‘അക്യുപങ്ചറിന് സ്വയംപ്രസവവുമായി ഒരു ബന്ധവുമില്ല’: എന്നിട്ടും എന്താണ് മലപ്പുറത്ത് സംഭവിച്ചത്?

Mail This Article
ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്കിടയിലും കേരളത്തിനു നാണക്കേടാകുകയാണു വീടുകളിലെ പ്രസവങ്ങളും അതേത്തുടർന്നുണ്ടാകുന്ന മരണങ്ങളും വിവാദങ്ങളും. മലപ്പുറത്തു നിന്നാണ് ഒടുവിൽ ഇത്തരമൊരു സംഭവമുണ്ടായത്. പ്രസവം പ്രകൃതി നിയമമാണ്, എവിടെ പ്രസവിക്കണം എന്ന് ഗർഭം ധരിക്കുന്നയാൾക്കു തീരുമാനിക്കാം. പിറക്കാനിരിക്കുന്ന കുഞ്ഞിനും ചില അവകാശങ്ങളുണ്ട് എന്ന യാഥാർഥ്യത്തെയും വിസ്മരിക്കാനാകില്ല. പക്ഷേ, ഗാർഹിക പ്രസവം നടത്തുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവനു ഭീഷണിയാകുന്ന പലവിധ സാഹചര്യങ്ങളും ഉണ്ടായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. അടുത്തിടെ, വീട്ടിൽ പ്രസവിച്ച് ആഴ്ചകൾ പിന്നിട്ട ശേഷം കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു ദമ്പതികൾ അധികൃതരെ സമീപിച്ചതു വാർത്തയായിരുന്നു. മരുന്നുകൾ കഴിക്കാറില്ലെന്നും അക്യുപങ്ചറിങ് പഠിച്ചതുകൊണ്ടു പ്രസവം ‘കൂൾ’ ആയി കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നുമുള്ള അവരുടെ അവകാശവാദങ്ങൾ വലിയ ചർച്ചകളിലേക്കും വഴിവെട്ടി. ഇക്കഴിഞ്ഞ ദിവസം മലപ്പുറത്തു പ്രസവ വേദനയെത്തുടർന്ന് അലറിക്കരഞ്ഞിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നതും ഞെട്ടലോടെയാണു കേരളം കേട്ടത്. അമിതരക്തസ്രാവം സംഭവിച്ച് യുവതി മരിക്കുകയും ചെയ്തു. ഗാർഹിക പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക്, പ്രസവം സങ്കീർണത നിറഞ്ഞ പ്രക്രിയ ആണെന്ന ബോധ്യമില്ല എന്നതാണു യാഥാർഥ്യം. അക്യുപങ്ചറിങ് ചികിത്സയ്ക്കു പ്രസവവുമായി ബന്ധമുണ്ടോ? ഗാർഹിക പ്രസവങ്ങൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ എന്തെല്ലാമാണ്? ആശുപത്രികളെ ആളുകൾ പേടിക്കുന്നത് എന്തിനാണ്? ഡോ.റെജി ദിവാകർ, ഡോ.സെറീന ജാസ്മിൻ എന്നിവർ സംസാരിക്കുന്നു.