ADVERTISEMENT

ദുബായ് ∙ സുഡാൻ ബന്ധത്തിന്റെ പേരിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ 7 കമ്പനികൾക്ക് യുഎഇയിൽ പ്രവർത്തനാനുമതി ഇല്ലെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. കമ്പനികൾക്ക് നിലവിൽ യുഎഇയുടെ കൊമേഴ്സ്യൽ ലൈസൻസ് ഇല്ല.

യുഎഇയിൽ പ്രവർത്തിച്ചിരുന്ന 7 കമ്പനികളെ ഈ വർഷം ജനുവരി ഒന്നിനാണ് അമേരിക്ക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയത്. ക്യാപ്പിറ്റൽ ടാപ് ഹോൾഡിങ് എൽഎൽസി, ക്യാപ്പിറ്റൽ ടാപ് മാനേജ്മെന്റ് കൺസൽറ്റൻസീസ് എൽഎൽഎൽസി, ക്യാപ്പിറ്റൽ ടാപ് ജനറൽ ട്രേഡിങ് എൽഎൽസി, ക്രിയേറ്റിവ പൈതോൺ, അൽ സുമോറൗദ് അൻഡ് അൽ യാഖൂത് ഗോൾഡ് ആൻഡ് ജ്വല്ലറി, അൽ ജിൽ അൽ ഖാദം ജനറൽ ട്രേഡിങ്, ഹോറൈസൺ അഡ്വാൻസ്ഡ് സൊലൂഷൻസ് ജനറൽ ട്രേഡിങ് എന്നീ കമ്പനികൾക്കെതിരെയാണ് അമേരിക്കൻ ഉപരോധം. ഇതിനു പിന്നാലെ ഈ കമ്പനികൾക്കും നടത്തിപ്പുകാർക്കുമെതിരെ യുഎഇ അന്വേഷണം പ്രഖ്യാപിച്ചു. അമേരിക്കയിൽ നിന്നു ലഭിച്ച വിവരങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. 

English Summary:

Ministry of Justice: Seven companies sanctioned by US over Sudan do not own valid business licences or operate in UAE

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com