ഏപ്രിൽ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം; അനിഴം, തൃക്കേട്ട, മൂലം, പൂരാടം

Mail This Article
അനിഴം: ഔദ്യോഗിക മേഖലകളിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത കാണുന്നു. ദൂരദേശവാസത്തിനു യോഗം കാണുന്നു. വസ്തു തർക്കം പരിഹരിക്കുന്നതിനും അർഹമായ പൂർവിക സ്വത്ത് ലഭിക്കുവാനും അനിഴം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
തൃക്കേട്ട: വിദഗ്ധ നിർദേശം സ്വീകരിച്ചു കൊണ്ടു ചെയ്യുന്ന കാര്യങ്ങളിലെല്ലാം ക്രമാനുഗതമായ പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി വയ്ക്കും. പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയം ൈകവരിക്കുവാനും തൃക്കേട്ട നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
മൂലം:നഷ്ടപ്പെട്ട ജോലിക്കു പകരം മറ്റൊരു ജോലിക്ക് അവസരം വന്നു ചേരും. കാർഷിക മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. മക്കൾക്ക് ഉയർന്ന പദവിയോടുകൂടിയ ഉദ്യോഗം ലഭിക്കുവാനും മൂലം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.
പൂരാടം: തൊഴിലധിഷ്ഠിതമായ പാഠ്യ പദ്ധതിയിൽ ചേരുന്നത് വിദ്യാർഥികൾക്ക് ഭാവിയിലേക്ക് ഗുണകരമാകും. അനായാസേന ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം കൂടുതൽ പ്രയത്നം വേണ്ടി വരും. കർമമണ്ഡലങ്ങളിൽ കൂടുതൽ യാത്രകളും ചർച്ചകളും വേണ്ടി വരുന്നതിനും പൂരാടം നക്ഷത്രക്കാർക്ക് ഈ ഏപ്രിൽ മാസത്തിൽ യോഗം കാണുന്നു.