ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

അടുക്കളപ്പാത്രങ്ങള്‍ അടി കരിഞ്ഞു പോകുമ്പോഴും മറ്റും വളരെയേറെ ഉപകാരമുള്ള ഒന്നാണ് സ്റ്റീല്‍ വൂള്‍. ഒരിക്കല്‍ വാങ്ങിച്ചാല്‍ ഇത് വളരെയേറെക്കാലം ഈടു നില്‍ക്കുകയും ചെയ്യും. 

പാത്രങ്ങളിലെ അഴുക്ക് പെട്ടെന്ന് പോകാൻ സഹായിക്കുമെങ്കിലും നോൺസ്‌റ്റിക് പാത്രങ്ങൾ, ഗ്ലാസ് എന്നിവയിൽ സ്റ്റീല്‍ സക്രബർ ഉപയോഗിക്കുമ്പോൾ പോറൽ വീഴും. നോൺസ്റ്റിക്ക് പാത്രങ്ങളില്‍ ഇവ ഉരച്ച് കഴുകിയാൽ കോട്ടിങ് പെട്ടെന്ന് പോകുകയും ചെയ്യും. സ്റ്റീൽ ഉപകരണങ്ങളിൽ സ്റ്റീൽ സ്ക്രബർ ഉപയോഗിക്കുന്നത് കാലക്രമേണ കേടു വരുത്താം, പ്രത്യേകിച്ച് സ്‌റ്റെയിൻലെസ് സ്റ്റീൽ അല്ലാത്ത പാത്രങ്ങളില്‍. ഒന്നോ രണ്ടോ പാത്രങ്ങൾ വൃത്തിയാക്കിയാൽ തന്നെ പെട്ടെന്ന് സ്റ്റീൽ സ്ക്രബറിന്റെ പുതുമ നഷ്ടപ്പെടും. കൂടുതൽ ദിവസം ആകുമ്പോൾ പാത്രങ്ങളുടെയും മിക്സിയുടെയും ഇടയിൽ സ്റ്റീൽ സ്ക്രബറിന്റെ ഭാഗങ്ങൾ കാണാം. കഴുകുമ്പോൾ സൂക്ഷിക്കണം. അതിനാൽ പുതുമ നഷ്ടപ്പെട്ടാൽ സ്ക്രബർ മാറ്റാം. ഉപയോഗ ശേഷം സ്ക്രബർ നല്ലതുപോലെ കഴുകി ഉണക്കി സൂക്ഷിക്കണം. 

പാത്രങ്ങള്‍ കഴുകാന്‍ വേണ്ടി മാത്രമല്ല, വേറെയും ഒട്ടേറെ ഉപകാരങ്ങള്‍ക്കായി സ്റ്റീല്‍ വൂള്‍ ഉപയോഗിക്കാം.

കത്രിക മൂര്‍ച്ച കൂട്ടാം

എല്ലാവരുടെ അടുക്കളയിലും കാണും മൂര്‍ച്ചയില്ലാത്ത ഒരു കത്രികയെങ്കിലും. ഇതിനു മൂര്‍ച്ച കൂട്ടാനായി സ്റ്റീല്‍ വൂള്‍ ഉപയോഗിക്കാം. കുറേക്കാലം ഉപയോഗിച്ച ശേഷം പഴകിയ സ്റ്റീല്‍ വൂള്‍ ഉണ്ടെങ്കില്‍ അത് കത്രിക കൊണ്ട് പലതവണ മുറിക്കുക. ഇത് മൂർച്ച കൂട്ടാൻ സഹായിക്കുന്നു.

എലി വരാതെ കാക്കും

വീട്ടിലെ ചെറിയ വിടവുകളിലൂടെയോ വിള്ളലുകളിലൂടെയോ ദ്വാരങ്ങളിലൂടെയോ എലി വരുന്നുണ്ടോ? എങ്കില്‍ അത്തരം ഇടങ്ങളില്‍ സ്റ്റീല്‍ വൂള്‍ തിരുകി വച്ചാല്‍ എലിശല്യം കുറയ്ക്കാം. ഇതിന്‍റെ കട്ടിയുള്ള നാരുകൾ ചവയ്ക്കാൻ കഴിയാത്തതിനാൽ അവയ്ക്ക് അകത്ത് കടക്കാൻ കഴിയില്ല.

സാൻഡ്പേപ്പറിന് പകരമായി

മരത്തിന്‍റെ പ്രതലം മിനുസപ്പെടുത്താന്‍ സാൻഡ്പേപ്പറിന് പകരമായി സ്റ്റീൽ വൂള്‍ ഉപയോഗിക്കാം.

തുരുമ്പ് നീക്കാന്‍

തുരുമ്പിച്ച ലോഹപ്പാത്രങ്ങളോ ഉപകരണങ്ങളോ ലോഹ ഫർണിച്ചറുകളോ വീട്ടിലുണ്ടോ? അവയില്‍ നിന്നും തുരുമ്പ് പൂര്‍ണ്ണമായും നീക്കം ചെയ്ത് പഴയ തിളക്കം വീണ്ടെടുക്കാന്‍,  സ്റ്റീൽ വൂളും ഒപ്പം, അൽപ്പം വിനാഗിരിയോ ബേക്കിംഗ് സോഡയോ ഉപയോഗിച്ച് ഉരയ്ക്കുക.

മാലിന്യം അടിയാതിരിക്കാന്‍

ഡ്രെയിനേജുകള്‍ക്ക് മുകളിൽ സ്റ്റീൽ വൂള്‍ വെച്ചാല്‍  അവ അവശിഷ്ടങ്ങള്‍ ഉള്ളില്‍പോകാതെ കാക്കുന്ന ഒരു ഫിൽട്ടറായി പ്രവർത്തിക്കും. ബാത്ത്റൂമിലെ ഡ്രെയിനേജിന് മുകളിലും അടുക്കളയിലെ സിങ്കുകളിലും ഇത് ഉപയോഗിക്കാം.

പോറലുകൾ ഇല്ലാതെ ഗ്ലാസ് വൃത്തിയാക്കുക

വിശ്വസിച്ചാലും ഇല്ലെങ്കിലും, അൾട്രാ-ഫൈൻ സ്റ്റീൽ വൂളിന്(#0000 ഗ്രേഡ്) പോറലുകൾ അവശേഷിപ്പിക്കാതെ, ജനാലകൾ, ഷവർ വാതിലുകൾ, കാർ വിൻഡ്‌ഷീൽഡുകൾ എന്നിവയുൾപ്പെടെയുള്ള ഗ്ലാസ് പ്രതലങ്ങളിൽ നിന്ന് കടുപ്പമുള്ള  കറകളും അഴുക്കും സുരക്ഷിതമായി നീക്കം ചെയ്യാൻ കഴിയും.

പക്ഷികളെ കൂടുകെട്ടുന്നതിൽ നിന്ന് തടയാം

പക്ഷികൾ പലപ്പോഴും ഗട്ടറുകൾ അല്ലെങ്കിൽ വെന്റുകൾ പോലുള്ള അനാവശ്യമായ സ്ഥലങ്ങളിലാണ് കൂടുണ്ടാക്കുന്നത്. അവ കൂടുണ്ടാക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ സ്റ്റീൽ വൂള്‍ നിറയ്ക്കുന്നത് പക്ഷികൾക്ക് ദോഷം വരുത്താതെ അവയെ നിരുത്സാഹപ്പെടുത്തും.

English Summary:

Steel Wool Cleaning Guide

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com