ADVERTISEMENT

കുംഭമേളയിലെ മാലവിൽപനയിലൂടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നു മധ്യപ്രദേശ് സ്വദേശി മോനി ഭോൺസ്‌ലെ. മൊണാലിസയുടെതു പോലെ മനോഹരമായ കണ്ണുകളും ചിരിയുമാണ് മോനിയെ പ്രശസ്തയാക്കിയത്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ് ‘മൊണാലിസ’ കരയുന്ന ഒരു വിഡിയോ. മൊണാലിസയ്ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സനോജ് മിശ്ര എന്ന സംവിധായകൻ ബലാത്സംഗ കേസിൽ അറസ്റ്റിലായതിനു തൊട്ടുപിന്നാലെയാണ് മോനി കരയുന്ന വിഡിയോ പ്രചരിച്ചത്. 

sanoj-moni
സനോജ് മിശ്രയ്ക്കൊപ്പം മൊണാലിസ

മൊണാലിസയ്ക്ക് സമീപം വീട്ടുകാരെയും കാണാം. കൂട്ടത്തിൽ മോനിയുടെ ബന്ധുവാണെന്നു കരുതുന്ന ഒരുസ്ത്രീ അവളെ ആശ്വസിപ്പിക്കുന്നതും വിഡിയോയിലുണ്ട്. എന്നാൽ എന്തിനാണ് കരയുന്നതെന്ന് വ്യക്തമല്ല. ‘എന്തിനാണ് മൊണാലിസ കരയുന്നത്’ എന്ന കുറിപ്പോടെയാണ് വിഡിയോ വ്യാപകമായി പ്രചരിക്കുന്നത്. 

വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. മൊണാലിസയുടെ സിനിമാ പ്രവേശനം എന്തായി എന്നാണ് പലരും കമന്റിലൂടെ ചോദിച്ചത്. എന്തിനാണ് കരയുന്നതെന്നു ചോദിച്ചവരും ഉണ്ട്. സംവിധായകൻ അറസ്റ്റിലായതിലും സിനിമാ മോഹം അസ്തമിച്ചതിലുമുള്ള നിരാശയാണോ എന്ന രീതിയിലും കമന്റുകള്‍ എത്തി. 

English Summary:

Monalisa's Tears: Viral Video Follows Director's Rape Arrest

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com