അമ്മ മരിച്ചപ്പോൾ മത്സരരംഗത്തേക്ക്; ജയിച്ചപ്പോൾ പ്രസിഡന്റ് സ്ഥാനവും, ഒടുവിൽ അപ്രതീക്ഷിത വിയോഗം

Mail This Article
പാലാ ∙ അമ്മയുടെ അപ്രതീക്ഷിത വിയോഗമാണു ജിസ്മോളെ രാഷ്ട്രീയത്തിലേക്കെത്തിച്ചത്. പഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുംവഴി 2017ൽ ആണ്ടൂർ കവലയിലുണ്ടായ സ്കൂട്ടർ അപകടത്തിലാണു ജിസ്മോളുടെ അമ്മ ലിസി തോമസ് മരിച്ചത്. മുത്തോലി തെക്കുംമുറി വാർഡ് അംഗമായിരുന്നു ലിസി.
ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജിസ്മോൾ വിജയിച്ചു. 2018ൽ പഞ്ചായത്തംഗമായി. 2019– 20 കാലത്ത് പ്രസിഡന്റുമായി. ഈ കാലത്താണു വിവാഹം നടന്നത്. തുടർന്നു സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച ജിസ്മോൾ പാലായിലും ഹൈക്കോടതിയിലും പ്രാക്ടിസ് ചെയ്തിരുന്നു. പിതാവ് തോമസ് മാർച്ച് 29നു യുകെയിലേക്കു പോയിരുന്നു. സഹോദരങ്ങൾ രണ്ടുപേരും യുകെയിലാണ്.
ഇന്നലെയാണു മീനച്ചിലാറ്റിൽ ചാടി ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവർ മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പേരൂർ കണ്ണമ്പുരക്കടവിലാണു സംഭവം നടന്നത്. ഹൈക്കോടതിയിലും പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു.