ADVERTISEMENT

കാഴ്ചക്കാരെ ആനന്ദിപ്പിക്കുകയും നടുക്കുകയും ചെ‌യ്യുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ ദിനംപ്രതി എത്താറുണ്ട്. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. വിമാനത്താവളത്തിൽ പൊതുജന മധ്യത്തിൽ വിവസ്ത്രയാകുന്ന സ്ത്രീയുടെതാണ് വിഡിയോ. സ്ത്രീയുടെ പ്രവൃത്തി കണ്ട് അമ്പരന്നിരിക്കുന്നവരെയും വിഡിയോയിൽ കാണാം.

ഫ്ലോറിഡയിലെ ഫോട്ട് ലോഡർ ഡെയിൽ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിൽ ഉൾവസ്ത്രം മാത്രം ധരിച്ച് നിൽക്കുകയാണ് ഒരു യുവതി. ‘മനുഷ്യരുടെ വിചിത്രമായ പെരുമാറ്റം’ എന്ന കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമത്തിൽ എത്തിയത്.

‘ഒരു തർക്കത്തെ തുടർന്ന് സ്പിരിറ്റ് എയർലൈൻ യാത്രക്കാരിക്ക് വിമാനത്താവളത്തിൽ വച്ച് വസ്ത്രമുരിയേണ്ടി വന്നു. തുടര്‍ന്ന് പൊലീസ് എത്തി അവരോട് ഷർട്ട് ധരിക്കാൻ ആവശ്യപ്പെട്ടു.’–ദൃക്സാക്ഷികൾ വിവരിച്ചു.

അടിവസ്ത്രം മാത്രം ധരിച്ച് താന്‍ അഴിച്ചുമാറ്റിയ വസ്ത്രത്തിനു മുകളിൽ നിൽക്കുകയാണ് യുവതി. തുടർന്ന് അലറി കരയുന്ന സ്ത്രീയെ സഹയാത്രികർ അദ്ഭുതത്തോടെ നോക്കുന്നതും വിഡിയോയിൽ കാണാം. അവസാനം പൊലീസ് എത്തിയ ശേഷമാണ് യുവതി വസ്ത്രം ധരിക്കാൻ തയാറായത്.

സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ ശ്രദ്ധനേടി. വിഡിയോയ്ക്കു താഴെ നിരവധിപേരുടെ കമന്റുകളും എത്തി. ‘എന്തുകൊണ്ടാണ് വിമാനത്താവളത്തില്‍ ആളുകൾ നഗ്നരാകുന്നത്?’എന്നായിരുന്നു വിഡിയോയ്ക്ക് താഴെ പലരും കമന്റിലൂടെ ചോദിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ടെക്സസ് വിമാനത്താവളത്തിലൂടെ ഒരു സ്ത്രീ നഗ്നയായി നടന്നത്. ഇത് വളരെ വിചിത്രമായ മാനസികാവസ്ഥയാണെന്നു പലരും കമന്റ് ചെയ്തു.

English Summary:

Woman Disrobes in Public at Fort Lauderdale Airport: Viral Video Sparks Outrage

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com