നേട്ടങ്ങളുടെ തേരോട്ടം, ഉയർച്ചയിലേക്ക് കുതിച്ച് 5 രാശിക്കാർ; സമ്പൂർണ വിഷുഫലം

Mail This Article
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വർഷത്തിന്റെ തുടക്കം മെച്ചമായിരിക്കുമെങ്കിലും പിന്നീട് കാര്യങ്ങൾ അങ്ങനെയല്ലാതായി മാറും. വരവിൽ അധികമായ ചെലവുകൾ ഉണ്ടാവും. സ്ഥലം മാറ്റവും പ്രതീക്ഷിക്കാം. തൊഴിൽരംഗത്ത് പ്രശ്നങ്ങൾ ഇല്ല. ആരോഗ്യനില മെച്ചപ്പെടും. എതിരാളികളുടെ ഉപദ്രവങ്ങൾ ഇല്ലാതെയായി മാറും. വിദേശയാത്രക്ക് പരിശ്രമിക്കുന്നവർക്ക് അത് സാധ്യമാകും. വിദ്യാർഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): ഒരുപാട് നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു വർഷമാണിത്. ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. ചിലർക്ക് അന്യനാട്ടിലേക്ക് സ്ഥലംമാറ്റം ഉണ്ടാവാൻ ഇടയുണ്ട്. വിദ്യാർഥികൾക്ക് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അത് സാധ്യമാകും. ശമ്പള വർധനവ് ലഭിക്കും. ദൈവാധീനമുള്ള കാലമായതിനാൽ പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. അനാവശ്യചെലവുകൾ നിയന്ത്രിക്കാൻ കഴിയും. ജോലിഭാരം വർധിക്കും. ചിലർക്ക് സ്ഥലം മാറ്റത്തിലും ഇടയുണ്ട്. ആത്മീയ കാര്യങ്ങളോട് ആഭിമുഖ്യം വർധിക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും ഐശ്വര്യവും ഉണ്ടാകും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അത് ലഭിക്കും. ദാമ്പത്യജീവിതം ഊഷ്മളമാകും. ആരോഗ്യനില തൃപ്തികരമാണ്.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): തീർഥയാത്രകൾ നടത്താനും പുണ്യകർമങ്ങൾക്കായി ധാരാളം പണം ചെലവഴിക്കാനും ഇടയാകും. ഈശ്വരാധീനം കുറഞ്ഞ കാലമായതിനാൽ പല കാര്യങ്ങൾക്കും വേണ്ടി ഒന്നിലേറെ പ്രാവശ്യം പരിശ്രമിക്കേണ്ടതായി വരും. ഭാഗ്യദോഷം കൊണ്ട് ചില നഷ്ടങ്ങൾ ഉണ്ടാവാനും ഇടയുണ്ട്. പഠന കാര്യങ്ങൾക്ക് വിഘ്നങ്ങൾ ഉണ്ടാവാനും സാധ്യത കാണുന്നു. വിദേശയാത്രാ മോഹങ്ങൾ പൂവണിയും.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): ദീർഘകാലമായി ആഗ്രഹിച്ചിരുന്ന പലകാര്യങ്ങളും നടക്കുന്ന വർഷമാണിത്. സാമ്പത്തിക പുരോഗതി കൈവരിക്കും. ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും. തൊഴിൽ മാറാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ജോലിയിൽ പ്രവേശിക്കാൻ കഴിയും. അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. ദാമ്പത്യജീവിതം കൂടുതൽ സന്തോഷകരമാകും. ആരോഗ്യകാര്യത്തിൽ ഭയപ്പെടാനില്ല. സന്താന ഭാഗ്യത്തിനും യോഗം കാണുന്നു.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പല വഴികളിലൂടെ പണം കൈവശം വന്നു ചേരും. എന്നാൽ പ്രവർത്തന രംഗത്ത് ചില പ്രതിസന്ധികൾ നേരിടേണ്ടതായി വരാം. നിലവിലെ ജോലി മാറാതിരിക്കുന്നതാണ് ഉത്തമം. ഉപരിപഠനത്തിന് വിദേശ യാത്ര നടത്തും. ആരോപണങ്ങളും അപവാദങ്ങളും കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
തുലാരാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): വളരെയധികം ഭാഗ്യമുള്ള ഒരു വർഷമായി അനുഭവപ്പെടും. സാമ്പത്തിക നില മെച്ചപ്പെടും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും. പുണ്യകർമങ്ങളിൽ പങ്കെടുക്കും. ഈശ്വരാധീനമുള്ള സമയമാണ്. അതിനാൽ തന്നെ കാര്യങ്ങൾ ആഗ്രഹിക്കുന്ന പോലെ മുന്നോട്ട് പോകും. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ കഴിയും. കുടുംബജീവിതം സന്തോഷകരമാകും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടാൻ സാധിക്കും.
വൃശ്ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ ഒരു വർഷമാണിത്. കുടുംബത്തെ അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാവുമെങ്കിലും പുതിയ ചില വഴികൾ തുറന്നു കിട്ടുന്നതാണ്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്താൻ പ്രത്യേകം ശ്രദ്ധിക്കുക. പുതിയസംരംഭങ്ങൾക്ക് അനുകൂലമായ കാലമല്ല. അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ചിലർക്ക് വിദേശയാത്രാ യോഗം കാണുന്നു.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയള്ളവർ): വളരെയധികം ഗുണകരമായ ഒരുവർഷമാണിത്. അവിവാഹിതരുടെ വിവാഹം നടക്കും. സുഹൃത്തുക്കളെ കൊണ്ട് പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും. കുടുംബജീവിതം സന്തോഷം നിറഞ്ഞതായി മാറും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും. ജോലി മാറ്റത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലമായ കാലമാണ്. സാമ്പത്തിക നില മെച്ചപ്പെടും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ഉദ്യോഗാർഥകൾക്ക് ജോലി ലഭിക്കും. ഈശ്വരാധീനം കുറഞ്ഞ കാലമായതിനാൽ പല കാര്യങ്ങളും നടക്കാൻ ഏറെ പരിശ്രമിക്കേണ്ടതായി വരും. അലസത വിട്ടുമാറും. പഠനത്തിൽ മികവ് പ്രകടിപ്പിക്കും. പ്രതീക്ഷിക്കാത്ത പല തടസ്സങ്ങളും നേരിടേണ്ടി വരാം. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. കോടതി കാര്യങ്ങളിൽ തീരുമാനം പ്രതികൂലമാകാം.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. സാമ്പത്തിക നേട്ടവും സ്ഥാനക്കയറ്റവും ലഭിക്കും. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യത്തിന് അനുകൂലമായ കാലമാണിത്. ദൈവാധീനം കൊണ്ട് പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. പങ്കാളികൾ തമ്മിൽ അഭിപ്രായ ഭിന്നതയ്ക്കും സാധ്യത കാണുന്നു.
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): പുതിയ വീട് നിർമിക്കാനോ വാങ്ങാനോ ആഗ്രഹിക്കുന്നവർക്കത് സാധ്യമാകും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. കുടുംബത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും നിലനിൽക്കും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസ യാത്ര ചെയ്യും. നിയമപ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ഭൂമി വാങ്ങാൻ അനുകൂലമായ സമയമാണ്. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. കാർഷിക ആദായം വർധിക്കും.