Activate your premium subscription today
അർഥകാമ കുറ്റാന്വേഷണ കഥയല്ല. പാൻ ഇന്ത്യ തലമുള്ള കോർപറേറ്റ് ത്രില്ലറുമല്ല എന്ന് ഉറപ്പിച്ചു പറയുന്നത് നോവലിസ്റ്റ് തന്നെയാണ്. ശരിയാണ്. എന്നാൽ കുറ്റവും അന്വേഷണവും തന്നെയാണ് ഈ ദീർഘനോവലിന്റെ ജീവൻ.
മാറിയ കാലത്ത് വ്യത്യസ്ത ആഖ്യാനത്തിനോ വിചിത്രമായ ശൈലിക്കോ ബൗദ്ധിക വ്യായാമത്തിനോ ലാൽ ശ്രമിക്കുന്നില്ല. ചേരാത്ത തൊഴുത്തുകളിൽ പ്രിയപ്പെട്ട കഥകളെ കൊണ്ട് കെട്ടുന്നുമില്ല. സ്നേഹത്തിന്റെ സുഗന്ധം പരക്കുന്നുണ്ട് കൊള്ളിമീനാട്ടം എന്ന പുസ്തകം തുറക്കുമ്പോൾ.
സങ്കീർണ്ണമായ മനുഷ്യജീവിതങ്ങളെ വായനക്കാരന് മുന്നിൽ അവതരിപ്പിക്കുകയാണ് ‘ചാൾസ് ശോഭാ രാജ്' എന്ന ചെറുകഥാസമാഹാരത്തിലൂടെ എം.എ. ബൈജു. നന്മയും തിന്മയും ഇഴപിരിക്കാനാകാത്തവിധം കെട്ടുപിണഞ്ഞുകിടക്കുകയാണ് ബൈജുവിന്റെ കഥകളിലെ ഭൂരിഭാഗം മനുഷ്യരിലും. നന്മ തിന്മകളുടെ കള്ളികളിൽ തളച്ചിടാതെ, പൂർണ്ണമായും തള്ളിപ്പറയാതെ,
റിഹാൻ റാഷിദിന്റെ പുസ്തകങ്ങൾ എന്നും മനസ്സിനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാരണം വായനക്കാരനിൽ വായനയുടെ ഇടവേളകളിൽ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് എഴുത്തുകാരൻ നമ്മെ കൂട്ടികൊണ്ട് പോകുന്നത്. ഒടുവിൽ വായിച്ചുനിർത്തുമ്പോൾ എന്തെന്നില്ലാതെ ഒരു വായനാനുഭവമാണ് അത് നമുക്ക് സമ്മാനിക്കുന്നത്. 'കാകപുരം' എന്ന
മലയാളത്തിൽ ഏറ്റവും സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന യുവ എഴുത്തുകാരിൽ ഒരാളായ ഷാഹിന ഇ. കെയുടെ പുതിയ കഥാസമാഹരമാണ് 'സ്വപ്നങ്ങളുടെ പുസ്തകം'. കഥകൾക്ക് പൊതുവെ വലുപ്പം കുറഞ്ഞുവരുന്ന കാലത്ത് അതിൽ നിന്ന് വിഭിന്നമായി നാല് നീണ്ട കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്. അതുകൊണ്ടുതന്നെ ആഖ്യാനത്തിന്റെ സാധ്യത
മനുഷ്യജീവിതത്തിന്റെ അർഥവത്തായ പ്രതിഫലനങ്ങളാണ് ഹാരിസ് യൂനുസിന്റെ കവിതകൾ. ജീവിതയാഥാർഥ്യങ്ങളെയും അനുഭവങ്ങളെയും കാവ്യാത്മകമായും അർഥപൂർണ്ണമായും ഒരു ചിത്രകാരൻ തന്റെ കാൻവാസിലെന്നപോലെ കവി നമുക്ക് മുന്നിൽ വരച്ചിടുകയാണ് ‘വെയിൽ വേ സ്റ്റേഷൻ’ എന്ന കവിതാസമാഹാരം. പ്രകൃതിയുടെ നിശ്ചലാവസ്ഥയും ചലനാത്മകതയും അതിന്റെ
കഥയ്ക്ക് ഒരിക്കലും ജീവിതത്തിന്റെ ബദലാകാൻ കഴിയില്ല. അഥവാ അങ്ങനെ കഴിയുമോ എന്ന ശ്രമമാണ് ഓരോ സർഗസൃഷ്ടിയും. പാൽമണം മാറാത്ത കുഞ്ഞിനെ കാണാതായ രാത്രിയിൽ തുടങ്ങി ഒരു നൂറ്റാണ്ടോളം നീണ്ട ജീവിതത്തെ, തലമുറകളെ, കുടുംബചരിത്രങ്ങളെ,സാമൂഹിക മാറ്റങ്ങളെ പിന്തുടരുന്ന കെ.എ.സെബാസ്റ്റ്യൻ മലയാള നോവലിൽ പുതുവഴി വെട്ടുകയാണ്.
വർഷങ്ങൾക്കു മുമ്പ്, വ്ലോഗു ബ്ലോഗുകളും ഇൻസ്റ്റ റീലുകളും വലവിരിക്കുന്നതിനും വളരെ മുമ്പ്. അച്ചടിമാധ്യമങ്ങളിലൂടെ മാത്രം വായനക്കാർ പ്രബുദ്ധരായിരുന്ന കാലം. പുതുതായി വിപണിയെത്തുന്ന വാഹനങ്ങളെക്കുറിച്ച് അറിയണമെങ്കിൽ മനോരമയുടെ ഫാസ്റ്റ്ട്രാക്ക് കോളം നോക്കണം. വ്യാഴാഴ്ചകളിലെ ഫാസ്റ്റ്ട്രാക്കിനും ബൈലൈനിൽ സന്തോഷ്
നമ്മുടെ കാലത്തു നിന്ന് പതിനാറാം നൂറ്റാണ്ട് മുതലുള്ള ചില ജീവിതങ്ങളെ അന്വേഷിക്കുന്നുണ്ട് മണൽപ്പാവ എന്ന നോവൽ. ചരിത്രത്തിലെ വലിയ പടയോട്ടങ്ങൾ നയിച്ച കപ്പിത്താൻമാരെ. അവരെ മോഹിപ്പിച്ച അജ്ഞാത ഭൂമികൾ. അവിടെ കണ്ട മനുഷ്യരും ജീവിതവും. എല്ലാറ്റിലും ഇടതടവില്ലാതെ ഇടപെട്ട മതം.
നേത്രോന്മീലനം സ്നേഹത്തിന്റെ അകകാമ്പുകളിലെ കണ്ണുമിഴിക്കൽ! പുറംകാഴ്ചകളിൽ നിന്നും അകകാഴ്ചയിലേക്കുള്ള പ്രകാശന്റെ സഞ്ചാരമാണ് ഈ നോവൽ. കണ്ണുനഷ്ടപ്പെട്ടവന്റെയും കണ്ണുള്ളവന്റെയും കാഴ്ചകളിലൂടെ ദീപ്തിയെ തേടിയുള്ള അന്വേഷണമാണ് ഈ പുസ്തകം.
കെ എന്ന പേരിൽ ഒളിഞ്ഞിരിക്കുന്ന എഴുത്തുകാരൻ ആരെന്ന ചോദ്യത്തിന് ഒട്ടേറെ സൂചനകൾ നൽകുന്നുണ്ട് നോവൽ. ഓരോ സൂചനയും വിരൽചൂണ്ടുന്നത് ഒറ്റ വ്യക്തിയിലേക്കാണ്: അശോകൻ ചരുവിൽ എന്നെ എഴുത്തുകാരനിലേക്ക്.
എസ്.പി. ശരത് എന്ന യുവ എഴുത്തുകാരന്റെ പ്രഥമനോവൽ ‘ഉറക്കപ്പിശാച്’ ആരംഭിക്കുന്നത് നോവലിലുടനീളമുള്ള കഥാപാത്രമായ രതിയുടെ ഈ ചീത്തവിളിയിലൂടെയാണ്. പുസ്തകത്തിലെ കേന്ദ്രകഥാപാത്രം നാരായണൻ വാപ്പനെ വായനക്കാരുടെയുള്ളിലേക്കു നേരേ കടത്തിവിടുകയാണ് നോവലിസ്റ്റ് ഈ ചുരുക്കം വാക്കുകളിലൂടെ.
ഇ. സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവലാണ് ഡി സി ബുക്സ് പുറത്തിറക്കിയ "തപോമയിയുടെ അച്ഛൻ". ആ തലക്കെട്ടുതന്നെ വായനക്കാരിൽ കൗതുകമുണ്ടാക്കുന്ന ഒന്നാണ്. ഇതിലെ കഥ പ്രത്യക്ഷത്തിൽ അഭയാർഥി ജീവിതങ്ങളെക്കുറിച്ചാണ് പറയുന്നതെങ്കിലും
മാധവിക്കുട്ടിയുടെ വാക്കുകൾ പോലെ മധു മനസ്സിന്റെ പീലികൾ ഒന്നൊന്നായി വായനക്കാർക്കു സമ്മാനിക്കുകയാണ്. എഴുത്തിന്റെ പ്രാണസാന്നിധ്യം നിറയുന്ന രചന. ഒരർഥത്തിൽ എന്നെ പുണരും നിലാവേ ആത്മകഥ തന്നെയാണ്. എന്നാൽ ആ കഥയിൽ നിറയുന്നത് മറ്റുള്ളവരാണെന്നു മാത്രം.
സഞ്ചാര സാഹിത്യത്തിന് മലയാളത്തിൽ തുടക്കം കുറിച്ചതും യാത്രാ വിവരണത്തിന് സാഹിത്യ, സാംസ്കാരിക ഭംഗി നൽകിയതും എസ്.കെ.പൊറ്റെക്കാട്ടാണ്. വിദേശ യാത്രകൾക്കു മുൻപ് അദ്ദേഹത്തിന് യാത്രാമംഗളം നേരുന്ന യോഗങ്ങൾ ഉണ്ടായിരുന്നു കോഴിക്കോട്ട്. തിരിച്ചെത്തുന്ന എഴുത്തുകാരന്റെ വാക്കുകൾ കൗതുകത്തോടെ കേൾക്കാനും
സത്യന്റെ അവസാന ദിവസങ്ങൾ രാജീവ് ശിവശങ്കർ പുനഃസൃഷ്ടിച്ചതു വായിച്ചപ്പോൾ സത്യൻ എഴുതാതെപോയ ആത്മകഥയെക്കുറിച്ചാണു ചിന്തിച്ചത്. സ്വന്തം കഥ എഴുതിയിരുന്നെങ്കിലും ഈ രംഗം അദ്ദേഹത്തിന് എഴുതാൻ ആവുമായിരുന്നില്ല. അപ്പോഴേക്കും വിധി നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞിരുന്നു.
വരണ്ട വാക്കുകളിൽ നിന്നുയരുന്ന ചിന്തയുടെ തീപ്പൊരികൾ ആനന്ദിന്റെ രചനകളിൽ എന്നും ഉടനീളമുണ്ടാകും. കഥയല്ല, ആശയങ്ങളാണ് അവയിൽ ആഖ്യാനം ചെയ്യപ്പെടുന്നത്. ആ മാനദണ്ഡമനുസരിച്ചായാലും നമ്മെ അതിശയിപ്പിക്കുന്നതാണ് 'വിഷ്ണു' എന്ന ചെറുനോവൽ.
സംവാദങ്ങൾക്കു ശേഷവും ബാക്കിയാകുന്നത് വിചാരങ്ങളേക്കാൾ വികാരങ്ങളാണെന്ന ആത്മവിശ്വാസമുണ്ട് തളയിലെ സ്ത്രീകൾക്ക്. കാലം, ദേശം, ഭാഷ, മാറി വരുന്ന പ്രസ്ഥാനങ്ങൾ. എല്ലാറ്റിനുമുപരി, ഹൃദയം കൊണ്ട് ലോകത്തെ പ്രതിരോധിക്കുന്നവർ. ഒരിക്കൽ വിധേയത്വത്തിന്റെ പടുകുഴിയിൽ വീണുപോയെങ്കിലും
ഭാഷയിൽ അധികമൊന്നും മുന്നേറാൻ ഈ നോവലിലൂടെ മുഹമ്മദ് അബ്ബാസ് എന്ന ഔപചാരിക വിദ്യാഭ്യാസം അധികമൊന്നും ലഭിച്ചിട്ടില്ലാത്ത മുഹമ്മദ് അബ്ബാസിനു കഴിഞ്ഞിട്ടില്ല. കഥയിലോ അവതരണത്തിലോ വലിയ പുതുമയും അവകാശപ്പെടാനില്ല. എന്നാൽ, ഒരു കാമുകനും ഒരു കാമുകിയോടും ഒരിക്കലും പറഞ്ഞിട്ടില്ലാത്ത ജീവിത
ഓർമക്കുറിപ്പുകളുടെ നിരയിൽ എന്തുകൊണ്ടും വേറിട്ടു നിൽക്കുന്ന രചനയാണ് 'എന്നെ പുണരും നിലാവേ'. വികാരനിർഭരമായ ഭാഷയിൽ ഏറെ സത്യസന്ധതയോടെ എഴുതിയ എൺപതോളം കുറിപ്പുകളിൽ പകുതിയും ആലപ്പുഴയെക്കുറിച്ചാണ്.
മൂന്നു പേർ. അവരുടെ ഒരു ദിവസത്തെ ഏതാനും മണിക്കൂർ മാത്രം. എന്നാൽ, ആ കഥ തുറന്നിടുന്ന ലോകം എത്ര നീട്ടി എഴുതിയാലും അനാവരണം ചെയ്യാനാവുമെന്നു തോന്നുന്നില്ല. ആസ്വാദകനെയും നിരൂപകനെയും വിമർശകനെയും വെല്ലുവിളിച്ചു കൊണ്ട് വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുകയാണ് ഒരു ദിവസം
തളർന്നു പോയിടത്തു നിന്നെല്ലാം ധൈര്യത്തോടെ ജയിച്ചു കയറിയ ഒരു കൂട്ടം സ്ത്രീകളുടെ ജീവിതം ആണ് ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയ ചെറിയാൻ 'അവളവൾ ശരണം' എന്ന പുസ്തകത്തിലൂടെ പറയുന്നത്. സ്ത്രീയുടെ നിലനിൽപ്പ് അവളെ മാത്രം ആശ്രയിച്ചാണ് എന്ന്, 'ഐ ആം മൈ ഓൺ റെഫ്യുജി' എന്ന് തിരിച്ചറിയുന്നിടത്താണ് സ്ത്രീയുടെ വിജയം. കാലമോ
ദിലിപ്രസാദ് സുരേന്ദ്രൻ എഴുതി സാഹിത്യ പബ്ലിക്കേഷൻസ് കോഴിക്കോട്, പ്രസിദ്ധീകരിച്ച പുതിയ നോവലാണ് തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം. ഒരു നാടിന്റെ, കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഒരു ഗ്രാമത്തിന്റെ മിത്തുകളും ചരിത്രവും വർത്തമാനവും ഭാവനയിൽ ചാലിച്ചെഴുതിയ ഭംഗിയുള്ള ആഖ്യാനമുള്ള നോവലാണ് തമ്പുരാൻകുന്നിന്റെ സാമൂഹ്യപാഠം.
ഇന്ത്യൻ ഫെഡറലിസത്തിന്റെ ഉയർച്ച -താഴ്ചകൾ മനസ്സിലാക്കണമെങ്കിൽ നമ്മുടെ രാജ്യത്തിന്റെ ആധുനിക രാഷ്ട്രീയ ചരിത്രത്തെ ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. അനിവാര്യവും എന്നാൽ എളുപ്പമല്ലാത്തതുമായ അത്തരമൊരു ശ്രമമാണ് ആർ. മോഹൻ രചിച്ച ‘ഇന്ത്യൻ ഫെഡറലിസം’ എന്ന പുസ്തകം.
ഒരു ചാക്യാർക്കൂത്തിന്റെ വിശേഷങ്ങളിലൂടെയാണ് ഐ. ആർ. പ്രസാദ് തന്റെ 'ഘോഷം' എന്ന നോവൽ ആരംഭിക്കുന്നത്. എന്തിനേയും ഏതിനേയും വിമർശിക്കാൻ അനുമതിയുള്ളവനാണു ചാക്യാർ എന്നാണ് പൊതുവിലുള്ള ധാരണ. പക്ഷേ ഭരണകൂടത്തെ വിമർശിക്കുമ്പോൾ ശ്രദ്ധിക്കണം എന്ന് ചാക്യാർക്കും അറിയാം.
പ്രധാന കഥാപാത്രങ്ങളുടെ ചിന്താഭാരങ്ങളെ തനതായ ആഖ്യാന ശൈലിയിലൂടെ ആനന്ദഭാരമാക്കുന്ന നോവലാണ് ആനന്ദഭാരം. സരളമായ ഭാഷയിൽ ജിസ ജോസ് എഴുതിയ ഒരു കുടുംബകഥ..! ആ കഥയെ തൊടുമ്പോൾ ഉണ്ടാകുന്ന മറ്റു കഥകൾ, പിന്നെയും കുറച്ചു മനുഷ്യർ. അവരിലൂടെ ചെറിയ യാത്രയാണിത്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളിലൂടെ കടന്നുപോകുമ്പോൾ
ജിൻഷ വായനക്കാർക്ക് സുപരിചിതമാണ് ആ പേര്. വളർന്നുവരുന്ന യുവ എഴുത്തുകാരി. ഒൻപതു കഥകളുടെ സമാഹാരവുമായി സാഹിത്യനഭസ്സിലേക്ക് പടികയറിവരുന്നത് പ്രിയപ്പെട്ട എഴുത്തുകാരി കെ. ആർ. മീരയുടെ അവതാരികയിലൂടെയാണ്. കഥകൾ കേട്ട് വളർന്ന ഒരു കുട്ടി, വലിയൊരു കഥ പറച്ചിലുകാരിയാകാൻ മോഹിച്ചവൾ. എന്നിട്ടും വളർന്നു വലുതായപ്പോൾ കഥ
കാഴ്ചയുടെ ആൽബം കാണുകയാണ് ഡോ. കെ. വി. സുമിത്ര തന്റെ കവിതാ സംഹാരമായ തീയൊരുവൾ എന്ന പുതിയ കൃതിയിലൂടെ. ഇതൊരു ശ്രമകരമായ ഒരു ദൗത്യമാണ്. പഴയ കാലങ്ങൾ അതേ പോലെ ഇൻസ്റ്റലേഷൻ ചെയ്യുന്നത് സാഹസമാണ് എന്ന തിരിച്ചറിവ് കവിക്കുമുണ്ട്.
കോരസൺ വർഗീസിന്റെ രണ്ടാമത്തെ പുസ്തകമായ പ്രവാസിയുടെ 'നേരും നോവും' എന്ന പുസ്തകത്തിൽ ഇരുപത്തിമൂന്നോളം ലേഖനങ്ങൾ ഉൾകൊള്ളുന്നു. അവയെ ലേഖനം എന്ന നിർവചനത്തിൽ ഉൾപ്പെടുത്താമെങ്കിലും പലതിന്റെയും സ്വഭാവവും ഉള്ളടക്കവും ചെറുകഥ പോലെ വായിച്ചു പോകാവുന്നതും സ്ഥിതിവിവര കണക്കുകളും, വിശ്വസാഹിത്യത്തിലെ
പുഞ്ചിരി കാട്ടിയെന്നെ എന്തിനാത്മനായകാ വഞ്ചനയിലാഴ്ത്തിയിട്ടു പോയതെങ്ങു ഗായകാ വിശ്വസിച്ച തെറ്റിനായ് വേദനയ്ക്കു പാത്രമായ് വിശ്വമെനിക്കാകെയിരുണ്ടുപോയ്... 1957 ൽ പുറത്തിറങ്ങിയ തസ്കരവീരൻ എന്ന ചിത്രത്തിനു വേണ്ടി ശാന്ത പി. നായർ, പി.ലീല എന്നിവർ ചേർന്നു പാടുന്ന ചപലം എന്ന പാട്ടിലെ വരികളാണിത്.
അമ്മയെ ധിക്കരിച്ച മകളാണ് സൗമിനി. ജനിച്ചുവളർന്ന നാടിനോടുള്ള താൽപര്യമില്ലായ്മയുടെ കാരണം ഇതു കൂടിയാണ്. എന്നാൽ, എന്നെങ്കിലും ആ നാട്ടിലൂടെ തലയുയർത്തി നടക്കുക എന്ന ആഗ്രഹം അവരുടെ മനസ്സിലുണ്ടെന്ന് കണ്ടെത്തുന്നത് മകൾ പാർവ്വതിയാണ്.
എഴുതാൻ കൊതിച്ച കഥകളൊക്കെയും വായിക്കാനാണു വിധി. അങ്ങനെയുമുണ്ട് വിചിത്രമായ വിധി. വാക്കുകൾ കൊണ്ടു തൊട്ട്, വാക്കുകൾ കൊണ്ടു വായിച്ച്, വാക്കുകൾ കൊണ്ട് ചുംബിച്ച്, കാമുകനും ഭ്രാന്തനുമാകാൻ വിധിക്കപ്പെട്ട ജൻമം. പ്രണയിച്ചും വേർപെട്ടും അറ്റമില്ലാത്ത വിരഹത്തീയിൽ ഉരുകിയും. നിരാധാര സങ്കടത്തിൽ വീർപ്പുമുട്ടിയും
ജീവിതത്തിന്റെ മുഖ്യധാരയിൽ നിന്ന് അകലുകയും കാമവും കൊലയും ദുരയും അടക്കിഭരിക്കുകയും ചെയ്യുന്ന മനുഷ്യരിലും മോക്ഷത്തിനുള്ള ആഗ്രഹവും അതിന്റെ മാർഗ്ഗവും അടങ്ങിയിരിക്കുന്നു എന്നു തെളിയിക്കുകയായിരുന്നു ഡോസ്റ്റോവ്സ്കി. എത്ര ഹീനമായ
നിറയെ സ്നേഹത്തോടെ ഞാൻ - 17 ലഘുവായ കുറിപ്പുകൾ എന്നാണ് ആമുഖം പറയുന്നത്. പക്ഷേ വായനയിൽ വ്യക്തിപരമായ അനുഭവം 17 ഗതകാല സുഖസ്മരണകളാണ് ഈ പുസ്തകം. ഒരു എഴുത്തുകാരിയെന്നുള്ള നിലയിൽ രാജി എൻ. ആർ. ഒരിക്കലും സങ്കീർണ്ണമായ ഭാഷയോ,
ഭാഷയ്ക്കുള്ളിൽ നിന്നുകൊണ്ടാണ് മനുഷ്യൻ ചിന്തിക്കുകയും കാണുകയും ചെയ്യുന്നത് എന്നത് പുതിയ കാലത്ത് സവിശേഷ പ്രാധാന്യമുള്ള ഒരു പ്രസ്താവനയാണ്. ഭാഷയിൽ നിന്നുകൊണ്ടല്ലാതെ നമുക്ക് വസ്തുക്കളെയും യാഥാർഥ്യങ്ങളെയും കാണാൻ കഴിയില്ല എന്നും ഇത് മാറ്റിപ്പറയാം. സാഹിത്യകൃതികളെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും
നീതു മോഹൻദാസ് എന്ന യുവ എഴുത്തുകാരിയുടെ പുതിയ പുസ്തകം 'സപ്തപർണി" വായിച്ചു തുടങ്ങിയതേ എനിക്കു ബോധ്യപ്പെട്ടു, നല്ല ഒഴുക്കുള്ള കഥ പറച്ചിൽ തന്നെയാണെന്ന്. തന്റെ ആശയത്തിനിണങ്ങും വിധം കഥാസന്ദർഭങ്ങളുണ്ടാക്കി അതിനു ചേരുന്ന ഭാഷയിൽ അവയെ കോർത്തിണക്കി മുഖ്യകഥാബീജത്തിലെത്തി
അവര്ണ്ണരാജന്റെ ചോര വീണ് തിടം വെച്ച കറുത്ത ചരിത്രത്തില് പുതു ചോപ്പ് പുതപ്പിക്കുന്നുണ്ട് അംബികാസുതന് മാങ്ങാടിന്റെ അല്ലോഹലന്. കെട്ടുകഥകളാല് വ്യതിചലിപ്പിക്കപ്പെട്ട ഒരു കഥാതന്തുവിനെ പുനക്രമീകരിച്ച് നേരെ നടത്തുന്ന എഴുത്താഖ്യാനം.
യോങ് ഹൈയെ ഓർമിപ്പിക്കുന്നുണ്ട് നമ്മുടെ ചിന്താവിഷ്ടയായ സീത. ഹാങ് കാങ്ങിൽ കാണുന്നുണ്ട് നമ്മുടെ ആശാന്റെ വിദൂരമെങ്കിലും വ്യക്തമായ ഛായ. ഉടയാത്തളിരാണ് ആശാന്റെ സീത. വിടപങ്ങളോടൊത്ത കൈകളാണ് സീതയ്ക്ക്
പത്തു കഥകളാണ് ‘മുങ്ങാങ്കുഴി’ എന്ന സമാഹാരത്തിലുള്ളത്. ടൈറ്റിൽക്കഥയായ മുങ്ങാങ്കുഴി അച്ചായന്മാരുടെ ടിപ്പിക്കൽ നാട്ടുഭാഷയിൽ എഴുതപ്പെട്ട ഒരു വെടിച്ചില്ല് ഐറ്റമാണ്. മുഖം നോക്കാതെയുള്ള ഒരു ജാതി ആണെഴുത്ത് എന്നു പറയാം. റബ്ബർപാലിന്റെയും സിഗററ്റ് പുകയുടെയും ഗന്ധമുള്ള ഒരുശിരൻ ചരക്ക്.
വിനിയുടെ എഴുത്തിനോളം പ്രസക്തമാണ് ഇതിൽ എടുത്തു ചേർത്തിരിക്കുന്ന കവിതയും പ്രബന്ധങ്ങളും. ഈ പുസ്തകത്തിന്റെ അവതാരികയിൽ കലാമണ്ഡലം ഗോപി എഴുതിയ വരികൾ വളരെ ഉള്ളിൽ തട്ടി അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു.
സമാധാനം സെമിത്തേരിയിൽ ഉടലെടുക്കുന്ന സർട്ടിഫിക്കറ്റ് മാത്രമാണ്. ശവകുടീരത്തിൽ എഴുതിവയ്ക്കാൻ പറ്റിയ വാചകം: അറം പറ്റിയ വാക്കുകൾ. വൈ മസ്റ്റ് ഐ ക്രൈ....: യു ട്യൂബിലൂടെ ഇന്നും നിലവിളിക്കുന്ന വരികളും വേട്ടയാടുന്ന വാക്കുകളും. യഥാർഥ റെഗ്ഗേ സംഗീതം അടിച്ചർത്തപ്പെട്ടവരുടെ ഉൾത്തുടിപ്പുകളാണെന്നു ജീവിതം കൊണ്ടു
ഒൻപതു പെൺ ജീവിതങ്ങൾ ആണ് കാളിയിൽ അശ്വതി വരച്ചു കാട്ടുന്നത്. ഈ സ്ത്രീകൾ എല്ലാം തന്നെ നമ്മൾ കണ്ടിട്ടുള്ള, അടുത്ത് പരിചയമുള്ളവർ തന്നെ എന്ന് തോന്നും. ചിലപ്പോൾ ഇവർ നമ്മൾ കണ്ടു മറന്നവരാകാം. അല്ലെങ്കിൽ നമ്മെ പിരിഞ്ഞു പോയവരാകാം.
മന്ത്രവാദത്തിന്റെ മായികമോ ദുരൂഹമോ ആയ പരിവേഷം ചൂഴ്ന്നുനിൽക്കുന്നവരാണ് ഗ്രേസിയുടെ സ്ത്രീകൾ. മന്ത്രമില്ലാത്തപ്പോൾ തന്ത്രങ്ങളാണ് അവർക്ക് ആശ്രയം. അതിനവരെ പ്രാപ്താരാക്കുന്നത് ജീവിതം തന്നെയാണ്.
മലേഷ്യയിലേക്ക് ജോലി തേടിയെത്തിയ ചെറുപ്പക്കാരടക്കമുള്ള വിവിധ പ്രവാസികൾക്കനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളാണ് ബോഡിംഗ് പാസിന്റെ പ്രമേയം. മനുഷ്യക്കടത്ത് മാഫിയകളുടെ കെണിയിലകപ്പെട്ട് ജീവിതത്തോട് പൊരുതി തോൽക്കേണ്ടി വന്നവർക്കൊപ്പം
കാലം വസന്തം വിരിയിച്ചപ്പോൾ എണ്ണമറ്റ പൂക്കളാൽ പൂനിലാവൊരുക്കിയ ചുള്ളിക്കാടിന്റെ കവിത, കാടിന്റെ ഓർമ പേറി നിൽക്കുന്ന ഒറ്റമരത്തിലെ വീഴാൻ കാത്തുനിൽക്കുന്ന ഇലയാകുന്നു. എന്നാൽ, കനൽ ഒരു തരി ആയാലും മതിയെന്ന പോലെ പുതിയ സമാഹാരത്തിലെ ചെറുകവിതകൾ,
പ്രണയത്തെ ഇത്രയും വാഴ്ത്താനെന്തിരിക്കുന്നു എന്നൊരു ചോദ്യം ഏതു ഭാഷയിലും എക്കാലത്തും ഉണ്ടായിട്ടുള്ളതു തന്നെയാണ്. എന്നാൽ, ഏതൊരു സാഹിത്യത്തിലും ഏതൊരു കാലത്തും പ്രണയത്തെക്കുറിച്ചുള്ള അടയാളപ്പെടുത്തലുകൾ ഇല്ലാതെ പോകുന്നുമില്ല. അതു തന്നെയാണു പ്രണയത്തിന്റെ ഏറ്റവും വലിയ ശക്തിയായി തിരിച്ചറിയപ്പെടുന്നത്.
മഴയില്ലാത്ത ദേശത്ത്, കഠിനമായ മഴ അതുവരെയുള്ള ജീവിതത്തിന്റെ അസ്തിവാരം തോണ്ടുന്ന ഇടങ്ങളിൽ ജീവിക്കുമ്പോഴും കാലഗണനയ്ക്ക് നാട്ടിലെ മഴ തന്നെയാണ് ആശ്രയം. കുട്ടിക്കാലത്തിന്റെ മഴയെക്കുറിച്ചാണ് ഓർമയിൽ പെയ്യുന്ന മഴയിൽ എന്ന ലേഖനത്തിൽ ഇ. സന്തോഷ് കുമാർ എഴുതുന്നത്.
വിമർശകനു വേണ്ടത് സൈദ്ധാന്തിക ശാഠ്യമല്ല, കവി ഭാവനയ്ക്കു മീതേ ഉയരുന്ന ഭാവനാപരമായ ഉൾക്കാഴ്ചയാണ് എന്നെഴുതിയത് കെ.പി. അപ്പനാണ്. ഏതു കാലത്തെയും എല്ലാ വിമർശകരും നേരിടുന്ന വെല്ലുവിളിയാണത്. കാലം കാത്തുവയ്ക്കുന്ന പരീക്ഷണവും.
ശൈശവ നിഷ്കളങ്കതയുടെ സങ്കീർത്തനങ്ങളായ ആറു തുടർ കഥകളുണ്ട് ഈ സമാഹാരത്തിൽ. ബെംഗളൂരുവിൽ നിന്ന് നാട്ടിൽ അവധിക്കാലം ചെലവിടാനെത്തിയ കുട്ടിയും മുത്തച്ഛനും മുത്തശ്ശിയും ഗ്രാമജീവിതവും നിറയുന്ന കഥകൾ. കുട്ടിയുടെ കാഴ്ചയിൽ വിടരുന്ന ജീവിതമാണ് ഇവയെ സവിശേഷമാക്കുന്നത്.
കവിയും നോവലിസ്റ്റും കഥാകൃത്തുമായ കരുണാകരന്റെ വേറിട്ടൊരു വായനാനുഭവം നൽകുന്ന പുതിയ നോവലാണ് കേട്ടെഴുത്തുകാരി. പ്രശസ്ത സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായ ഒ. വി. വിജയന്റെ ജീവിതത്തിനു മുൻപും ശേഷവും അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ടുനടന്ന കാര്യങ്ങളാണ് ഇതിൽ പ്രതിപാദ്യം.
എല്ലാവര്ക്കുമായി എല്ലാ കാലത്തേക്കുമായി എഴുതിയ അക്ഷരപ്പെയ്ത്തായി മാറുകയാണ് കലവൂര് രവികുമാറിന്റെ ചൈനീസ് ബോയ് എന്ന കൃതി. കുട്ടികള്ക്കുവേണ്ടിയൊരു നോവലെന്ന ഒറ്റവാക്കിനും അപ്പുറം അതില് തെളിഞ്ഞിരിക്കുന്ന ജീവിതമാണ് നോവലിന്റെ വെളിച്ചം.
എന്തിനാ ഇങ്ങ്ട് പോന്നേ ? വർഷാവർഷം കാരോത്തുപുഴയിൽ നിന്നും തന്റെ വാസസ്ഥലത്തേക്കുവന്ന് മരണപ്പെടുന്ന മീനുകളോ ഓർത്തു വേവലാതിപ്പെടുന്ന ഒരു വയസ്സൻതവള ചുവന്ന കാലൻ കൊറ്റിയുടെ കൊക്കിൽക്കിടന്നു പിടയ്ക്കുന്ന ഒരു വയറ്റുകണ്ണി വരാലിനോട് അനുതാപപൂർവം ചോദിച്ചു. ദേഹത്താകെ വരകളും ഇരുണ്ട പാർശ്വഭാഗത്ത് മഞ്ഞയും വെള്ളയും
പൂക്കളെക്കുറിച്ചു പറയാൻ കാരണം, എം. സ്വരാജ് എഴുതിയ 'പൂക്കളുടെ പുസ്തകം' എന്ന കൃതി വായിച്ചതുകൊണ്ടാണ്. റിവ്യു വായിച്ചും അഭിപ്രായങ്ങൾ കേട്ടുമാണ് ഞാൻ ഈ പുസ്തകത്തിലെത്തിച്ചേർന്നത്. ഇങ്ങനെയൊരു പുസ്തകം ഇതിനുമുമ്പ് നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല.
കണ്ടതൊന്നുമായിരുന്നില്ല കാഴ്ചകൾ. കേട്ടതൊന്നും ആയിരുന്നില്ല ജീവിതം. കൊന്നുതള്ളിയ പ്രേതങ്ങളാണു സംസാരിക്കുന്നത്. സവർണതയുടെ ഏതു കൊട്ടകൊത്തളങ്ങളും തകർന്നുവീഴാവുന്ന ചൂടും ചൂരുമുള്ള അക്ഷരങ്ങൾ കത്തിമുനയുടെ മൂർച്ചയിൽ എഴുന്നുനിൽക്കുകയാണ്.
പല കാലങ്ങളിൽ, പല ദേശങ്ങളിൽ ഒറ്റയായും കൂട്ടമായും കണ്ട, പരിചയപ്പെട്ട, ഓർമകളിൽ നിറഞ്ഞുനിൽക്കുന്ന ചില മുഖങ്ങളാണ് രമ്യയുടെ ‘വഴികളിൽ തെളിയുന്ന മുഖങ്ങളി’ൽ നിറയെ. ഒപ്പം ചില രുചിയോർമകൾ കൂടിയാണ് പുസ്തകമെന്ന് പറയാം. മനുഷ്യർ സ്നേഹത്തിൽ ചാലിച്ച് നീട്ടുന്ന,
ഈ പുസ്തകം തുറക്കുമ്പോൾ, മറ്റൊരാളുടെ ഓർമയുടെ ഇടനാഴിയിലേക്കു കടക്കുന്നതിനു പകരം ജീവിതത്തിന്റെ മറ്റൊരു തീരത്തേക്ക് ഇറങ്ങുകയാണ്. അവ ഇന്നലെകളെക്കുറിച്ചുള്ള നഷ്ടബോധമല്ല. ഇന്നിനെക്കുറിച്ചും നാളെയെക്കുറിച്ചുമുള്ള പ്രതീക്ഷയും സാക്ഷാത്കരിക്കാവുന്ന സ്വപ്നവുമാണ്.
ഞാറ്റിലയിലെ അതിജീവനഘടകം യാഥാർഥ്യത്താൽ നിർമിതമായ സൗന്ദര്യലഹരിയാണ്. ജീവിക്കാനുള്ള വെമ്പലാണ് അവരെ കഞ്ചാവിലേക്കെത്തിക്കുന്നത്. ആ സംഭ്രമമാണ് ഞാറ്റിലയുടെ പ്രാണൻ. ഈ ഉത്കടമായ ഉത്കണ്ഠയും യാഥാർഥ്യബോധവും ഞാറ്റിലയെ നാർക്കോസിനു മുകളിൽ നിർത്തുന്നു.
എഴുതുക എന്നാൽ വായിക്കുക തന്നെയാണ്; വായിക്കുകയെന്നാൽ എഴുതുകയും. പകരം വയ്ക്കാനാവാത്ത ഈ രണ്ട് ആത്മഹർഷങ്ങളും ഒരേ തരംഗ ദൈർഘ്യത്തിൽ പകരുന്ന അപൂർവം പുസ്തകങ്ങളേയുള്ളൂ. അതിലൊന്നാണ് അജയ് പി. മങ്ങാട്ടിന്റെ വെളിച്ചമന്യോന്യം.
ഡി എന്ന പെൺകുട്ടിയുടെ ബാല്യത്തെയും കൗമാരത്തെയും യൗവ്വനത്തെയും കുറിച്ചുള്ള സ്മൃതിപുഷ്പം എന്നു പറഞ്ഞ് ദരിഭ ലിൻഡെയുടെ നോവലിനെ ചെറുതാക്കരുത്. കഴിഞ്ഞുപോയ കാലം എന്ന മിഥ്യ സൃഷ്ടിക്കാതെയാണ് ദരിഭ എഴുതുന്നത്. ദൃക്സാക്ഷികളേക്കാൾ ആ കാലത്തിന്റെ ഭാഗം തന്നെയായി വായനക്കാരനും മാറുന്നു.
പാപം എന്താണെന്ന ചോദ്യമാണ് അരനാഴിക നേരം ഉയർത്തുന്നത്. പാറപ്പുറം ഉത്തരം പറയുന്നില്ല. സൂചനകൾ പോലും തരുന്നില്ല. എന്നാൽ ഉത്തരം ഉള്ളിലുദിപ്പിക്കാൻ നോവലിനു കഴിയുന്നുമുണ്ട്. പാപം ഒന്നല്ല രണ്ടാണ്. സ്വയം ചെയ്യുന്നതും മറ്റുള്ളവർ ചെയ്യുന്നതും.
കഥ അറിഞ്ഞാണ് ആട്ടം കാണേണ്ടത് എന്ന് കഥകളിയുടെ കാഴ്ചശീലത്തിന്റെ സൗന്ദര്യശാസ്ത്രമാണ്. ആട്ടമറിഞ്ഞ് കഥ എഴുതണം എന്നതാണ് കഥകളി പ്രമേയമായി കഥ എഴുതുന്നവരോട് നിർദേശിക്കാനുള്ളതെങ്കിൽ ഉണ്ണി ആർ. ആട്ടമറിഞ്ഞ് എഴുതിയ കഥയാകുന്നു ഗംഭീരവിക്രമ.
സന്ദർശിച്ച സ്ഥലങ്ങളുടെ പരമ്പരാഗത യാത്രാക്കുറിപ്പുകളല്ല ഷഹനാസ് എഴുതുന്നത്. ആത്മകഥയാണ്. മൂന്നാം ലോകത്തിൽ ആത്മാവിനെ മേയാൻ വിട്ട, ചരിത്രവും സംസ്കാരവും സാഹിത്യവും വായിക്കുന്ന, അറിയുന്ന, ഒരു (അ)സാധാരണക്കാരിയുടെ ജീവചരിത്രം.
ഒരു ജീവിതം മുഴുവൻ ഐരാവതി നദിയുടെ കണ്ണീരോളങ്ങളിൽ നീന്തിത്തളർന്ന ഖാദർ പറഞ്ഞ ഏറ്റവും ഹൃദയസ്പർശിയായ കഥ അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു. ജനിച്ച നാടും അമ്മയുടെ സ്നേഹവും വിട്ട് അച്ഛനൊപ്പം മറ്റൊരു നാട്ടിലെത്തി പച്ച പിടിപ്പിച്ച ജീവിതം.
മാതൃകകളെ ഒന്നും പിന്തുടരാതെ, ഗ്രാമ്യ ഭാഷയുടെ അത്ഭുതപ്പെടുത്തുന്ന സൗന്ദര്യം നിറയുന്ന കവിതകൾ എഴുതുന്ന സുബിന്റെ ആദ്യ കവിതാ സമാഹാരം ആണ് 'ഉച്ചാന്തല മേലെ പുലർകാലേ.' ഈ തലക്കെട്ട് തരുന്ന കൗതുകം ഒളിച്ചു വയ്ക്കുന്നുണ്ട് ഈ സമാഹാരത്തിലെ ഓരോ കവിതയും.
അഞ്ചു നോവെല്ലകളുടെ സമാഹാരത്തിനു നൽകിയ പേരാണ് 'ചാരവെടിച്ചാത്തൻ'. ജാരസംസർഗ്ഗമുള്ളിടത്ത്- അവിഹിതവേഴ്ചകളുള്ളിടത്ത് പ്രത്യക്ഷനാവുന്ന ചാത്തന്റെ കഥയാണ് ചാരവെടിച്ചാത്തൻ. മനുഷ്യന്റെ കാമനകളുടെ നിയന്ത്രണംവിട്ടുപോകുന്ന രതിരാവുകളിൽ പൊടുന്നനെ അവതാരംകൊള്ളുന്ന മൂർത്തി!
രൂപമില്ലാത്ത വെള്ളം പോലെ മഴയായും പുഴയായും കായലായും തോടായും മേഘമായും മിഴിനീരായും എസ്. ജോസഫിന്റെ കവിത ഒഴുകിപ്പരക്കുന്നു. നിറയുന്നു. വറ്റുന്നു. ആർദ്രതയും ആഘാതവുമാവുന്നു. ഉത്തരാധുനിക കവിതയുടെ ജനകീയവത്കരണമാണ് കണ്ണാടിയിൽ എന്ന കാവ്യസമാഹാരം.
ആനുകാലിക രാഷ്ട്രീയം മുതൽ, വിഗ്രഹങ്ങളായി ആരാധിക്കപ്പെടുന്നവരുടെ വ്യക്തിത്വത്തിലേക്കു വെളിച്ചം വീശുന്ന നിരീക്ഷണങ്ങളും പ്രമുദ്യ എന്ന ഇന്തൊനേഷ്യൻ എഴുത്തുകാരനെക്കുറിച്ചുള്ള സമഗ്രമായ ലേഖനവും ഈ പുസ്തകത്തിന്റെ മാറ്റു കൂട്ടുന്നു.
ആയുർവേദ ശാസ്ത്ര സിദ്ധാന്തങ്ങൾ പ്രായോഗിക ജീവിതത്തിൽ എങ്ങനെയാണ് പ്രയോജനപ്പെടുത്തേണ്ടത് എന്ന് ലളിതമായ ഭാഷയിൽ വിവരിക്കുന്നു. രോഗത്തെ ഭയക്കുകയല്ല നേരിടുകയാണ് വേണ്ടത്. അതിനു സഹായകമായ എല്ലാ കാര്യങ്ങളും ഇതിലുണ്ട്.
മഹാരാഷ്ട്രയിൽ സാംഗ്ലിയിലെ വിദയിൽനിന്നുമുള്ള ഹൗസാഭായി പാട്ടീൽ. സ്വാതന്ത്ര്യത്തിനു വേണ്ടി ഐതിഹാസികമായി പോരാടിയെങ്കിലും സ്വതന്ത്ര ഭാരതം വിസ്മരിക്കാൻ ശ്രമിച്ച ഹൗസാഭായിയെക്കുറിച്ച് ഓർമിപ്പിക്കുന്നത് പ്രശസ്ത മാധ്യമ, സാമൂഹിക പ്രവർത്തകൻ പി. സായിനാഥാണ്.
മഞ്ഞിന് മനുഷ്യമനസ്സിന്റെ കറുത്ത നിറമാണെന്ന് വരച്ചുകാട്ടുന്നുണ്ട് ഈ നോവലിൽ. സമൂഹത്തിലെ കപട സദാചാരത്തിന്റേയും സ്ത്രീ വിരുദ്ധതയുടേയും മുഖംമൂടികൾ അഴിഞ്ഞുവീഴുന്നതിനോടൊപ്പം സാമൂഹിക അസംതുലിതാവസ്ഥയുടെ നേർച്ചിത്രവും വരച്ചുവയ്ക്കുന്നു.
പ്രചോദനാത്മകമായ ജീവചരിത്രമാണ് ഉമ്മന് ചാണ്ടിയുടേത്. അദ്ദേഹത്തെകുറിച്ച് നിരവധി പുസ്തകങ്ങളും ഇതിനകം പുറത്തുവന്നു. അക്കൂട്ടത്തില് വേറിട്ടുനില്ക്കുന്ന പുസ്തകമാണ് ‘രാജര്ഷിയായ ഉമ്മന് ചാണ്ടി’. ഉമ്മന് ചാണ്ടിയെ അടുത്തറിയാവുന്ന എഴുത്തുകാരന് ഡോ. എം.ആര്. തമ്പാനാണ് ഗ്രന്ഥകര്ത്താവ്.
ഓം കലി ഹ്രീം ക്രീം ആവേ മറിയ ലാഇലാഹൂ സിന്ദാബാദ് സ്വാഹാ. അതു വെളിച്ചപ്പാടിന്റെ ശബ്ദമാണ്. കലിയുടെ മുദ്രാമന്ത്രമാണ്. എത് എല്ലാവരും ഒരേ സ്വരത്തിൽ വിളിക്കവേ വെളിച്ചപ്പാട് ഭീകരമായി ഉറഞ്ഞുതുള്ളാനും തുടങ്ങി. തെറ്റിപ്പൂ എന്ന് അലറി വിളിക്കവേ, അഞ്ചുപേർ കയ്യിൽ തെറ്റിപ്പൂവുമായി പ്രവേശിക്കുന്നു. തെറ്റിപ്പൂക്കൾ
മനഃശാസ്ത്രത്തിന്റെ കണ്ണടയിലൂടെ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചും ആൺ–പെൺ ബന്ധത്തിൽ ഉടലെടുത്ത സംഘർഷങ്ങളെക്കുറിച്ചുമാണ് ടിസി ചിന്തിക്കുന്നത്. മനസ്സ്, സമൂഹം, ലിംഗനീതി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പല കാലങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
പരിഷ്കാരങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ എത്തിനോക്കിയിട്ടില്ലാത്ത പൊതിയൂരിലെ നായനാർ എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് നോവൽ പുരോഗമിക്കുന്നത്. സസ്പെൻസ് ഒളിപ്പിച്ചു വയ്ക്കുന്ന നോവൽ ചിലയിടങ്ങളിലെങ്കിലും ഒരു ത്രില്ലർ സ്വഭാവം പുലർത്തുന്നുണ്ട്.
വ്യക്തി ആയിരിക്കെ നിരുപദ്രവകാരിയും നിസ്സഹായനുമാകുന്ന ആൾ തന്നെ ആൾക്കൂട്ടത്തിന്റെ ഭാഗമാകുമ്പോൾ അപാര ശക്തിയുള്ള മറ്റൊരു വ്യക്തിത്വത്തിന്റെ ഉടമയാകും. അദ്ഭുതകരമാണ് പരിണാമം. ആളിന്റെ മനസ്സല്ല ആൾക്കൂട്ടത്തിന്; മനഃശാസ്ത്രവും വ്യത്യസ്തമാണ്. ആൾക്കൂട്ടം ചരിത്രത്തിൽ സൃഷ്ടിപരമായി ഇടപെട്ടിട്ടുണ്ട്;
പൊതുരംഗത്ത് നിറഞ്ഞു നിൽക്കുമ്പോഴും തന്റെ സർഗാത്മകതയെ കൂടെ കൂട്ടിയ ആളാണ് പി. എസ്. ശ്രീധരൻ പിള്ള. അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ തുടങ്ങിയ നിലകളിൽ മികച്ചു നിൽക്കുമ്പോഴും തിരക്കുകൾക്കിടയിലും വായനയെയും എഴുത്തിനെയും ഒപ്പം കൊണ്ട് പോകാൻ സാധിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ശ്രീധരൻ പിള്ളയുടെ
ഒരു വ്യക്തി മരണ ശേഷവും ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിൽ സ്നേഹത്തോടെ നിറയുന്നുണ്ട് എങ്കിൽ അയാൾ തന്റെ ജീവിതത്തിൽ വിജയിച്ചു എന്ന് തന്നെ പറയാം. അത്തരത്തിൽ വിജയിച്ച ഒരു മനുഷ്യൻ ആയിരുന്നു കോടിയേരി ബാലകൃഷ്ണൻ. പ്രീജിത് രാജ് എഴുതിയ "കോടിയേരി: ഒരു ജീവചരിത്രം," കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ
ചിതയുടെ വെളിച്ചത്തിൽക്കൂടി ജീവിതത്തെ നോക്കിയവരെ കണ്ടിട്ടുണ്ടോ. അവർക്കു പറയാനുള്ളതു കേട്ടിട്ടുണ്ടോ. ഓരോ ചിതയിൽ നിന്നും ഉയർന്നതു ഗന്ധമോ ദുർഗന്ധമോ എന്നത് അവരുടെ മാത്രം അറിവാണ്. അവർ പറയുന്ന ജീവിതമാണ് മധുശങ്കർ മീനാക്ഷിയുടെ മരിപ്പാഴി എന്ന നോവൽ.
ഇതിലെ പ്രധാനകഥാപാത്രം എഴുത്തുകാരി തന്നെയായതിനാൽ ഇതിനോടനുബന്ധമായി അവരുടെ ജീവിതത്തിൽ ആകസ്മികമായുണ്ടാകുന്ന സംഭവങ്ങളുടെ ചുരുളുതേടിയുള്ള യാത്രയാണ് ഇതിന്റെ ഇതിവൃത്തം.
തിരുവനന്തപുരം ഗവ. ഡെന്റൽ കോളജ്, വിയന്ന യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1980ൽ അടിമാലി ഗവ. ആശുപത്രിയിൽ ഡെന്റൽ സർജനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഡോക്ടറുടെ ജീവിതയാത്രയാണ് ഈ പുസ്തകം.
തമ്പി ആന്റണിയുടെ പുതിയ നോവലായ ഏകാന്തതയുടെ നിമിഷങ്ങളിലെ ജെസ്സീലാ ജോ എന്ന നായിക മഞ്ഞുതുള്ളിയെ അനുസ്മരിപ്പിക്കുമെങ്കിലും വാസ്തവത്തില് അവളൊരു തിളക്കമുള്ള നക്ഷത്രമാണ്! 'പതിവു നായികാസങ്കല്പ്പത്തില്നിന്നു വ്യത്യസ്തയാണ്
ആരോടായിരുന്നു ആദ്യ പ്രണയം എന്ന ചോദ്യം അത്ര ബുദ്ധിമുട്ടുള്ളതല്ല. അസ്വഭാവികവുമല്ല. ചിരിയോടെ ഓർത്തെടുക്കാൻ കഴിഞ്ഞേക്കും ആ കാലം. എന്നാൽ അതു പൂർണമായും സത്യത്തോടു നീതി പുലർത്തണമെന്നില്ല.
റാമെല്ലയിലേക്ക് കാറിൽ യാത്ര ചെയ്യുമ്പോൾ മൗനിയായി ഇരിക്കുന്ന ബർഗൂതി തന്റെ ശരീരം മുഴുവൻ കഥകൾ പറയുകയാണ് എന്ന് എഴുതുന്നു. പലസ്തീനിൽ നിറയെ പച്ചപ്പ് ആണെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്ന താൻ, ചുണ്ണാമ്പ് നിറത്തിൽ തരിശായി കിടക്കുന്ന കുന്നുകൾ ആണ് കാണുന്നത്.
അധികാരം, അതിനു പുറത്തുനിൽക്കുന്ന മനുഷ്യരുടെ ജീവിതത്തെ എങ്ങനെയൊക്കെ ചുരുക്കുകയും ഒതുക്കുകയും ചെയ്യുന്നുവെന്ന് വെളിവാക്കുന്ന കഥകളാണ് ഐ.ആർ.പ്രസാദിന്റെ ‘ദസുവ’യിലുള്ളത്.
ആൾദൈവത്തെക്കുറിച്ചൊരു പരാമർശമുണ്ട് ഫ്രാൻസിസ് നൊറോണയുടെ ഏറ്റവും പുതിയ നോവലായ മഞ്ഞപ്പുസ്തകത്തിന്റെ അവസാന ഭാഗത്ത്. എന്നാൽ അതൊരു വ്യക്തിയെക്കുറിച്ചല്ല. ആംബുലൻസിനെക്കുറിച്ചാണ്. പരുക്കേറ്റവരെ ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിലെത്തിക്കുന്ന ആംബുലൻസിന് ആൾദൈവം എന്ന വിളിപ്പേര് യാദൃഛികമോ അസംബന്ധമോ അല്ല.
കവി എന്ന കവിതയിൽ കൽപറ്റ പറയുന്നത് കവിയെക്കുറിച്ചല്ല അമ്മയെക്കുറിച്ചാണ്. അമാനുഷികയോ സാഹസികയോ അല്ലാത്ത അമ്മയെക്കുറിച്ച്. കാൽ തെറ്റി ബസിനടിയിലേക്കു വീഴുന്ന മകളെ പിടിച്ചുമാറ്റാനാകാതെ, തൊട്ടടുത്തു തന്നെ പകച്ചു നിൽക്കുന്ന അമ്മ. വേറൊരു വിശേഷണം കൂടിയുണ്ട്. അവളെപ്പെറ്റ പാടേ ചത്തു പോയരമ്മ. മകളെ
മെഷീനുകളെ, നിർമിത ബുദ്ധിയെ എല്ലാം നിർമിച്ചത് ദൈവം ആദിയിൽ മണ്ണു കുഴച്ച് അടരുകളാക്കിയ മനുഷ്യ ബ്രെയിൻ അല്ലേ. മെഷീനുകളെ അപ്രസക്തമാക്കാൻ കഴിവുള്ള മനുഷ്യ ബ്രെയിൻ അനാദിയായ കാലം മുതലേ ഇവിടെ ഉണ്ട്. പക്ഷേ, അതിനെ നമ്മൾ ഇതേവരെ പിടിച്ചെടുത്തിട്ടില്ല. മെറ്റവേഴ്സിന്റെ അദ്ഭുതലോകത്തേക്ക് മലയാളത്തെ നയിക്കുന്ന
പിഴയും ശിക്ഷയും പേടിച്ച് നിയമം അനുസരിക്കുന്നതിനു പകരം വിദ്യാർഥികൾ സ്വയം നിയമ പാലകരായി മാറുന്നതാണ് എസ്പിസി. കാഴ്ചക്കാരായി നിൽക്കുന്നതിനു പകരം സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ഉത്തരവാദിത്തത്തോടെ ഇടപെട്ട് ഗുണപരമായ മാറ്റം കൊണ്ടുവരുന്നവർ.
മറ്റൊരാളോടുള്ള പറച്ചിലിന്റെ രൂപത്തിലാണ് നോവലിലെ ഓരോ അധ്യായവും. ഓരോന്നിലും നാട്ടിൻപുറത്തെ സാധാരണക്കാരായ ഓരോ വ്യക്തികളും കഥാപാത്രമാകുന്നു. പച്ചയായ കുറെ മനുഷ്യരെ ഇതിൽ കാണാൻ സാധിക്കും.
സാങ്കേതികവിദ്യയുടെ നന്മയും തിന്മയും അറിഞ്ഞുകൊണ്ട് തന്നെ അതിനെ കൈനീട്ടി സ്വീകരിച്ചവരാണ് മനുഷ്യർ. ഇന്ന് ചെറുതു മുതൽ വലുതു വരെയുള്ള എല്ലാ കാര്യങ്ങളും ചെയ്യുവാൻ ശാസ്ത്ര സംബന്ധമായ പല സാങ്കേതികവിദ്യകളും നാം ഇന്ന് ഉപയോഗിക്കുന്നുണ്ട്. ഇനി അവയുടെ കടന്നുകയറ്റം മനസ്സിലേക്കാണ്. തെളിച്ചു പറഞ്ഞാൽ തലച്ചോറിലേക്ക്.
തിരുവിളയാടൽ എന്ന പുസ്തകത്തിലെ 8 കഥകളിലും അദ്ദേഹത്തിന്റെ പതിവു വഴിയിലൂടെത്തന്നെയാണ് ഉണ്ണി സഞ്ചരിക്കുന്നതെങ്കിലും രഹസ്യത്തിന്റെ ഒരു താക്കോൽ, അദൃശ്യമായ ഒരു മറ, അറിവിന്റെ ഒരു ഉറവ എവിടെയോ ഒളിപ്പിച്ചുവയ്ക്കുന്നുണ്ട്.
എഴുതാൻ കൊതിക്കുന്നവരാണ് വായനക്കാരാകുന്നത്. വായിക്കുന്ന പ്രിയപ്പെട്ട വാക്കുകൾ അവർക്ക് നഷ്ടപ്പെട്ട സുഹൃത്തുക്കളാണ്. മോഹിപ്പിക്കുന്ന ഭാവനകൾ അകന്നുപോയ കാമുകിമാരാണ്. കണ്ണാടി പോലെ തെളിയും, മേഘം മൂടിയ ആകാശം പോലെ മറയ്ക്കും, മഴവില്ല് കാട്ടി അടുത്തേക്കു വിളിക്കും. കളയാൻ മനസ്സ് വരാത്ത കണ്ണാടി കൂടിയാണ്
പ്രണയം ഒരു ചെടിയിലെ ഒറ്റപ്പൂവല്ല. ജീവ വൃക്ഷത്തിലെ ഏകശിഖരമല്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതോ ഒരോളോടു മാത്രം തോന്നുന്ന വികാരമോ അല്ല. വിവാഹമെന്നോ വിഹിതമെന്നോ അവിഹിതമെന്നോ വേർതിരിക്കാനാവില്ല. സദാചാര, ദുരാചാര നിമയങ്ങളും ബാധകമല്ല. പ്രണയം എന്ന ഒറ്റച്ചരടിലാണ് ടാഗോർ ഗീതാഞ്ജലിയിലെ ഗീതകങ്ങൾ
ലോക പ്രശസ്ത ന്യൂറോസർജൻ ഡോ. കുമാരൻ ബഹുലേയന്റെ ആത്മകഥയാണ് ഡോക്ടർ ബി. സാമൂഹിക അസമത്വങ്ങൾ നടമാടിയിരുന്ന കാലത്ത്, പൊതുവഴിയോ വിദ്യാലയമോ പോലും ഇല്ലാതിരുന്ന അവികസിതമായ ഒരു ഗ്രാമത്തിൽ, ഒരു പിന്നാക്ക ജാതിയിൽ ജനിച്ചു വളർന്ന്, കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജനും പിന്നീട് ലോകമറയുന്ന ഭിഷഗ്വരനുമായി വളർന്ന ഒരു
"ജ്ഞ എന്നതിനർത്ഥം അറിയുക എന്നാണെന്നറിയുക. പക്ഷേ അറിഞ്ഞതെല്ലാം ശ്രദ്ധയിൽ വയ്ക്കാവുന്നതല്ല, ജീവിതത്തിന് ആവശ്യമായ ഏതു ജ്ഞാനമാണോ ശ്രദ്ധയിൽ വയ്ക്കുക. അതാണ് ശരിയായ ജ്ഞാനം." ശിവജി സാവന്ത് എഴുതിയതുപോലെ എഴുത്തുകാരൻതാൻ ഗ്രാഹ്യമാക്കിയ ജ്ഞാനം ആധികാരികമായി ഉൾപ്പെടുത്തി എഴുത്തിലൂടെ പകർത്തിയിടുകയാണ് ഈ
നിങ്ങൾ ഇണയുമായുള്ള ആദ്യ ചുംബനം ഓർക്കുംനേരം ഞാൻ നിങ്ങളുടെ കൈകളെവിടെയായിരുന്നെന്ന് തിരയും. ആദ്യ സംഭോഗ സുഖം ഓർക്കുമ്പോൾ നിങ്ങളുടെ ശരീരമെവിടെയായിരുന്നെന്നും..? ഇനി വായിക്കൂ എന്നു പറഞ്ഞാണ് അജിജേഷ് പച്ചാട്ട് ‘തീർപ്പടിച്ചോല’ എന്ന കഥ തുടങ്ങുന്നത്. വിവാഹം കഴിഞ്ഞ് അധിക നാളുകൾ ആകുംമുമ്പ് തന്നെ ബന്ധം
ഓരോ വർഷവും, എണ്ണമറ്റ വ്യക്തികൾ തങ്ങളുടെ ഫിറ്റ്നസ് മെച്ചപ്പെടുത്താനും ഒരു ഓട്ട യാത്ര ആരംഭിക്കാനും പ്രതിജ്ഞയെടുക്കുന്നു, എന്നിട്ടും പലർക്കും ഈ ആശയം പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നു. ചോദ്യം അവശേഷിക്കുന്നു: ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ എന്താണ് ബുദ്ധിമുട്ട്? ആരോഗ്യക്ഷമത നിലനിർത്തുന്നതിനും
കലയിലെ രാഷ്ടീയ ശരിയെക്കുറിച്ചുള്ള വാദങ്ങൾ സമർഥിക്കാൻ മൂന്നു സന്ദർഭങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട് സുനിൽ പി. ഇളയിടം. ജർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവും പത്തൊൻപതാം നൂറ്റാണ്ടിലെ സമുന്നത തൊഴിലാളി നേതാവുമായിരുന്ന ഫെർഡിനൻഡ് ലസ്സാലിന്റെ നാടകത്തെക്കുറിച്ച് മാർക്സും ഏംഗൽസും എഴുതിയ നിരൂപണം.
വിപ്ലവം എത്ര ദൂരെയോ അത്രയ്ക്ക് ആവേശമേറുന്ന ഒരു മനസ്സുണ്ട് മലയാളിക്ക്. തന്നെ ബാധിക്കാത്തതും താൻ ഒരുതരത്തിലും ഭാഗഭാക്കാകാത്തതുമായ വിപ്ലവത്തിന് ആംശസ നേർന്നും സഖാവിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും സുഖമായി ജീവിക്കുന്നതിന്റെ സന്തോഷവും സംതൃപ്തിയും. യുദ്ധവും സംഘർഷവുമുൾപ്പെടെ ദുരന്തങ്ങളോടുമുണ്ട് കപടനാട്യം
കഥകളുടെയും എഴുത്തിന്റെയും ഒരു നീരുറവയാണ് ജേക്കബ് ഏബ്രഹാമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പറഞ്ഞാലും എഴുതിയാലും തീരാത്തത്ര കഥകളുടെയും അനുഭവങ്ങളുടെയും അക്ഷയപാത്രമാണ് ആ തൂലികകൾ. കുമരി എന്ന നോവലിനുശേഷം ഏറെ ആസ്വാദകപ്രീതി നേടിയ ഇരുമുഖി, സാരി, ഒരു ക്രിസ്മസ് രാവിൽ തുടങ്ങി മൂന്നു നോവെല്ലകളാണ് ഈ പുസ്തകത്തിൽ.
Results 1-100 of 817