ADVERTISEMENT

നന്നായി കുപ്പായങ്ങൾ തുന്നിയിരുന്ന ഒരു തയ്യൽക്കാരന് 70 വയസ്സെത്തിയപ്പോൾ കൈകൾക്ക് വിറയൽ ബാധിച്ചു. ഏകാഗ്രത അൽപം കുറഞ്ഞു. തുന്നലിൽ പൂർണത പോരായെന്ന തോന്നലുണ്ടായി. ജീവിതംകൊണ്ട് ഇനി എന്ത് പ്രയോജനമെന്ന വിചാരത്തിലായി അദ്ദേഹം. എല്ലാ വൈഭവങ്ങളും അതിന്റെ മികവിൽ എല്ലാ പ്രായത്തിലും നിലനിൽക്കണമെന്നില്ല. പ്രായമോ രോഗങ്ങളോ സൃഷ്ടിക്കുന്ന പരുക്കുകളുമായി പൊരുത്തപ്പെട്ട്, അവശേഷിക്കുന്ന കഴിവുകളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ആലോചിക്കേണ്ടത്. അർഥപൂർണമായ ജീവിതം നയിക്കാൻ പുതുവഴികൾ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.

പുത്തൻ ജീവിതം തുന്നിയെടുക്കാം
കൈവിറയൽ മൂലം തുന്നൽ പണിയിൽ ക്ലേശിക്കുന്ന വ്യക്തിക്ക് കണ്ടെത്താവുന്ന പുതിയ മാർഗം എന്തായിരിക്കും? സഹായികൾക്കും പഠിക്കാൻ താൽപര്യമുള്ളവർക്കും തയ്യലിന്റെ പാഠങ്ങൾ ചൊല്ലിക്കൊടുക്കാം. ഒരു ഉപദേശകന്റെ റോളിലേക്ക് മാറാം. അതിനുള്ള അവസരങ്ങൾ ഇല്ലെങ്കിൽ ഇഷ്ടപ്പെടുന്ന പുതിയ കാര്യങ്ങൾ കണ്ടെത്തി ചെയ്തുതുടങ്ങാം. എല്ലാക്കാലത്തും ഒരുപോലെ കർമരംഗത്ത് നിലനിൽക്കാനാവില്ലെന്ന യാഥാർഥ്യം പരിഭവമില്ലാതെ ഉൾക്കൊള്ളണം.

കണ്ടെത്താം ബദൽ വഴികൾ
അറിവുകളുടെ വിപ്ലവത്തിനൊപ്പം പിടിച്ചുനിൽക്കാനുള്ള കെൽപ്‌ പ്രായംമൂലം കുറയുമ്പോൾ, സാങ്കേതിക രംഗത്തുണ്ടായിരുന്നവർ കൃഷിയിലേക്കും സാമൂഹിക സേവനത്തിലേക്കുമൊക്കെ ചുവടുമാറ്റിയ മാതൃകകളുണ്ട്. വീട്ടുകാരുടെയും പേരക്കുട്ടികളുടെയും കൂട്ടുകാരുടെയുമൊക്കെ ഒപ്പം ചെലവഴിക്കാനുള്ള നല്ല നേരങ്ങൾ കണ്ടെത്തുന്നതു പോലും ബദൽ പ്രവർത്തനമാകും. പരാധീനതകൾക്കുള്ളിലും പ്രസരിപ്പോടെ ജീവിക്കാനുള്ള ഊർജത്തെ ഉണർത്തണം.

നന്ദിയോടെ, സംതൃപ്തിയോടെ
ഇതുവരെ ജീവിച്ച ജീവിതത്തിൽ ആഹ്ലാദം കൊള്ളുകയും അനുഗ്രഹങ്ങൾക്ക് നന്ദി ചൊല്ലുകയും ചെയ്യാം. കഴിവുകളെ ആശ്രയിച്ചാണ് വരുമാനമെങ്കിൽ കൂടുതൽ വിഷമമുണ്ടായേക്കാം. എന്നാൽ പ്രായംമൂലം കഴിവുകളിൽ വരാവുന്ന പരാധീനതകൾ മുൻകൂട്ടി കണ്ട്‌ സാമ്പത്തിക ഒരുക്കവും മാനസികമായ തയാറെടുപ്പും നേരത്തേ നടത്താവുന്നതാണ്. അതുവഴി ഒരു പരിധിവരെ ആകുലതകളെ മയപ്പെടുത്താം. ജീവിതത്തെ സന്തോഷകരമാക്കാം.

English Summary:

Retirement Reimagined: Finding Meaning & Purpose After Career Setbacks.Aging & Diminishing Skills? Find Your New Path to Purpose & Fulfillment.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com