തേങ്ങ ഇല്ലാതെ ഉള്ളി പുളി ചമ്മന്തി കഴിച്ചിട്ടുണ്ടോ? ചോറിന് ഇതുമാത്രം മതി!

Mail This Article
ചമ്മന്തി ഉണ്ടെങ്കിൽ ചോറിന് വേറെ കറിയൊന്നും വേണ്ട, തേങ്ങ ചമ്മന്തിയ്ക്ക് രുചിയേറെ ആണെങ്കിലും വെറൈറ്റിയായി തേങ്ങയില്ലതെ ചമ്മന്തി തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ചുവന്നമുളക് - 5
ചെറിയ ഉള്ളി - 10
വാളൻപുളി - ഒരു നെല്ലിക്കാ വലുപ്പം
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 1 1/2 ടേബിൾസ്പൂൺ
തയാറാക്കുന്നവിധം :-
ഒരു പാൻ അടുപ്പിൽ വച്ചിട്ട് 1/2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടാകുമ്പോൾ മുളകിട്ട് വറത്തെടുക്കുക.
ഒരു മിക്സിയുടെ ജാറിൽ വറുത്ത മുളക്, ഉള്ളി, ഉപ്പ്, പുളി ഇവ ഇട്ട് അരച്ചെടുക്കുക. ഒരുപാട് അരയരുത്. അരച്ചെടുത്തേക്കുന്നതിലേക്കു 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ മിക്സ് ചെയ്തു ഇളക്കിയെടുക്കുക. ചമ്മന്തി തയാർ.