കൊയ്നോനിയ ക്രിക്കറ്റ്: പെനിയേൽ ജേതാക്കൾ

Mail This Article
മനാമ ∙ പിവൈപിഎ ബഹ്‌റൈൻ റീജനും റോസ് വുഡ് കാർപെന്ററി ആൻഡ് ട്രേഡിങ്ങുമായി സഹകരിച്ചു സംഘടിപ്പിച്ച കൊയ്നോനിയ ക്രിക്കറ്റ് ടൂർണമെന്റിൽ പെനിയേൽ സ്‌ട്രൈക്കേഴ്‌സ് ജേതാക്കൾ. ആർക്ക് ഏയ്ഞ്ചൽസ് ബഹ്‌റൈൻ റണ്ണർഅപ് ആയി.
പിവൈപിഎ ബഹ്‌റൈൻ റീജിയൻ പ്രസിഡന്റ് പാസ്റ്റർ സജി പി. തോമസ് ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലുള്ള വിവിധ സഭ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ആർക്ക് ഏയ്ഞ്ചൽസിന്റെ അഭിഷേക് മികച്ച ബോളറും പ്ലെയർ ഓഫ് ദ് ടൂർണമെന്റുമായി.
പെനിയേലിന്റെ അഖിൽ വർഗീസ് ആണ് മികച്ച ബാറ്റർ. പാസ്റ്റർ ജോസഫ് സാം, സന്തോഷ് മംഗലശേരിയിൽ, ജബോയ് തോമസ്, ബിബിൻ മോദിയിൽ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന പിവൈപിഎ ബഹ്‌റൈൻ റീജിയൻ വൈസ് പ്രസിഡന്റ് ജബോയ് തോമസിന് യാത്രയയപ്പും നൽകി.
