ADVERTISEMENT

പോഷകഗുണങ്ങൾ ഏറെയുള്ള ഒരു പഴമാണ് മാതളം. ആന്റിഓക്സിഡന്റുകളും വൈറ്റമിനുകളും നാരുകളും ധാരാളം അടങ്ങിയ മാതളം, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും രോഗ പ്രതിരോധശക്തി വർധിപ്പിക്കാനും ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മാതളം സഹായിക്കും. ദിവസവും ഒരു മാതളം വീതം കഴിച്ചാൽ ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ എന്നറിയാം.

∙ ചെറുപ്പമാകും
മാതളത്തിലടങ്ങിയ ആന്റിഓക്സിഡന്റുകൾ ഓക്സീകരണ സമ്മർദ്ദത്തെ പ്രതിരോധിക്കും. ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾ, വരകൾ ഇവ കുറയ്ക്കാൻ സഹായിക്കും. ഇവ കൊളാജന്റെ ഉൽപ്പാദനത്തിനു സഹായിക്കുകയും. ചെറുപ്പം തോന്നുന്ന ചർമ്മം ലഭിക്കുകയും ചെയ്യും.
∙ ഓർമ്മ ശക്തി മെച്ചപ്പെടും
മാതളം പതിവായി കഴിക്കുന്നത് ഓർമ്മശക്തിയും ബൗദ്ധിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്തും. ആന്റിഓക്സിഡന്റുകൾ, തലച്ചോറിലെ കോശങ്ങളെ ക്ഷതങ്ങളിൽ നിന്നു സംരക്ഷിക്കും. അൾഷിമേഴ്സ് പോലുള്ള രോഗങ്ങൾ  വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

∙ ഫിറ്റ്നസ് നിലനിർത്തും
കാലറി വളരെ കുറഞ്ഞതും നാരുകൾ (fiber) ധാരാളം അടങ്ങിയതുമായ പഴമാണ് മാതളം. ഇത്  ശരീരഭാരം നിയന്ത്രിച്ചു നിർത്തും. വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും ഇടയ്ക്കിടെ ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കാനും മാതളം കഴിക്കുന്നതിലൂടെ സാധിക്കും. മാതളത്തിന്റെ ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ കായിക താരങ്ങൾക്കും ഫിറ്റ്‌നെസ് ആഗ്രഹിക്കുന്നവർക്കും ഗുണം ചെയ്യും. പേശിവേദന കുറയ്ക്കാനും  വർക്കൗട്ടിനുശേഷം വേഗം റിക്കവർ ചെയ്യാനും ഇത് സഹായിക്കും.
∙ ആരോഗ്യമുള്ള ഹൃദയം
മാതളത്തിൽ ശക്തിയേറിയ പോളിഫിനോളുകളും ആന്റിഓക്സിഡന്റുകളും ഉണ്ട്. പ്രത്യേകിച്ച് പ്യൂനികാലജിൻ. ഇത് ഇൻഫ്ലമേഷനും രക്തസമ്മർദ്ദവും കുറയ്ക്കും. മാതളത്തിന്റെ പതിവായ ഉപയോഗം രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദയധമനികളിൽ പ്ലേക്ക് അടിഞ്ഞുകൂടുന്നതിനെ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ഹൃദ്രോഗ സാധ്യതയും കുറയുന്നു.

pomegranate
Image Credit:Melandaaini/Shutterstock

∙ മെച്ചപ്പെട്ട ദഹനം
മാതളത്തിലടങ്ങിയ ഭക്ഷ്യനാരുകൾ ദഹനസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും. ഉദരത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാകാനും ഇതു സഹായിക്കും. മാതളത്തിൽ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കുന്ന പ്രീബയോട്ടിക്കുകൾ ഉണ്ട്. ഇത് മലബന്ധം, ബ്ലോട്ടിങ്ങ് തുടങ്ങിയ ദഹന പ്രശ്നങ്ങൾ അകറ്റും.
∙ മെച്ചപ്പെട്ട പ്രതിരോധശക്തി
മാതളത്തിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ പ്രതിരോധിച്ച് രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തുന്നു. മാതളത്തിന്റെ ആന്റിമൈക്രോബിയൽ ആന്റി വൈറൽ ഗുണങ്ങൾ ജലദോഷവും പനിയും ഉൾപ്പെടെയുള്ളവയെ ഫലപ്രദമായി തടയുന്നു.‌

∙ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
മാതളത്തിന് ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഇത് മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മാതളത്തിന് കഴിയുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും മാതളം സഹായിക്കും. പ്രമേഹ രോഗികൾക്ക് ഏറെ പ്രയോജനപ്പെടുന്ന പഴമാണ് മാതളം. പോഷക ഗുണങ്ങൾ ഏറെയുള്ളതുകൊണ്ടു തന്നെ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഫലമാണ് മാതളം. ആരോഗ്യവും സൗഖ്യവും ഏകാൻ മാതളത്തിനു കഴിവുണ്ട്. മാതളം ലഘുഭക്ഷണമായി കഴിക്കാം. സാലഡിലും യോഗർട്ടിലും ചേർത്തും സ്മൂത്തികളിലും ജ്യൂസിലും ചേർത്തും ഡെസർട്ടുകളിൽ ചേർത്തും മാതളം കഴിക്കാം.

English Summary:

Pomegranate Power: The Secret to Better Health, Immunity & Youthful Glow. Boost Immunity, Improve Digestion & More Your Daily Pomegranate Guide.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com