ചെന്നൈയെ രക്ഷിക്കുമോ ക്യാപ്റ്റന്‍ ധോണിയുടെ ‘പെരിസ്ട്രോയിക്ക’? രോഹിതിന്റെ ഐപിഎൽ കാലവും കഴിയുകയാണോ?

Mail This Article
ചെന്നൈയിൽ എന്തൊക്കെയോ പുകയുന്നുണ്ടോ? നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനു പകരം എം.എസ്. ധോണി ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരികെയെത്തുന്നതാണ് ഇത്തരമൊരു ചർച്ചയ്ക്കു തിരികൊളുത്തിയത്. പോയിന്റുനിലയും ഇത്തരമൊരു സംശയത്തെ ശക്തമാക്കുന്നുണ്ട്. ഏപ്രിൽ 10 വരെയുള്ള പോയിന്റ് നില നോക്കിയാൽ പട്ടികയിൽ ഒന്‍പതാം സ്ഥാനത്താണ് ചെന്നൈ. എട്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യൻസും പത്താം സ്ഥാനത്ത് സൺറൈസേഴ്സ് ഹൈദരാബാദുമുണ്ട്. അതായത് ഐപിഎലിനെ പ്രധാനപ്പെട്ട മൂന്നു ടീമുകളാണ് അവസാന സ്ഥാനത്തിനു വേണ്ടി ‘മത്സരിക്കുന്നത്’! ഇത്തരമൊരു സാഹചര്യത്തില്‍ ചെന്നൈ ടീമിനെ ‘റീസ്ട്രക്ചർ’ ചെയ്യാനാണോ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ധോണിയുടെ വരവ്? അഥവാ രക്ഷകനായി ധോണി വന്നാലും അദ്ദേഹത്തിന്റെ തന്ത്രങ്ങൾ വിജയകരമായി നടപ്പാക്കാൻ തക്ക ശേഷിയുള്ള താരനിര ചെന്നൈയ്ക്കുണ്ടോ? എന്താണ് ചെന്നൈയിലെ യഥാർഥ പ്രശ്നം? ഇതോടൊപ്പമാണ് മുംബൈ ഇന്ത്യൻസിന്റെ നിരാശാജനകമായ പ്രകടനവും. ഇന്ത്യയുടെ ജഴ്സിയിൽ പോരാടിക്കളിക്കുന്ന രോഹിത് എന്തുകൊണ്ടാണ് മുംബൈയിലേക്ക് എത്തുമ്പോൾ ഒതുങ്ങിപ്പോകുന്നത്? ഈ സീസണിൽ ഐപിഎലിലെ രോഹിത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ ഇതുവരെ 18 റൺസ് ആണ്. ടീമിനെ ജയിപ്പിക്കാനാകുന്ന വിധം മുന്നേറാൻ അദ്ദേഹത്തിനു സാധിക്കുന്നില്ലേ? ധോണിയെപ്പോലെ രോഹിത് ശർമയുടെ ഐപിഎൽ കരിയറും അസ്തമന നാളുകളിലേക്കു പോവുകയാണോ? ജസ്പ്രീത് ബുംറയുടെ മടങ്ങിവരവും മുംബൈയെ രക്ഷിക്കില്ലേ? വിലയിരുത്തുകയാണ് ‘ഐപിഎൽ ത്രിൽ പിൽ–25’ൽ മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും സ്പോർട്സ് എഡിറ്റർ സുനിഷ് തോമസും.