അംബാനിയുടെ മകളുടെ വിവാഹത്തിനും എത്തിച്ചു: രാജാവ് പറഞ്ഞു, ‘ഇത് മാണിക്യം തന്നെ’; എന്താണ് ഈ മാലയുടെ പ്രത്യേകത?

Mail This Article
കന്യാകുമാരി ജില്ലയിൽ നാഗർകോവിലിനു സമീപമുള്ള തോവാള. പൂക്കളുടെ ഗ്രാമം. ഇവിടെ ഒരുക്കുന്ന പൂമാലകളിൽ ഏറെ പ്രശസ്തി നേടിയ ഒന്നുണ്ട്– മാണിക്യമാല. കേന്ദ്ര സർക്കാരിന്റെ ഭൗമസൂചികാ പദവി മാണിക്യമാലയ്ക്കു ലഭിച്ചതോടെ തോവാള ഇന്ദ്രാ ഇല്ലത്തിലെ മുത്തുംപെരുമാളും കുടുംബവും ആഹ്ലാദത്തിലാണ്. മുത്തുംപെരുമാളിന്റെ ഭാര്യ തമിഴരസി, സഹോദരി പാർവതി, മകൾ വനിതാശ്രീ ശരവണൻ, കൊച്ചുമക്കളായ താരണി, മുത്തുംപെരുമാൾ എന്നിവർ ചേർന്നാണ് മാണിക്യമാല തയാറാക്കുന്നത്. കൊച്ചുമക്കളും പരിശീലനം നേടിയതോടെ കുടുംബത്തിലെ ആറാം തലമുറയാണ് മാല നിർമാണത്തിൽ സജീവമാവുന്നത്. ഇന്ദ്രാ ഇല്ലം ഉൾപ്പെടെ രണ്ടു കുടുംബങ്ങൾക്കു മാത്രമാണ് മാണിക്യമാല തയാറാക്കാനുള്ള കരകൗശലവിദ്യ അറിയാമായിരുന്നത്. ഇപ്പോൾ തോവാളയിലെ അൻപതോളം കുടുംബങ്ങൾക്ക് മാല തയാറാക്കാൻ പരിശീലനം നൽകുന്നതായി വനിതാശ്രീ പറയുന്നു. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഇന്ത്യാ സന്ദർശനത്തിനെത്തിയപ്പോൾ അദ്ദേഹത്തിന് ഈ മാലയുടെ നിർമാണത്തെപ്പറ്റി പറഞ്ഞുകൊടുത്തത് വനിതാശ്രീയാണ്. സമീപം കൗതുകത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇതു മാത്രമല്ല, വിശേഷങ്ങളേറെയുണ്ട് മാണിക്യമാലയെപ്പറ്റി പറയാൻ. അതിലേക്കാണ് ഈ യാത്ര.