‘നന്നായൊന്ന് ഉറങ്ങിയിട്ട് എത്രനാളായി...’ റോബർട്ട് ഫ്രേസിയർക്ക് ഇന്നുമറിയില്ല ആ ദിവസം എന്തുകൊണ്ടാണ് താൻ അങ്ങനെയൊക്കെ ചിന്തിച്ചതെന്ന്. ആ ദിവസം. 1963 നവംബർ 22. വാഷിങ്ടനിലെ എഫ്ബിഐ ആസ്ഥാനത്ത് പതിവുപോലെ ജോലിത്തിരക്കിലായിരുന്നു ഫ്രേസിയർ. അന്ന് അദ്ദേഹത്തിനു പ്രായം 44. എഫ്ബിഐ തെളിവുകളായി പിടിച്ചെടുക്കുന്ന ആയുധങ്ങളും വെടിക്കോപ്പുകളുമെല്ലാം പരിശോധിക്കുന്ന ലീഡ് എക്സാമിനറായിരുന്നു ഫ്രേസിയർ. ഉറക്കത്തെക്കുറിച്ച് ചിന്തിച്ചിരുന്ന അദ്ദേഹത്തിനു മുന്നിലേക്കാണ് എഫ്ബിഐയുടെ ഉറക്കം മൊത്തം കെടുത്തിയ ആ വാർത്തയെത്തിയത്. പ്രസിഡന്റ് ജോൺ എഫ്. കെന്നഡിക്ക് വെടിയേറ്റിരിക്കുന്നു. അധികം വൈകാതെ ഉച്ചയോടെ ആശുപത്രിയില്‍നിന്ന് ആ ദുഃഖവാർത്തയുമെത്തി. കെന്നഡി കൊല്ലപ്പെട്ടിരിക്കുന്നു. ഫ്രേസിയർ ഉറപ്പിച്ചു, ഇനി ഉറക്കമില്ലാത്ത രാത്രികളാണ്. തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സങ്കീർണമായ കേസിലേക്ക് കാലെടുത്തുവയ്ക്കുകയായിരുന്നു അദ്ദേഹം.

Get Premium @ USD 25USD 20
use code
PREM20
English Summary:

John F. Kennedy Assassination: Known Facts and Unanswered Questions- Video Explainer

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com