മോദി വിനാശ പുരുഷനെന്ന് ഉമാഭാരതി പറഞ്ഞോ? | Fact Check

Mail This Article
ബിജെപി നേതാവ് ഉമാഭാരതി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിനാശ പുരുഷൻ’എന്ന് പരാമർശിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചാരണത്തിന്റെ വാസ്തവമറിയാൻ മനോരമ ഓൺലൈൻ ഫാക്ട് ചെക്കിൽ ഞങ്ങൾക്ക് സന്ദേശം ലഭിച്ചു. വാസ്തവമറിയാം.

∙അന്വേഷണം
പ്രചാരണത്തിന്റെ വാസ്തവമറിയാൻ ഞങ്ങൾ നടത്തിയ കീവേഡ് പരിശോധനയിൽ വിഡിയോയുമായി ബന്ധപ്പെട്ട് 2014 മുതലുള്ള വിവിധ വാർത്താ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. 2014ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർട്ടി ഈ വിഡിയോ ക്ലിപ്പ് പുറത്തുവിട്ടുവെന്നാണ് റിപ്പോർട്ട്. ബി.ജെ.പി നേതാവ് ഉമാഭാരതി നരേന്ദ്ര മോദിയെ ‘വിനാശ പുരുഷൻ’ എന്ന് വിശേഷിപ്പിക്കുന്നതാണ് വിഡിയോ.വൈറൽ വിഡിയോയുടെ സ്ക്രീൻഷോട്ട് കാണാം
എന്നാൽ ഉമാഭാരതി ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗമല്ലാത്ത സമയത്താണ് ഈ വിഡിയോ ചിത്രീകരിച്ചിട്ടുള്ളത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്കലംഘനവും ചൂണ്ടിക്കാണിച്ച് 2005 ൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട അവർ 2011 ൽ വീണ്ടും ബിജെപിയിൽ ചേരുകയായിരുന്നു .
2014ൽ, ഇതേ വിഡിയോ വീണ്ടും പുറത്തുവന്നപ്പോൾ, വിഡിയോ പുറത്തുവിട്ടതിന് കോൺഗ്രസ് പാർട്ടിക്കെതിരെ ഉമാഭാരതി പരാതി നൽകിയിരുന്നു.
പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് അവർ ഈ അഭിപ്രായങ്ങൾ നടത്തിയതെന്നാണ് 2014-ൽ എൻഡിടിവിയിൽ നിന്നുള്ള ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
∙ വസ്തുത
പ്രധാനമന്ത്രി മോദിയെ വിമർശിക്കുന്ന ഉമാഭാരതിയുടെ വിഡിയോ പഴയതും ഭാരതി ബി.ജെ.പിയുടെ ഭാഗമല്ലാത്ത കാലത്തുമുള്ളതുമാണ്