ കീവേർഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ @IUMLVaniyambadi എന്ന ഫെയ്‌സ്ബുക് പേജ് 2023 ഒക്ടോബർ 27-ന് പങ്കുവച്ച വൈറൽ ക്ലിപ്പിന്റെ ദൈർഘ്യമേറിയ പതിപ്പ് കണ്ടെത്തി.
വിഡിയോയുടെ ഈ പതിപ്പിൽ, 2023 ഒക്ടോബർ 26-ന് കോഴിക്കോട് ബീച്ചിൽ റാലി സംഘടിപ്പിച്ചതാണെന്ന് വ്യക്തമാക്കുന്ന ഒരു ടെക്സ്റ്റ് ഓവർലേയും വിഡിയോയിലുണ്ട്. 2023 ഒക്ടോബറിലെ മറ്റ് പല സോഷ്യൽ മീഡിയ പോസ്റ്റുകളിലും ഇതേ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (@iumlkeralastate) എന്ന പേജിൽ 2023 ഒക്ടോബർ 27-ന് പങ്കുവച്ച ഒരു ഫെയ്‌സ്ബുക് പോസ്റ്റിൽ വൈറൽ വിഡിയോയുടെ ഒരു ഭാഗം ഉൾക്കൊള്ളുന്ന ഒരു റിപ്പോർട്ടും കണ്ടെത്തി
2023 ഒക്ടോബർ 26-ന് സംഘടിപ്പിച്ച പലസ്തീൻ അനുകൂല റാലിയുടെ തത്സമയ സംപ്രേഷണവും ഈ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് കോഴിക്കോട് ബീച്ചിൽ ഒരു വലിയ മനുഷ്യാവകാശ റാലി സംഘടിപ്പിച്ചു എന്ന കുറിപ്പിനൊപ്പം 2023 ഒക്ടോബർ 26-ന് ഇന്ത്യാ ടുഡേ പങ്കുവെച്ച ഒരു ഫെയ്‌സ്ബുക് പോസ്റ്റിലും ഇതേ റാലിയിൽ നിന്നുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
2023 ഒക്ടോബറിൽ കേരളത്തിലെ കോഴിക്കോട് നടന്ന പലസ്തീൻ അനുകൂല റാലിയെക്കുറിച്ച് നിരവധി വാർത്താ റിപ്പോർട്ടുകളും പുറത്തു വന്നിട്ടുണ്ട്.
കൂടുതൽ അന്വേഷണത്തിൽ കേരളത്തിൽ അടുത്തിടെ വലിയ പലസ്തീൻ അനുകൂല റാലികളൊന്നും നടന്നതായുള്ള റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല. ലഭ്യമായ വിവരങ്ങളിൽ നിന്ന് കേരളത്തിലെ പലസ്തീൻ അനുകൂല റാലിയുടെ പഴയ വിഡിയോ, പുതിയതാണെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് വ്യക്തമായി.
∙ വസ്‌തുത
വൈറൽ വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിലെ പലസ്തീൻ അനുകൂല റാലിയുടെ പഴയ വിഡിയോ, പുതിയതാണെന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുകയാണ്