കുഞ്ഞാണ്, അവരെ കൊലപാതകി ആക്കുന്നത് ആരാണ്? 2 വയസ്സുകാരനോടും പന്ത്രണ്ടുകാരിയോടും എങ്ങനെ ഇടപെടണം? മാതാപിതാക്കൾ അറിയാൻ...

Mail This Article
‘എല്ലാവർക്കും കൂടുതൽ സ്നേഹം കുഞ്ഞിനോട്... കൊന്നു’ – എന്റെ വീട് അപ്പൂന്റെയും എന്ന സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു കണ്ണൂരിൽ പന്ത്രണ്ടു വയസ്സുകാരി നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത്. സിനിമയിൽ കണ്ടതുപോലെ, ഇളയ കുഞ്ഞ് വരുമ്പോൾ മൂത്തകുട്ടിക്കുണ്ടായ ഒറ്റപ്പെടലാണു ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. എങ്ങനെയാണ് നിഷ്കളങ്കമായ മനസ്സിൽ ഇത്രയും വൈരാഗ്യം നിറയുന്നത്? ഇത്തരത്തിലുള്ള സ്വഭാവമാറ്റത്തിൽ മാതാപിതാക്കളുടെ പങ്കെന്താണ്? പ്രശസ്ത കൗൺസലറും പാരന്റിങ് കോച്ചുമായ ലക്ഷ്മി ഗിരിഷ് കുറുപ്പ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു. ‘‘ഏതൊരു കുടുംബത്തിലും ആദ്യ കുഞ്ഞിന് ലഭിക്കുന്നത് ഗംഭീര വരവേൽപായിരിക്കും. മാതാപിതാക്കൾക്കും ഇത് എക്സ്പിരിമെന്റൽ പിരിയഡ് ആണ്. കുഞ്ഞിന്റെ ഓരോ അനക്കങ്ങള്‍ പകർത്താനും ശ്രദ്ധപുലർത്താനുമെല്ലാം അവർ ഉത്സാഹം കാണിക്കുന്നു. അങ്ങനെ ആദ്യത്തെ കുഞ്ഞ് ഒരു രാജാവോ രാജ്ഞിയോ ആയി ജീവിക്കുന്നതിനിടെയാണ് രണ്ടാമത്തെയാള്‍ എത്തുന്നത്. ഇവിടെ ആദ്യത്തെ കുഞ്ഞിന് കിട്ടിയ അത്ര പരിഗണനപോലും രണ്ടാമത്തെ കുഞ്ഞിന് ലഭിക്കാറില്ല. ആദ്യത്തെ കുഞ്ഞിന്റെ ഓരോ വളർച്ചയും വിഡിയോയാക്കാൻ കാണിച്ച ആവേശം രണ്ടാമത്തെയാളുടെ കാര്യത്തിൽ പലപ്പോഴും ഉണ്ടാകാറില്ല. ആ കുട്ടിക്ക് അഡാപ്റ്റിങ് കപ്പാസിറ്റി കൂടുതലാണ്. എവിടെ എങ്ങനെ നിൽക്കണമെന്ന് കണ്ടുപഠിക്കുന്നു. എന്നാൽ ഒന്നാമത്തെ കുട്ടി നിഷ്കളങ്കരായിരിക്കും, സെൻസിറ്റീവ് ആയിരിക്കും. അവരെ ലാളിച്ചും കൊഞ്ചിച്ചുമാണ് വളർത്തിയത്. പെട്ടെന്ന് അവർക്ക്