‘നാർസിസെ’യിൽ മഹാസംഗമം; ഇത്തവണ എത്തുന്നത് 75,000ത്തോളം പാമ്പുകൾ

Mail This Article
എല്ലാ വർഷവും കാനഡയിലെ മാനിറ്റോബയിലെ നാർസിസെ എന്ന ഗ്രാമത്തിൽ ഒരു അസാധാരണമായ സംഭവം നടക്കാറുണ്ട്. പാമ്പുകളുടെ ഇണചേരൽ. കുറഞ്ഞത് 75,000ത്തിലധികം പാമ്പുകളാണ് ഇവിടെ എത്തിച്ചേരുന്നത്. ചില സന്ദർഭങ്ങളിൽ പാമ്പുകളുടെ എണ്ണം 1.5 ലക്ഷംവരെ കാണുമെന്ന് വിദഗ്ധർ പറയുന്നു.
ഈസ്റ്റേൺ ഗാർട്ടർ എന്ന പാമ്പുകളാണ് നാർസിസ് സ്നേക് ഡെൻസിലേക്ക് എത്തുന്നത്. ശൈത്യകാലത്ത് മഞ്ഞിൽ നിന്നും രക്ഷപ്പെടാനായി ഭൂഗർഭ മാളങ്ങളിൽ വസിക്കുന്ന പാമ്പുകൾ വസന്തകാലത്ത് പുറത്തേക്ക് വരുന്നു. ആൺ പാമ്പുകളാണ് ഇണയെ തേടി ആദ്യം മാളങ്ങളിൽ നിന്ന് പുറത്തേക്ക് വരുക. ഇവയുടെ ശരീരത്തിൽ പുറപ്പെടുവിക്കുന്ന ഫെറോമോണുകളാണ് പെൺപാമ്പുകളെ കണ്ടെത്താൻ സഹായിക്കുന്നത്.

പ്രധാന റോഡുകൾ കടന്നാണ് പാമ്പുകൾ സ്നേക് ഡെൻസിലേക്ക് എത്തുന്നത്. ഈ സമയം വാഹനങ്ങൾ ഇടിച്ച് പാമ്പുകൾക്ക് ജീവൻ നഷ്ടമാകുമായിരുന്നു. ഇതിനുപരിഹാരമായി ഇപ്പോൾ ഹൈവേയുടെ അടിയിലൂടെ പാമ്പുകൾക്ക് സഞ്ചരിക്കാനായി പ്രത്യേക പാത നിർമിച്ചിട്ടുണ്ട്. ഇതോടെ പാമ്പുകളുടെ കൂട്ടമരണവും കുറഞ്ഞു. പാമ്പുകളുടെ സംഗമം കാണാൻ വന്യജീവി പ്രേമികളും ശാസ്ത്രജ്ഞരും നാർസിസെയിൽ എത്താറുണ്ട്.