ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ആക്‌ഷൻ കോമഡി ചിത്രം ആലപ്പുഴ ജിംഖാന’ ട്രെയിലർ എത്തി. നസ്‌ലിൻ നായകനാകുന്ന സിനിമ 2025 ഏപ്രില്‍ മാസത്തിൽ വിഷു റിലീസായി തിയറ്ററിലെത്തുന്നു. ചിത്രം ഒരു മുഴുനീള എന്റെർടെയ്നർ തന്നെയാകുമെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് നസ്‌ലൻ എത്തുന്നത്. ബോക്സിങ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി എന്റർടെയ്നർ വിഭാഗത്തിൽ പെടുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റർ ചിത്രം 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 

ചിത്രം നിർമിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിംഷി ഖാലിദ്, ചിത്രസംയോജനം: നിഷാദ് യൂസഫ്, സംഗീതം: വിഷ്ണു വിജയ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മുഹ്സിൻ പരാരി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വി എഫ് എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, ആക്ഷൻ കോറിയോഗ്രാഫി: ജോഫിൽ ലാൽ, കലൈ കിംഗ്സൺ, ആർട്ട് ഡയറക്ടർ: ആഷിക് എസ്, അസോസിയേറ്റ് ഡയറക്ടർ: ലിതിൻ കെ ടി, ലൈൻ പ്രൊഡ്യൂസർ: വിഷാദ് കെ എൽ‍, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, സ്റ്റിൽ ഫോട്ടോഗ്രഫി: രാജേഷ് നടരാജൻ, അർജുൻ കല്ലിങ്കൽ, പ്രൊമോഷണൽ ഡിസൈൻസ്: ചാർളി & ദ ബോയ്സ്, പിആർഒ & മാർക്കറ്റിംഗ് : വൈശാഖ് സി വടക്കേവീട് & ജിനു അനിൽകുമാർ, ഡിസ്ട്രിബൂഷൻ: സെൻട്രൽ പിക്ചർസ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ്.

മുൻപും സ്പോർട്സ് പ്രമേയമാക്കി നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അവയില്‍ മിക്കതും തിയേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടിയിട്ടുമുണ്ട്. സ്പോർട്സ് സിനിമകള്‍ സാധാരണയായി താരങ്ങളേയൊ ടീമുകളെയോ ചുറ്റിപ്പറ്റിയാണ് ചിത്രീകരിക്കാറുള്ളത്. വെല്ലുവിളികളും പ്രതിബന്ധങ്ങളും നേരിട്ട് അവര്‍ ലക്ഷ്യം നേടിയെടുക്കുന്ന കഥയാണ് മിക്ക സ്പോർസ് സിനിമകളിലും പറയാറുള്ളത്. സ്പോർട്സ് മൂവികൾ കോമഡി ഫിലിം ഘടകങ്ങളുമായി സംയോജിപ്പിക്കുന്നതിനെയാണ് സ്പോർട്സ് കോമഡി മൂവികൾ എന്ന് പറയുന്നത്. ഇത്തരം സിനിമകളുടെ ഹാസ്യ വശം പലപ്പോഴും ഫിസിക്കൽ ഹ്യൂമറുമായി ബന്ധപ്പെട്ടവയായിരിക്കും. ആലപ്പുഴ ജിംഖാനയും അതേ പാറ്റെൺ തന്നെയായിരിക്കും പിന്തുടരകയെന്നാണ് പ്രേക്ഷകരുടെ വിശ്വാസം. 

ഒരു പഞ്ചാബി പെൺകുട്ടിയുടെ ഗുസ്‌തി ചാമ്പ്യനാകാനുള്ള സ്വപ്നത്തിന്‍റെ കഥ പറയുന്ന 2017ൽ ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത ഗോദ, ഫുട്ബോൾ ടീമില്‍ ഒരുമിച്ച് കളിക്കുന്ന ഏഴ് യുവാക്കളുടെ കഥ പറയുന്ന 2011ൽ പുറത്തിറങ്ങിയ ജോഷി ചിത്രം സെവൻസ്, സ്പോർട്സ് കോളേജിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ദിലീപ് ചിത്രം സ്പീഡ് ട്രാക്ക്, 83ലെ ക്രിക്കറ്റ് ലോകകപ്പിലെ ഒരു ക്രിക്കറ്റ് ആരാധകന്‍റെ അനുഭവങ്ങളിലൂടെ കഥ പറയുന്ന നിവിൻ പോളി നായകനായ 1983, മഞ്ജു വാര്യർ ചിത്രം കരിങ്കുന്നം സിക്സസ് തുടങ്ങിയ ചിത്രങ്ങളൊക്കെ മുൻകാലങ്ങളിൽ സ്പോർട്സ് ജോണറിൽ പെട്ടവയായി പുറത്തിറങ്ങിയിരുന്നെങ്കിലും ഇപ്പോഴിത ഏറെ കാലത്തിനു ശേഷമാണ് മലയാളത്തിൽ ഇത്തരമൊരു ഴോണർ സിനിമ വീണ്ടും വരുന്നത്. 

English Summary:

Watch Alappuzha Gymkhana Trailer

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com